എന്റെ ബാങ്ക് അക്കൗണ്ടിനെക്കുറിച്ചുള്ള ഉപയോക്തൃ മാനുവൽ
1. അവലോകനം
ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സാധുതയുള്ള പാനും സാധുതയുള്ള ബാങ്ക് അക്കൗണ്ടും ഉള്ള എല്ലാ നികുതിദായകർക്കും ലോഗിൻ ചെയ്തതിനുശേഷം എന്‍റെ ബാങ്ക് അക്കൗണ്ട് സേവനം ലഭ്യമാണ്. ഈ സേവനം നിങ്ങളെ താഴെപ്പറയുന്ന കാര്യങ്ങൾ ചെയ്യാൻ അനുവദിക്കുന്നു:
- ഒരു ബാങ്ക് അക്കൗണ്ട് ചേർക്കുകയും മുൻകൂട്ടി സാധൂകരിക്കുകയും ചെയ്യുക
- അടച്ചതോ നിഷ്‌ക്രിയമാക്കിയതോ ആയ ബാങ്ക് അക്കൗണ്ട് നീക്കം ചെയ്യുക
- ആദായനികുതി റീഫണ്ട് സ്വീകരിക്കുന്നതിനും നെറ്റ് ബാങ്കിംഗ് ലോഗിൻ ചെയ്യുന്നതിനുമായി സാധൂകരിച്ച ഒരു ബാങ്ക് അക്കൗണ്ട് നാമനിർദ്ദേശം ചെയ്യുക.
- ആ ബാങ്ക് അക്കൗണ്ടിൽ ആദായനികുതി റീഫണ്ട് ലഭിക്കാതിരിക്കുന്നതിനായി നാമനിർദ്ദേശത്തിൽ നിന്ന് ഒരു ബാങ്ക് അക്കൗണ്ട് നീക്കം ചെയ്യുക.
- സാധൂകരിച്ച ബാങ്ക് അക്കൗണ്ടിനായി EVC പ്രവർത്തനക്ഷമമാക്കുകയോ പ്രവർത്തനരഹിതമാക്കുകയോ ചെയ്യുക (വ്യക്തിഗത നികുതിദായകർക്ക് മാത്രം; ഇ-ഫയലിംഗുമായി സംയോജിപ്പിച്ച ബാങ്കുകൾക്കുമാത്രം).
- മുൻകൂർ സാധൂകരണം പരാജയപ്പെട്ട ബാങ്ക് അക്കൗണ്ടുകൾ വീണ്ടും സാധൂകരിക്കുക.
2. ഈ സേവനം പ്രയോജനപ്പെടുത്തുന്നതിനുള്ള മുൻവ്യവസ്ഥകൾ
- സാധുതയുള്ള യൂസർ ID-യും പാസ്‌വേഡും ഉപയോഗിച്ച് ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത ഉപയോക്താവ്.
- മുൻകൂർ സാധൂകരണം നടത്തേണ്ട ബാങ്ക് അക്കൗണ്ടുമായി പാൻ ബന്ധിപ്പിച്ചിരിക്കണം.
| സേവനം | മുൻവ്യവസ്ഥകൾ |
|---|---|
| ഒരു ബാങ്ക് അക്കൗണ്ട് ചേർത്തിട്ട് സാധൂകരിക്കുക |
1. അക്കൗണ്ട് പാനിനോട് ബന്ധിപ്പിച്ചിരിക്കണം.
കുറിപ്പ്*: ഉപയോക്താവിന്‍റെ ലോഗിൻ തരം അനുസരിച്ച് സ്ഥിരീകരണ ഓപ്ഷനുകൾ ലഭ്യമായിരിക്കും. |
| ഒരു ബാങ്ക് അക്കൗണ്ട് നീക്കം ചെയ്യുക |
1. ഏതെങ്കിലും ഒരു സ്ഥിരീകരണ രീതി ലഭ്യമായിരിക്കണം*:
കുറിപ്പ്*: ഉപയോക്താവിന്‍റെ ലോഗിൻ തരം അനുസരിച്ച് സ്ഥിരീകരണ ഓപ്ഷനുകൾ ലഭ്യമായിരിക്കും. |
| റീഫണ്ടിനായി ഒരു ബാങ്ക് അക്കൗണ്ട് നാമനിർദ്ദേശം ചെയ്യുക അല്ലെങ്കിൽ നാമനിർദ്ദേശത്തിൽ നിന്ന് ബാങ്ക് അക്കൗണ്ട് നീക്കം ചെയ്യുക |
1. സാധൂകരിച്ച ബാങ്ക് അക്കൗണ്ട് |
| EVC പ്രവർത്തനക്ഷമമാക്കുക |
1. ഇ-ഫയലിംഗുമായി സംയോജിപ്പിച്ച ബാങ്കുകളിലുള്ള ഒരു അക്കൗണ്ട് |
3. ഘട്ടം ഘട്ടമായുള്ള മാർഗ്ഗനിർദ്ദേശം
ഘട്ടം 1: നിങ്ങളുടെ യൂസർ ID-യും പാസ്‌വേഡും ഉപയോഗിച്ച് ഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്യുക.

ഘട്ടം 2: ഡാഷ്‌ബോർഡിൽ എന്‍റെ പ്രൊഫൈൽ എന്ന പേജിലേക്ക് പോകുക.

ഘട്ടം 3: എന്‍റെ ബാങ്ക് അക്കൗണ്ട് എന്നതിൽ ക്ലിക്ക് ചെയ്യുക.

എന്‍റെ ബാങ്ക് അക്കൗണ്ടുകൾ എന്ന പേജിൽ ചേർക്കുക, പരാജയപ്പെട്ടു കൂടാതെ നീക്കംചെയ്ത ബാങ്ക് അക്കൗണ്ടുകൾ എന്നീ ടാബുകൾ പ്രദർശിപ്പിക്കപ്പെടും.

എന്‍റെ ബാങ്ക് അക്കൗണ്ട് എന്ന സേവനത്തിലെ വിവിധ സൗകര്യങ്ങൾ എങ്ങനെ ഉപയോഗിക്കണമെന്ന് അറിയാൻ താഴെ നൽകിയിരിക്കുന്ന വിഭാഗങ്ങൾ കാണുക:
| ഒരു ബാങ്ക് അക്കൗണ്ട് ചേർത്തിട്ട് മുൻകൂറായി സാധൂകരിക്കുക | വിഭാഗം 3.1 ലേക്ക് പോകുക |
| ഒരു ബാങ്ക് അക്കൗണ്ട് നീക്കംചെയ്യുക | വിഭാഗം 3.2 ലേക്ക് പോകുക |
| റീഫണ്ടിനായി ഒരു ബാങ്ക് അക്കൗണ്ട് നാമനിർദ്ദേശം ചെയ്യുക അല്ലെങ്കിൽ നാമനിർദ്ദേശത്തിൽ നിന്ന് ബാങ്ക് അക്കൗണ്ട് നീക്കംചെയ്യുക | വിഭാഗം 3.3 ലേക്ക് പോകുക |
| EVC പ്രവർത്തനക്ഷമമാക്കുകയും പ്രവർത്തനരഹിതമാക്കുകയും ചെയ്യുക | വിഭാഗം 3.4 ലേക്ക് പോകുക |
| ഒരു ബാങ്ക് അക്കൗണ്ട് വീണ്ടും സാധൂകരിക്കുക | വിഭാഗം 3.5 ലേക്ക് പോകുക |
| നെറ്റ് ബാങ്കിംഗ് വഴി ലോഗിൻ ചെയ്യുന്നതിനായി ഒരു ബാങ്ക് അക്കൗണ്ട് നാമനിർദ്ദേശം ചെയ്യുക | വിഭാഗം 3.6 ലേക്ക് പോകുക |
3.1ഒരു ബാങ്ക് അക്കൗണ്ട് ചേർക്കുകയും മുൻകൂട്ടി സാധൂകരിക്കുകയും ചെയ്യുക
പാൻ / ആധാർ ഉപയോഗിച്ച് ഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്യുന്നതിലൂടെ
ഘട്ടം 1: എന്‍റെ ബാങ്ക് അക്കൗണ്ടുകൾ എന്ന പേജിൽ, ബാങ്ക് അക്കൗണ്ട് ചേർക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക.

ഘട്ടം 2: ബാങ്ക് അക്കൗണ്ട് ചേർക്കുക എന്ന പേജിൽ, ബാങ്ക് അക്കൗണ്ട് നമ്പർ നൽകുക, അക്കൗണ്ട് തരം ഉടമയുടെ തരം എന്നിവ തെരഞ്ഞെടുക്കുക, തുടർന്ന് IFSC നൽകുക. IFSC അടിസ്ഥാനമാക്കി ബാങ്കിന്റെ പേരും ശാഖയും സ്വയമേ പൂരിപ്പിക്കപ്പെടും. നിങ്ങളുടെ ബാങ്ക് ഇ-ഫയലിംഗ് സംവിധാനവുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ നിങ്ങളുടെ മൊബൈൽ നമ്പറും ഇമെയിൽ ID-യും ഇ-ഫയലിംഗ് പ്രൊഫൈലിൽ നിന്ന് സ്വയമേ പൂരിപ്പിക്കപ്പെടും, അവ തിരുത്താൻ കഴിയില്ല.

ഘട്ടം 3: ഇ-വെരിഫൈ തുടരുക എന്നതിൽ ക്ലിക്ക് ചെയ്യുക.

ഇ-വെരിഫൈ എന്ന ഓപ്ഷൻ തെരഞ്ഞെടുത്ത് തുടരുക എന്നതിൽ ക്ലിക്ക് ചെയ്യുക.

OTP നൽകി സാധൂകരിക്കുക.

സാധൂകരണ അഭ്യർത്ഥന വിജയകരമായി സമർപ്പിച്ചുകഴിഞ്ഞാൽ, ഒരു വിജയ സന്ദേശം പ്രദർശിപ്പിക്കും. കൂടാതെ, ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നിങ്ങളുടെ മൊബൈൽ നമ്പറിലും ഇമെയിൽ ഐഡിയിലും ഒരു സന്ദേശം ലഭിക്കും.


3.2 ബാങ്ക് അക്കൗണ്ട് നീക്കം ചെയ്യുക
ഘട്ടം 1: ആവശ്യമുള്ള ബാങ്ക് അക്കൗണ്ടിനായി നടപടി കോളത്തിന് കീഴിലുള്ള ബാങ്ക് അക്കൗണ്ട് നീക്കം ചെയ്യുക എന്നതിൽ ക്ലിക്കുചെയ്യുക.

ഘട്ടം 2: ബാങ്ക് അക്കൗണ്ട് നീക്കം ചെയ്യുന്നതിനുള്ള കാരണം ഡ്രോപ്പ്ഡൗൺ പട്ടികയിൽ നിന്ന് തെരഞ്ഞെടുക്കുക. മറ്റുള്ളവ തെരഞ്ഞെടുക്കുകയാണെങ്കിൽ ടെക്സ്റ്റ് ബോക്സിൽ കാരണം രേഖപ്പെടുത്തി തുടരുക എന്നതിൽ ക്ലിക്ക് ചെയ്യുക.

ഘട്ടം 3: ഇ-വെരിഫൈ ചെയ്യുന്നതിനുള്ള ഓപ്ഷൻ തെരഞ്ഞെടുത്തിട്ട് തുടരുക എന്നതിൽ ക്ലിക്ക് ചെയ്യുക.

ഘട്ടം 4: OTP നൽകി സാധൂകരിക്കുക.

ബാങ്ക് അക്കൗണ്ട് വിജയകരമായി നീക്കം ചെയ്തതിനുശേഷം ഒരു വിജയസന്ദേശം പ്രദർശിപ്പിക്കും.

'സാധൂകരണം പുരോഗമിക്കുന്നു’ എന്ന നിലയിലുള്ള ബാങ്ക് അക്കൗണ്ട് നിങ്ങൾക്ക് നീക്കം ചെയ്യാം. നീക്കം ചെയ്തശേഷം ശരിയായ വിവരങ്ങളോടെ അതേ ബാങ്ക് അക്കൗണ്ട് വീണ്ടും ചേർക്കാൻ നിങ്ങൾക്ക് ശ്രമിക്കാം.
3.3 റീഫണ്ടിനായി ബാങ്ക് അക്കൗണ്ട് നാമനിർദ്ദേശം ചെയ്യുക അല്ലെങ്കിൽ നാമനിർദ്ദേശത്തിൽ നിന്ന് ബാങ്ക് അക്കൗണ്ട് നീക്കം ചെയ്യുക
A. റീഫണ്ടിനായി ഒരു ബാങ്ക് അക്കൗണ്ട് നാമനിർദ്ദേശം ചെയ്യുക
ഘട്ടം 1: റീഫണ്ടിനായി ഒരു ബാങ്ക് അക്കൗണ്ട് നാമനിർദ്ദേശം ചെയ്യാനായി നിങ്ങൾ നാമനിർദ്ദേശം ചെയ്യാൻ ആഗ്രഹിക്കുന്ന ബാങ്ക് അക്കൗണ്ടിനായി റീഫണ്ടിനായി നാമനിർദ്ദേശം ചെയ്യുക എന്ന ടോഗിൾ / സ്വിച്ചിൽ (സ്വിച്ച് ഇടത് വശത്തായിരിക്കും) ക്ലിക്ക് ചെയ്യുക.

ഘട്ടം 2: തെരഞ്ഞെടുത്ത ബാങ്ക് അക്കൗണ്ട് നാമനിർദ്ദേശം ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെന്ന് സ്ഥിരീകരിക്കാൻ തുടരുക എന്നതിൽ ക്ലിക്ക് ചെയ്യുക.

വിജയകരമായാൽ സ്വിച്ച് വലതുവശത്തേക്ക് നീങ്ങും.

B. റീഫണ്ടിനുള്ള നോമിനേഷനിൽ നിന്ന് ഒരു ബാങ്ക് അക്കൗണ്ട് നീക്കം ചെയ്യുക.
ഘട്ടം 1: റീഫണ്ടിനായി നാമനിർദ്ദേശം ചെയ്തിട്ടുള്ള ഒരു ബാങ്ക് അക്കൗണ്ട് നീക്കം ചെയ്യാൻ നിങ്ങൾ നാമനിർദ്ദേശത്തിൽ നിന്ന് ഒഴിവാക്കാൻ ആഗ്രഹിക്കുന്ന ബാങ്ക് അക്കൗണ്ടിനായി റീഫണ്ടിനായി നാമനിർദ്ദേശം ചെയ്യുക എന്ന ടോഗിൾ / സ്വിച്ചിൽ (സ്വിച്ച് വലത് വശത്തായിരിക്കും) ക്ലിക്ക് ചെയ്യുക.

ഘട്ടം 2: തെരഞ്ഞെടുത്ത ബാങ്ക് അക്കൗണ്ടിന്‍റെ നാമനിർദ്ദേശം നീക്കം ചെയ്യണമെന്ന് സ്ഥിരീകരിക്കാൻ തുടരുക എന്നതിൽ ക്ലിക്ക് ചെയ്യുക.

വിജയകരമായാൽ സ്വിച്ച് ഇടതുവശത്തേക്ക് നീങ്ങും.

3.4 EVC പ്രവർത്തനക്ഷമമാക്കുക / പ്രവർത്തനരഹിതമാക്കുക
A. EVC പ്രവർത്തനക്ഷമമാക്കുക
ഘട്ടം 1: EVC പ്രവർത്തനക്ഷമമാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്ന ബാങ്ക് അക്കൗണ്ടിനായി നടപടികൾ എന്ന കോളത്തിലെ EVC പ്രവർത്തനക്ഷമമാക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക.

ഘട്ടം 2: ഒരു സ്ഥിരീകരണ സന്ദേശം പ്രദർശിപ്പിക്കും. തുടരുക എന്നതിൽ ക്ലിക്ക് ചെയ്യുക.

കുറിപ്പ്:
- താഴെപ്പറയുന്ന നിബന്ധനകൾ പാലിച്ചാൽ മാത്രമേ സാധുതയുള്ള ബാങ്ക് അക്കൗണ്ടിന് EVC പ്രവർത്തനക്ഷമമാക്കാൻ കഴിയൂ:
- നിങ്ങളുടെ മൊബൈൽ നമ്പർ അല്ലെങ്കിൽ ഇമെയിൽ ID ബാങ്ക് പരിശോധിച്ചുറപ്പിക്കണം.
- ഇ-ഫയലിംഗിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന നിങ്ങളുടെ മൊബൈൽ നമ്പറും ബാങ്ക് സ്ഥിരീകരിച്ചിരിക്കുന്ന നമ്പറും ഒന്നായിരിക്കണം. അവ ഒത്തുപോകുന്നുവെന്ന് ഉറപ്പാക്കാൻ, നിങ്ങൾക്ക് നിങ്ങളുടെ ഇ-ഫയലിംഗ് പ്രൊഫൈലിലെ മൊബൈൽ നമ്പർ ബാങ്കിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന നമ്പറിലേക്ക് മാറ്റാം, അല്ലെങ്കിൽ ബാങ്കിൽ ഉള്ള മൊബൈൽ നമ്പർ നിങ്ങളുടെ ഇ-ഫയലിംഗ് പ്രൊഫൈലിലെ നമ്പറിലേക്ക് മാറ്റാം.
- മറ്റൊരു ബാങ്ക് അക്കൗണ്ടിനും EVC പ്രവർത്തനക്ഷമമാക്കരുത്.
- നിങ്ങളുടെ ബാങ്ക് ഇ-ഫയലിംഗുമായി സംയോജിപ്പിച്ചിരിക്കണം. ഇ-ഫയലിംഗുമായി സംയോജിപ്പിച്ചിരിക്കുന്ന ബാങ്കുകളുടെ പട്ടിക താഴെ പറയുന്ന രീതിയിൽ കാണാം: ലോഗിൻ ചെയ്യുക, എന്‍റെ പ്രൊഫൈൽ, എന്‍റെ ബാങ്ക് അക്കൗണ്ട്, കുറിപ്പുകളുടെ വിഭാഗം, “ബാങ്കുകളുടെ പട്ടിക” എന്നതിൽ ക്ലിക്ക് ചെയ്യുക
- നിങ്ങൾക്ക് നിങ്ങളുടെ ബാങ്ക് അക്കൗണ്ട് മുൻകൂട്ടി സാധൂകരിക്കാൻ ആഗ്രഹിക്കുന്നു എന്നാൽ EVC പ്രവർത്തനക്ഷമമാക്കാൻ ഉദ്ദേശിക്കുന്നുമില്ല എങ്കിൽ നിങ്ങളുടെ ഇ-ഫയലിംഗ് മൊബൈൽ നമ്പർ അല്ലെങ്കിൽ ഇമെയിൽ വിലാസം ബാങ്ക് സ്ഥിരീകരിച്ച ബന്ധപ്പെടേണ്ട വിവരങ്ങളുമായി പൊരുത്തപ്പെടേണ്ടതില്ല.
മുകളിൽ പറഞ്ഞ നിബന്ധനകൾ പാലിച്ചാൽ, തെരഞ്ഞെടുത്ത ബാങ്ക് അക്കൗണ്ടിനായി EVC വിജയകരമായി പ്രവർത്തനക്ഷമമാക്കും, കൂടാതെ നിലവിലെ സ്ഥിതി സാധൂകരിച്ച് EVC പ്രവർത്തനക്ഷമമാക്കി പുതുക്കുന്നതാണ്:

ഘട്ടം 3: ഒരു ബാങ്ക് അക്കൗണ്ടിൽ EVC ഇതിനകം പ്രവർത്തനക്ഷമമാക്കിയിട്ടുണ്ടെങ്കിൽ മറ്റൊരു ബാങ്ക് അക്കൗണ്ടിൽ EVC പ്രവർത്തനക്ഷമമാക്കാൻ നിങ്ങൾ ശ്രമിക്കുമ്പോൾ അതുമായി ബന്ധപ്പെട്ട ഒരു സന്ദേശം പ്രദർശിപ്പിക്കും. ആ സന്ദേശത്തിലെ തുടരുക എന്നതിൽ ക്ലിക്ക് ചെയ്തിട്ട് ഘട്ടം 2 ൽ വ്യക്തമാക്കിയിരിക്കുന്ന നിബന്ധനകൾ പാലിച്ചാൽ, പുതിയ ബാങ്ക് അക്കൗണ്ടിൽ EVC പ്രവർത്തനക്ഷമമാകും. ഈ സാഹചര്യത്തിൽ മുമ്പ് EVC പ്രവർത്തനക്ഷമമാക്കിയ ബാങ്ക് അക്കൗണ്ടിലെ EVC പ്രവർത്തനരഹിതമാക്കപ്പെടും.

കുറിപ്പ്: നിങ്ങൾ റദ്ദാക്കുക എന്നതിൽ ക്ലിക്ക് ചെയ്യുകയോ സന്ദേശം അടയ്ക്കുകയോ ചെയ്താൽ, നിലവിലുള്ള ബാങ്ക് അക്കൗണ്ടിലെ EVC പ്രവർത്തനക്ഷമമായി തുടരും.
B. EVC പ്രവർത്തനരഹിതമാക്കുക
ഘട്ടം 1: EVC പ്രവർത്തനക്ഷമമാക്കിയിട്ടുള്ള ബാങ്ക് അക്കൗണ്ടിലെ നടപടികൾ എന്ന കോളത്തിലെ EVC പ്രവർത്തനരഹിതമാക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക.

ഘട്ടം 2: ഒരു സ്ഥിരീകരണ സന്ദേശം പ്രദർശിപ്പിക്കും. തുടരുക എന്നതിൽ ക്ലിക്ക് ചെയ്യുക.

വിജയകരമായി പൂർത്തിയായാൽ, തെരഞ്ഞെടുത്ത അക്കൗണ്ടിലെ EVC പ്രവർത്തനരഹിതമാക്കപ്പെടുകയും നിലവിലെ സ്ഥിതി സാധൂകരിച്ചത് മാത്രമായി പുതുക്കപ്പെടും.

3.5 ബാങ്ക് അക്കൗണ്ട് വീണ്ടും സാധൂകരിക്കുക
ഘട്ടം 1: ഒരു ബാങ്ക് അക്കൗണ്ടിന്‍റെ സാധൂകരണം മുമ്പ് പരാജയപ്പെട്ടാൽ അതിന്‍റെ വിവരങ്ങൾ പരാജയപ്പെട്ട ബാങ്ക് അക്കൗണ്ടുകൾ എന്ന ടാബിൽ കാണാം. നിങ്ങൾ വീണ്ടും സാധൂകരിക്കേണ്ട ബാങ്ക് അക്കൗണ്ടിനായി നടപടികൾ എന്ന കോളത്തിലെ വീണ്ടും സാധൂകരിക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ ബാങ്കുമായി ബന്ധിപ്പിച്ച മൊബൈൽ/ഇമെയിൽ വിവരങ്ങളിൽ അല്ലെങ്കിൽ ഇ-ഫയലിംഗ് പ്രൊഫൈലിൽ മാറ്റം ഉണ്ടായാൽ അല്ലെങ്കിൽ നിങ്ങളുടെ അക്കൗണ്ട് തരം/അക്കൗണ്ടിന്‍റെ നിലവിലെ സ്ഥിതി പുതുക്കിയാൽ ചേർത്തിരിക്കുന്ന ബാങ്ക് അക്കൗണ്ട് വീണ്ടും സാധൂകരിക്കാവുന്നതാണ്.

ഘട്ടം 2: ബാങ്ക് അക്കൗണ്ട് ചേർക്കുക എന്ന പേജിൽ ബാങ്ക് വിവരങ്ങളും ബന്ധപ്പെടേണ്ട വിവരങ്ങളും മുൻകൂട്ടി പൂരിപ്പിച്ചിരിക്കും. ബാങ്ക് വിവരങ്ങൾ തിരുത്താൻ കഴിയുന്നതാണ് എന്നാൽ ബന്ധപ്പെടേണ്ട വിവരങ്ങൾ തിരുത്താൻ കഴിയില്ല. ആവശ്യമെങ്കിൽ തിരുത്താവുന്ന വിവരങ്ങൾ നവീകരിക്കുക. തുടർന്ന് ഇ-വെരിഫൈ യിലേക്ക് പോകുക എന്നതിൽ ക്ലിക്ക് ചെയ്യുക.

ഘട്ടം 3: ഇ-വെരിഫിക്കേഷനുള്ള രീതി തെരഞ്ഞെടുക്കുക.

ആധാറിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ലഭിച്ച OTP നൽകുക.


വിജയകരമായാൽ ബാങ്ക് അക്കൗണ്ട് ചേർത്ത ബാങ്ക് അക്കൗണ്ടുകൾ എന്ന ടാബിൽ ചേർക്കപ്പെടും, കൂടാതെ നിലവിലെ സ്ഥിതി സാധൂകരണം പുരോഗമിക്കുന്നു എന്ന നവീകരിക്കുകയും ചെയ്യും.

അതിനുശേഷം, നിങ്ങളുടെ ബന്ധപ്പെടേണ്ട വിവരങ്ങൾ ബാങ്ക് വിവരങ്ങളുമായി സ്ഥിരീകരിക്കപ്പെടും. അക്കൗണ്ട് വിവരങ്ങൾ ബാങ്ക് വഴി സ്ഥിരീകരിക്കപ്പെട്ടാൽ, നിങ്ങളുടെ ബാങ്ക് അക്കൗണ്ട് സാധൂകരിക്കപ്പെടും. സാധൂകരണത്തിന്‍റെ നിലവിലെ സ്ഥിതി ചേർത്ത ബാങ്ക് അക്കൗണ്ടുകൾ എന്ന ടാബിലെ നിലവിലെ സ്ഥിതി എന്ന കോളത്തിൽ പരിശോധിക്കാം.

സാധൂകരണം ഇപ്പോഴും പരാജയപ്പെട്ടാൽ പരാജയകാരണത്തെ അടിസ്ഥാനമാക്കി ഇനിപ്പറയുന്ന നടപടി സ്വീകരിക്കുക (സംയോജിത ബാങ്കുകൾക്ക്):
| പരാജയത്തിനുള്ള കാരണം | എടുക്കേണ്ട നടപടി |
| പാൻ-ബാങ്ക് അക്കൗണ്ട്-IFSC ബന്ധിപ്പിക്കൽ പരാജയപ്പെട്ടു | നിങ്ങളുടെ പാൻ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാൻ ബാങ്കിന്‍റെ ശാഖയുമായി ബന്ധപ്പെട്ട് അഭ്യർത്ഥന സമർപ്പിക്കാൻ വീണ്ടും സാധൂകരിക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ ശാഖയുമായി ബന്ധപ്പെടുക. |
| പേരിലെ പൊരുത്തക്കേട് | പാൻ പ്രകാരമുള്ള പേര് നവീകരിക്കുന്നതിനായി ബാങ്ക് ശാഖയുമായി ബന്ധപ്പെടുക. തുടർന്ന് വീണ്ടും സാധൂകരിച്ച് വിവരങ്ങൾ നവീകരിച്ച് വീണ്ടും സാധൂകരണത്തിനുള്ള അഭ്യർത്ഥന സമർപ്പിക്കുക. |
| ബാങ്ക് അക്കൗണ്ട് നമ്പർ പൊരുത്തക്കേട് | വീണ്ടും സാധൂകരിക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക, ശരിയായ ബാങ്ക് അക്കൗണ്ട് നമ്പർ നൽകുക, തുടർന്ന് വീണ്ടും സാധൂകരണത്തിനുള്ള അഭ്യർത്ഥന സമർപ്പിക്കുക. |
| അക്കൗണ്ട് നമ്പർ നിലവിലില്ല | ശരിയായ ബാങ്ക് അക്കൗണ്ട് നമ്പർ നൽകുക, തുടർന്ന് വീണ്ടും സാധൂകരണത്തിനുള്ള അഭ്യർത്ഥന സമർപ്പിക്കുക. |
| ബാങ്ക് അക്കൗണ്ട് അവസാനിപ്പിച്ചു / നിഷ്‌ക്രിയമാണ് | മറ്റൊരു ബാങ്ക് അക്കൗണ്ട് നമ്പർ ഉപയോഗിച്ച് ശ്രമിക്കുക. കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ ശാഖയുമായി ബന്ധപ്പെടുക. |
സംയോജിതമല്ലാത്ത ബാങ്കുകളിൽ അക്കൗണ്ട് ഉണ്ടെങ്കിൽ താഴെപ്പറയുന്ന നടപടികൾ സ്വീകരിക്കണം:
| പരാജയത്തിനുള്ള കാരണം | എടുക്കേണ്ട നടപടി |
| ബാങ്ക് അക്കൗണ്ടുമായി പാൻ ബന്ധിപ്പിച്ചിട്ടില്ല. | പാൻ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുക, തുടർന്ന് അഭ്യർത്ഥന സമർപ്പിക്കാൻ വീണ്ടും സാധൂകരിക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ ശാഖയുമായി ബന്ധപ്പെടുക. |
| പാൻ പൊരുത്തക്കേട് | ശരിയായ പാൻ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുക, തുടർന്ന് അഭ്യർത്ഥന സമർപ്പിക്കാൻ വീണ്ടും സാധൂകരിക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ ശാഖയുമായി ബന്ധപ്പെടുക. |
| അസാധുവായ അക്കൗണ്ട് തരം | വീണ്ടും സാധൂകരിക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക, ശരിയായ ബാങ്ക് അക്കൗണ്ട് തരം തെരഞ്ഞെടുക്കുക, തുടർന്ന് സാധൂകരണ അഭ്യർത്ഥന സമർപ്പിക്കുക. |
| അക്കൗണ്ട് അവസാനിപ്പിച്ചു/നിഷ്‌ക്രിയമായ അക്കൗണ്ട്/വ്യവഹാര അക്കൗണ്ട്/അക്കൗണ്ട് മരവിപ്പിച്ചു അല്ലെങ്കിൽ തടഞ്ഞു | മറ്റൊരു ബാങ്ക് അക്കൗണ്ട് നമ്പർ ഉപയോഗിച്ച് ശ്രമിക്കുക. കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ ശാഖയുമായി ബന്ധപ്പെടുക. |
| അക്കൗണ്ട് ഉടമയുടെ പേര് അസാധുവാണ് | വീണ്ടും സാധൂകരിക്കുക എന്നതിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ നവീകരിക്കുക. പാൻ പ്രകാരമുള്ള പേര് നവീകരിക്കുന്നതിനായി നിങ്ങളുടെ ശാഖയുമായി ബന്ധപ്പെടുക. |
ബാങ്ക് സാധൂകരണത്തിന്‍റെ നിലവിലെ സ്ഥിതിയിൽ ‘സാധൂകരണം നടത്താൻ കഴിയില്ല’ എന്ന് കാണിച്ചാൽ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ആദായ നികുതി വകുപ്പിന് സ്ഥിരീകരിക്കാൻ കഴിഞ്ഞില്ല എന്നതിനെ സൂചിപ്പിക്കുന്നു. കാരണം, ആ ബാങ്ക് സംയോജിത ബാങ്ക് അല്ലെങ്കിൽ NPCI-യുമായി സംയോജിപ്പിച്ച ബാങ്കല്ല. ഇത്തരം സാഹചര്യങ്ങളിൽ RBI പട്ടികപ്രകാരമുള്ള സംയോജിത ബാങ്ക് അല്ലെങ്കിൽ NPCI-യുമായി സംയോജിപ്പിച്ചിരിക്കുന്ന ബാങ്ക് എന്നിങ്ങനെയുള്ള മറ്റൊരു ബാങ്ക് അക്കൗണ്ട് നിങ്ങൾക്ക് ചേർക്കാം.
3.6 നെറ്റ് ബാങ്കിംഗ് വഴി ലോഗിൻ ചെയ്യുന്നതിന് ഒരു സാധൂകരിച്ച ബാങ്ക് അക്കൗണ്ട് നാമനിർദ്ദേശം ചെയ്യുക.
ഘട്ടം 1: നെറ്റ് ബാങ്കിംഗ് വഴി ലോഗിൻ ചെയ്യുന്നതിനായി നാമനിർദ്ദേശം ചെയ്യുക എന്ന ബട്ടൺ പ്രവർത്തനക്ഷമമാക്കുക:

ഘട്ടം 2: തുടരുക എന്നതിൽ ക്ലിക്ക് ചെയ്യുക.

ഘട്ടം 3: ഇപ്പോൾ, നെറ്റ് ബാങ്കിംഗ് വഴി ലോഗിൻ ചെയ്യുന്നതിനായി ബാങ്ക് അക്കൗണ്ട് നാമനിർദ്ദേശം ചെയ്യപ്പെട്ടിരിക്കുന്നു.

4. ബന്ധപ്പെട്ട വിഷയങ്ങൾ
- ലോഗിൻ ചെയ്യുക
- എന്റെ പ്രൊഫൈല്
- ITR സമർപ്പിക്കുക (ITR-1 മുതൽ 7 വരെ)
- ആദായനികുതി ഫോമുകൾ അപ്ലോഡ് ചെയ്യുക
- എങ്ങനെ ഇ-വെരിഫൈ ചെയ്യാം
- EVC സൃഷ്ടിക്കുക
- സേവന അഭ്യർത്ഥനകൾ സമർപ്പിക്കുക
- ഇ-ഫയലിംഗ് വാൾട്ട് ഉയർന്ന സുരക്ഷ
- എന്റെ ഡീമാറ്റ് അക്കൗണ്ട്
- നിങ്ങളുടെ പാസ്വേഡ് പുനഃക്രമീകരിക്കുക
- പാസ്വേഡ് മാറ്റുക