Do not have an account?
Already have an account?

1. അവലോകനം


ഐ ടി ആർ 2 -ന്‍റെ സേവനങ്ങളായ പ്രീ-ഫില്ലിങ്ങും ഫയലിങ്ങും ഇ-ഫയലിങ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത ഉപയോക്താക്കൾക്ക് ലഭ്യമാണ്, ഈ സേവനം ഇ-ഫയലിങ് പോർട്ടൽ വഴി ഐ ടി ആർ-2 ഓൺലൈനായി ഫയൽ ചെയ്യാൻ വ്യക്തിഗത നികുതിദായകരെ സഹായിക്കുന്നു. ഈ ഉപയോക്തൃ മാനുവൽ ഓൺലൈൻ മോഡ് വഴി ഐ ടി ആർ-2 ഫയൽ ചെയ്യുന്നത് എങ്ങനെയെന്നത് ഉൾക്കൊള്ളുന്നു.

2. ഈ സേവനം ലഭ്യമാക്കുന്നതിനുള്ള മുൻവ്യവസ്ഥകൾ

ജനറൽ
  • സാധുവായ ഉപയോക്തൃ ഐ.ഡി.-യും പാസ്‌വേഡും ഉപയോഗിച്ച് ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത ഉപയോക്താവായിരിയ്ക്കണം.
  • പാൻ സ്റ്റാറ്റസ് സജീവമാണ്
മറ്റുള്ളവ
  • പാൻ, ആധാർ എന്നിവ ലിങ്ക് ചെയ്യുക
  • കുറഞ്ഞത് ഒരു ബാങ്ക് അക്കൗണ്ടെങ്കിലും പ്രീവാലിഡേറ്റ് ചെയ്യുകയും റീഫണ്ടിനായി നാമനിർദ്ദേശം ചെയ്യുകയും ചെയ്യുക (ശുപാർശ ചെയ്യുന്നത്)
  • ആധാർ / ഇ-ഫയലിങ്ങ് പോർട്ടൽ / നിങ്ങളുടെ ബാങ്ക് / NSDL / CDSL എന്നതുമായി ബന്ധിപ്പിച്ച സാധുവായ മൊബൈൽ നമ്പർ (ഇ-സ്ഥിരീകരണത്തിനായി)
  • ഓഫ്‌ലൈൻ യൂട്ടിലിറ്റി ഡൗൺലോഡ് ചെയ്യുക അല്ലെങ്കിൽ മറ്റേതെങ്കിലും സോഫ്റ്റ്‌വെയർ ഉപയോഗിക്കുക (ഓഫ്‌ലൈൻ മോഡ് ഉപയോഗിക്കുകയാണെങ്കിൽ)

ITR-2 ന് ഫോം സമർപ്പിക്കുന്നതിന് മുമ്പ് താങ്കൾ ഇനിപ്പറയുന്ന വിഭാഗങ്ങള്‍ പൂരിപ്പിക്കേണ്ടതുണ്ട്, നിങ്ങളുടെ നികുതി കണക്കുകൂട്ടൽ അവലോകനം ചെയ്യുന്ന ഒരു സംഗ്രഹ വിഭാഗം, തുടര്‍ന്ന് നികുതി അടയ്ക്കുകയും ഒടുവിൽ സ്ഥിരീകരണത്തിനായി റിട്ടേൺ സമർപ്പിക്കുകയും ചെയ്യുക:

3.1 പാർട്ട് A ജനറൽ
3.2 ഷെഡ്യൂൾ ശമ്പളം
3.3 ഷെഡ്യൂൾ ഭവന വസ്തു
3.4 ഷെഡ്യൂൾ മൂലധന നേട്ടങ്ങൾ
3.5 ഷെഡ്യൂൾ112A ഷെഡ്യൂൾ-115AD(1)(iii) എന്നിവയുടെ വ്യവസ്ഥകൾ
3.6 ഷെഡ്യൂൾ മറ്റ് സ്രോതസ്സുകൾ
3.7 ഷെഡ്യൂൾ CYLA
3.8 ഷെഡ്യൂൾ BFLA
3.9 ഷെഡ്യൂൾ CFL
3.10 ഷെഡ്യൂൾ VI-A
3.11 ഷെഡ്യൂൾ 80G യും ഷെഡ്യൂൾ 80GGA യും
3.12 ഷെഡ്യൂൾ AMT
3.13 ഷെഡ്യൂൾ AMTC
3.14 ഷെഡ്യൂൾ SPI
3.15 ഷെഡ്യൂൾ SI
3.16 ഷെഡ്യൂൾ EI
3.17 ഷെഡ്യൂൾ PTI
3.18 ഷെഡ്യൂൾ FSI
3.19 ഷെഡ്യൂൾ TR
3.20 ഷെഡ്യൂൾ FA
3.21 ഷെഡ്യൂൾ 5A
3.22 ഷെഡ്യൂൾ AL
3.23 ഭാഗം ബി - ആകെ വരുമാനം (TI)
3.24 നികുതി അടച്ചു
3.25 ഭാഗം B-TTI

3.1 ഭാഗം A ജനറൽ
ഫോമിൻ്റെ ഭാഗം A ജനറൽവിഭാഗത്തിൽ, നിങ്ങളുടെ ഇ-ഫയലിങ്ങ് പ്രൊഫൈലിൽ നിന്ന് നേരത്തെ-പൂരിപ്പിച്ച ഡാറ്റ നിങ്ങൾ സ്ഥിരീകരിക്കേണ്ടതുണ്ട്.. നിങ്ങളുടെ ചില വ്യക്തിഗത വിവരങ്ങൾ നേരിട്ട് ഫോമിൽ എഡിറ്റുചെയ്യാൻ നിങ്ങൾക്ക് കഴിയില്ല. എന്നിരുന്നാലും, നിങ്ങളുടെ ഇ-ഫയലിംഗ് പ്രൊഫൈലിലേക്ക് പോയി ആവശ്യമായ മാറ്റങ്ങൾ നിങ്ങൾക്ക് നടത്താം. നിങ്ങളുടെ സമ്പർക്കവിശദാംശങ്ങൾ, ഫയലിംഗ് നില, വാസ നില, ബാങ്ക് വിശദാംശങ്ങൾ എന്നിവയിൽ ഫോമിൽ തന്നെ മാറ്റങ്ങൾ വരുത്താം.

3.2 ഷെഡ്യൂൾ ശമ്പളം
ഷെഡ്യൂൾ ശമ്പളംഎന്നതിൽ , നിങ്ങളുടെ ശമ്പളത്തിൽ നിന്നും വരുമാനം / പെൻഷൻ, ഇളവുള്ള അവലവൻസുകൾ, u/s 16.പ്രകാരമുള്ള കിഴിവുകൾ തുടങ്ങിയവയുടെ വിശദാംശങ്ങൾ നിങ്ങൾ അവലോകനം ചെയ്യുകയോ / നൽകുകയോ / മാറ്റം വരുത്തുകയോ ചെയ്യേണ്ടതുണ്ട്

3.3 ഷെഡ്യൂൾ ഭവന വസ്തു
ഷെഡ്യൂൾ ഭവന വസ്തുൽ ഭവന വസ്തുവിനെ സംബന്ധിച്ച വിവരങ്ങൾ [സ്വന്തമായി താമസിക്കുന്നത്, വാടകയ്ക്ക് കൊടുത്തത്, അല്ലങ്കിൽ വാടകയ്ക്ക് കൊടുത്തതായി കണക്കാക്കുന്ന] തുടങ്ങിയവ താങ്കൾ അവലോകനം /നൽകുക / മാറ്റം വരുത്തുക ചെയ്യേണ്ടതാണ് കൂട്ടുടമയുടെ വിവരങ്ങൾ, വാടകക്കാരൻ്റെ വിവരങ്ങൾ, വാടക, പലിശ, കൈമാറിപ്പോകുന്ന വരുമാനം തുടങ്ങിയ വിശദാംശങ്ങളില്‍ ഉൾപ്പെടുന്നു

3.4 ഷെഡ്യൂൾ CG – മൂലധന നേട്ടങ്ങൾ
വിവിധ തരം മൂലധന ആസ്തികളുടെ വിൽപ്പനയിൽ നിന്ന് / കൈമാറ്റത്തിലൂടെ ഉണ്ടാവുന്നമൂലധന നേട്ടങ്ങൾവേർതിരിക്കപ്പെട്ടിരിക്കുന്നു. ഒരേ തരത്തിലുള്ള ഒന്നിൽ കുടുതൽ മൂലധന ആസ്തികളുടെ വിൽപ്പനയിൽ നിന്നോ കൈമാറ്റം ചെയ്യുന്നതിലൂടെയോ മൂലധന നേട്ടം ഉണ്ടാകുന്ന സാഹചര്യത്തിൽ, അത്തരം ഒരേ തരം മൂലധന ആസ്തികളെയെല്ലാം സംബന്ധിച്ച് മൂലധന നേട്ടങ്ങളുടെ ഒരു സംയോജിത കണക്കുകൂട്ടൽ ദയവായി നടത്തുക. എന്നാൽ ഭൂമി / കെട്ടിടം എന്നിവയുടെ കൈമാറ്റത്തിൻ്റെ കാര്യത്തിൽ, ഓരോ ഭൂമി / കെട്ടിടം എന്നിവയുടെ കണക്കുകൂട്ടൽ നൽകണം എന്നത് നിർബന്ധമാണ്. ഷെഡ്യൂൾ മൂലധന നേട്ടങ്ങൾൽ ഉടമസ്ഥതയിലുണ്ടായിരുന്ന എല്ലാത്തരം മൂലധന ആസ്തികൾക്കു വേണ്ടിയുള്ള നിങ്ങളുടെ ഹ്രസ്വകാല, ദീർഘകാല മൂലധന നേട്ടങ്ങളുടെ / നഷ്ടങ്ങളുടെ വിശദാംശങ്ങൾ നിങ്ങൾ നൽകേണ്ടതുണ്ട്.

3.5 ഷെഡ്യൂൾ 112A യുടെയും ഷെഡ്യൂൾ-115AD(1)(iii) യുടെയും വ്യവസ്ഥ

  • ഷെഡ്യൂൾ 112A യിൽ, ഒരു കമ്പനിയുടെ ഇക്വിറ്റി ഷെയറുകൾ, ഇക്വിറ്റി ഒറിയൻ്റഡ് ഫണ്ട്, അല്ലെങ്കിൽ STT അടച്ച ഒരു ബിസിനസ് ട്രസ്റ്റിന്റെ യൂണിറ്റ് എന്നിവയുടെ വിൽപ്പന സംബന്ധിച്ച വിശദാംശങ്ങൾ നിങ്ങൾ അവലോകനം / നൽകുക/ മാറ്റം വരുത്തുക ചെയ്യേണ്ടതുണ്ട്.
  • ഷെഡ്യൂൾ 115AD [1][iii] യിലെ വ്യവസ്ഥകളിലേയ്ക്ക് ഷെഡ്യൂൾ 112A യിലെ അതേ വിശദാംശങ്ങൾ നൽകുക എന്നതാണ്, എന്നാൽ അത് പ്രവാസികൾക്കാണ് ബാധകം.

കുറിപ്പ്: ജനുവരി 31ആം തീയ്യതിയോ അതിന് മുമ്പോ ഓഹരികൾ വാങ്ങുകയാണങ്കിൽ.2018, ഷെഡ്യൂൾ 112A യുടെയും ഷെഡ്യൂൾ-115AD(1)(iii) യും വ്യവസ്ഥകളിൽ ഒരോ ഷെയറിന്‍റെ കൈമാറ്റ വിശദാംശങ്ങളും നൽകേണ്ടത് നിര്‍ബന്ധമാണ്.

3.6 ഷെഡ്യൂൾ മറ്റ് സ്രോതസ്സുകൾ
ഷെഡ്യൂൾ മറ്റ് സ്രോതസ്സുകൾ എന്ന വിഭാഗത്തിൽ, പ്രത്യേക നിരക്കിലുള്ള വരുമാനം, u/s 57പ്രകാരമുള്ള കിഴിവുകൾ, കൂടാതെ പന്തയകുതിരയിൽ നിന്നുളള വരുമാനം എന്നിവ ഉൾപ്പെടെ താങ്കളുടെ മറ്റു സ്രോതസ്സുകളിൽ നിന്നുളള എല്ലാ വരുമാനത്തിന്‍റെയും വിശദാംശങ്ങൾ താങ്കൾ അവലോകനം /നൽകുക /മാറ്റം വരുത്തുക എന്നത് ചെയ്യേണ്ടതാണ്,

3.7 ഷെഡ്യൂൾ നിലവിലെ വർഷത്തെ നഷ്ട ക്രമപ്പെടുത്തലിന്റെ പട്ടിക (CYLA)
ഷെഡ്യൂൾ നടപ്പു വർഷത്തിലെ നഷ്ട ക്രമപ്പെടുത്തൽ (CYLA) എന്നതിൽ താങ്കൾക്ക് നടപ്പുവർഷത്തെ നഷ്ടങ്ങളുടെ തട്ടിക്കിഴിക്കലിനു ശേഷമുള്ള വരുമാനത്തിന്റെ വിശദാംശങ്ങൾ കാണാൻ കഴിയും. മുന്നോട്ട് കൊണ്ടു പോകാൻ അനുവദിച്ചിരിക്കുന്ന അവശേഷിച്ച നഷ്ടം, ഭാവിയിൽ മുന്നോട്ട് കൊണ്ടുപോകുന്നതിന് CFL ഷെഡ്യൂളില്‍ എടുത്തിരിക്കുന്നു.

3.8 ഷെഡ്യൂൾ ഷെഡ്യൂൾ മുന്നോട്ട് കൊണ്ടുവന്ന നഷ്ടത്തിന്റെ ക്രമപ്പെടുത്തൽ (BFLA)
ഷെഡ്യൂൾ‌ മുന്നോട്ട് കൊണ്ടുവന്ന നഷ്ടത്തിന്റെ ക്രമപ്പെടുത്തൽ (BFLA)എന്നതിൽ മുൻവർഷങ്ങളിലെ നഷ്ടം‌ തട്ടിക്കിഴിച്ച ശേഷമുള്ള വരുമാനത്തിന്റെ വിശദാംശങ്ങൾ‌ നിങ്ങൾക്ക് കാണാൻ‌ കഴിയും.

3.9 ഷെഡ്യൂൾ ഷെഡ്യൂൾ മുന്നോട്ട് കൊണ്ടുപോകുന്ന നഷ്ടങ്ങൾ (CFL)
ഷെഡ്യൂൾ‌ -ൽ‌, മുന്നോട്ട് കൊണ്ടുപോവുന്ന നഷ്ടങ്ങൾ (CFL)എന്നതിൽ, ഭാവിവർഷങ്ങളിലേക്കായി മുന്നോട്ട് കൊണ്ടുപോകുന്ന നഷ്ടങ്ങളുടെ വിശദാംശങ്ങൾ‌ നിങ്ങൾക്ക് കാണാൻ‌ കഴിയും.

3.10 ഷെഡ്യൂൾ VI-A
ഷെഡ്യൂൾ VI-A യിൽ, താങ്കൾക്ക് ആദായ നികുതി നിയമത്തിലെ വകുപ്പ് 80 - ഭാഗം B, C, CA കൂടാതെ D -ന് [താഴെ കൊടുത്തിരിക്കുന്ന പ്രകാരമുള്ള ഉപ വകുപ്പുകൾ] കീഴേ ക്ലെയിം ചെയ്യാനുള്ള ഏത് കിഴിവും ചേർക്കുകയും സ്ഥിരീകരിക്കുകയും ചെയ്യാവുന്നതാണ്.

കുറിപ്പ്: 2020 ഏപ്രിൽ 1 മുതൽ ജൂലായ് 312020 വരെയുള്ള കാലയളവിലേക്കുള്ള നിക്ഷേപ / ഡിപ്പോസിറ്റ് / പേയ്‌മെന്റുകളുടെ കിഴിവ് ഇതിനോടകം AY 20-21 ൽ ക്ലെയിം ചെയ്തിട്ടുണ്ടെങ്കില്‍ വീണ്ടും ക്ലെയിം ചെയ്യാനാകില്ല.

3.11 ഷെഡ്യൂൾ 80ജി യും ഷെഡ്യൂൾ 80GGA യും
ഷെഡ്യൂൾ80G, ഷെഡ്യൂൾ 80GGAഎന്നിവയിൽ, വകുപ്പ് 80G യും വകുപ്പ് 80GGA യും പ്രകാരം കിഴിവ് ലഭിക്കാൻ അർഹതപെട്ട സംഭാവനകളുടെ വിശദാംശങ്ങൾ നിങ്ങൾ നൽകേണ്ടതുണ്ട്.

3.12 ഷെഡ്യൂൾ AMT
ഷെഡ്യൂൾ AMT യിൽ, വകുപ്പ് 115JC പ്രകാരം നൽകേണ്ട ആൾട്ടർനേറ്റ് മിനിമം ടാക്സിന്റെ കണക്കുകൂട്ടൽ നിങ്ങൾ സ്ഥിരീകരിക്കേണ്ടതുണ്ട്.

3.13 ഷെഡ്യൂൾ AMTC
ഷെഡ്യൂൾ AMTCയിൽ, വകുപ്പ് 115JD പ്രകാരമുള്ള ടാക്സ് ക്രെഡിറ്റുകളുടെ വിശദാംശങ്ങൾ നിങ്ങൾ ചേർക്കേണ്ടതുണ്ട്.

3.14 ഷെഡ്യൂൾ SPI
ഷെഡ്യൂൾ SPI-ൽ വകുപ്പ് 64 അനുസരിച്ച് നിങ്ങളുടെ വരുമാനത്തിൽ ഉൾപ്പെടുത്തേണ്ടതായ അല്ലെങ്കിൽ യോജിപ്പിക്കേണ്ടതായ നിർദ്ദിഷ്ട വ്യക്തികളുടെ ( ഉദാ. പങ്കാളി, പ്രായപൂർത്തിയാകാത്ത കുട്ടി ) വരുമാനം താങ്കൾ ചേർക്കേണ്ടതാണ്.

3.15 ഷെഡ്യൂൾ SI
ഷെഡ്യൂൾ SI-ൽ. പ്രത്യേക നിരക്കിൽ നികുതി ഈടാക്കേണ്ട വരുമാനം താങ്കൾക്ക് കാണാൻ കഴിയും. പ്രസക്തമായ ഷെഡ്യൂളുകളിൽ, അതായത്, ഷെഡ്യൂൾ OS, ഷെഡ്യൂൾ BFLA തുടങ്ങിയവ, നൽകിയ തുകകളിൽ നിന്ന് വിവിധ വരുമാന തരങ്ങളിലെ തുകകള്‍ എടുക്കുന്നു .

3.16 ഷെഡ്യൂൾ ഇളവുള്ള വരുമാനം (EI)
ഷെഡ്യൂൾ ഇളവുള്ള വരുമാനം (EI)എന്നതിൽ, താങ്കളുടെ ഇളവുള്ള വരുമാനത്തിന്‍റെ വിശദാംശങ്ങൾ താങ്കൾ കാണിക്കേണ്ടതാണ്, അതായത്; ആകെ വരുമാനത്തിൽ ഉൾപ്പെടുത്തേണ്ടതില്ലാത്ത അല്ലെങ്കിൽ നികുതി ഈടാക്കേണ്ടതല്ലാത്ത വരുമാനം. ഈ ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിരിക്കുന്ന വരുമാന തരങ്ങളിൽ നികുതി ഈടാക്കേണ്ടതല്ലാത്ത പലിശ, ലാഭവിഹിതം, കാർഷിക വരുമാനം, DTAA മൂലം നികുതി ഈടാക്കേണ്ടാത്ത വരുമാനം കൂടാതെ നികുതി ഈടാക്കേണ്ടാത്ത കൈമാറിപ്പോകുന്ന വരുമാനം എന്നിവ ഉൾപ്പെടുന്നു.

3.17 ഷെഡ്യൂൾ പാസ്സ് ത്രൂ ഇൻകം (PTI)
ഷെഡ്യൂൾ പാസ്സ് ത്രൂ ഇൻകം (PTI)എന്നതിൽ, വകുപ്പ് 115UA അല്ലങ്കിൽ 115UB യിൽ പരാമർശിക്കുന്നതു പോലുള്ള ബിസിനസ്സ് ട്രസ്റ്റിൽ നിന്നോ നിക്ഷേപ ഫണ്ടിൽ നിന്നോ കൈമാറിവരുന്നതിലൂടെ ലഭിച്ച വരുമാനത്തിന്‍റെ വിശദാംശങ്ങൾ നിങ്ങൾ നൽകേണ്ടതുണ്ട്.

3.18 ഷെഡ്യൂൾ വിദേശ സ്രോതസ്സിലെ വരുമാനം (FSI)
ഷെഡ്യൂൾ വിദേശ സ്രോതസ്സിലെ വരുമാനം (FSI)എന്നതിൽ, താങ്കൾക്ക് ഇന്ത്യക്ക് പുറത്തുള്ള ഏതെങ്കിലും ഉറവിടത്തിൽ നിന്ന് ലഭിക്കുന്ന വരുമാനം ഉണ്ടെങ്കിൽ, അവയുടെ വിശദാംശങ്ങൾ റിപ്പോർട്ട് ചെയ്യേണ്ടതുണ്ട്. ഈ ഷെഡ്യൂൾ നിവാസികൾക്ക് മാത്രമാണ്.

3.19 ഷെഡ്യൂൾ TR
ഷെഡ്യൂൾ TR ൽ, ഓരോ രാജ്യത്തും അടച്ച നികുതിക്കുവേണ്ടി ഇന്ത്യയിൽ ക്ലെയിം ചെയ്യുന്ന ടാക്സ് റിലീഫിൻ്റെ സംഗ്രഹം താങ്കൾ സമർപ്പിക്കേണ്ടതാണ്. FSI ഷെഡ്യൂളിൽ നൽകിയിരിക്കുന്ന വിശദമായ വിവരങ്ങളുടെ ഒരു സംഗ്രഹം ഈ ഷെഡ്യൂൾ പകർത്തുന്നു.

3.20 ഷെഡ്യൂൾ FA
ഷെഡ്യൂൾ FAൽ, വിദേശ ആസ്തിയുടെയോ ഇന്ത്യക്ക് പുറത്ത് ഏതെങ്കിലും സ്രോതസ്സിൽ നിന്നുളള വരുമാനത്തിന്‍റെയോ വിശദാംശങ്ങൾ താങ്കൾ നൽകേണ്ടതുണ്ട്. താങ്കൾ പ്രവാസിയോ സാധാരണ താമസക്കാരൻ അല്ലാത്തയാളോ എങ്കിൽ ഈ ഷെഡ്യൂൾ പൂരിപ്പിക്കേണ്ടതില്ല.

3.21 ഷെഡ്യൂൾ 5A
ഷെഡ്യൂൾ 5A യിൽ, താങ്കൾ പോർച്ചുഗീസ് സിവിൽ കോഡ് 1860നു കീഴേ വ്യവസ്ഥ ചെയ്തിരിക്കുന്ന കമ്യൂണിറ്റി ഓഫ് പ്രോപ്പർട്ടി പ്രകാരം ആണങ്കിൽ, ഭാര്യയും ഭർത്താവും തമ്മിൽ പങ്കു വെയ്ക്കുന്ന വരുമാനം സംബന്ധിച്ച വിവരങ്ങൾ നൽകേണ്ടതാണ്.

3.22 ഷെഡ്യൂൾ AL
താങ്കളുടെ ആകെ വരുമാനം ₹50 ലക്ഷം കവിയുകയാണങ്കിൽ, ഷെഡ്യൂൾ ALൽ സ്ഥാവര-ജംഗമ ആസ്തികളുടെ വിശദാംശംങ്ങൾ അത്തരം ആസ്തികളുമായി ബന്ധപ്പെട്ട ബാധ്യതകളോടൊപ്പം വെളിപ്പെടുത്തേണ്ടത് നിർബന്ധമാണ്. നിങ്ങൾ ഒരു പ്രവാസിയോ അല്ലെങ്കിൽ സാധാരണ താമസക്കാരനല്ലാത്ത നിവാസിയോ ആണെങ്കിൽ , ഇന്ത്യയിൽ സ്ഥിതിചെയ്യുന്ന ആസ്തികളുടെ വിശദാംശങ്ങൾ മാത്രമാണ് പരാമർശിക്കേണ്ടത്.

3.23 ഭാഗം B- ആകെ വരുമാനം (TI)
ഭാഗം B - ആകെ വരുമാനം (TI) വിഭാഗത്തിൽ, നിങ്ങൾ പൂരിപ്പിച്ച എല്ലാ ഷെഡ്യൂളുകളിൽ നിന്നും ക്രോഡീകരിക്കപ്പെടുന്ന നിങ്ങളുടെ ആകെ വരുമാനത്തിന്‍റെ കണക്കുകൂട്ടൽ നിങ്ങൾക്ക് കാണാൻ കഴിയും.

3.24 അടച്ച നികുതി
അടച്ച നികുതി വിഭാഗത്തിൽ, കണക്കു സാമ്പത്തിക വർഷത്തിൽ നിങ്ങൾ അടച്ച പ്രകാരമുള്ള നിങ്ങളുടെ നികുതി വിശദാംശങ്ങൾ സ്ഥിരീകരിക്കേണ്ടതുണ്ട്. നികുതി വിവരങ്ങളിൽ ശമ്പളത്തിൽ നിന്നുള്ള TDS / ശമ്പളം അല്ലാതെയുള്ള വരുമാനത്തിൽ വരുന്ന TDS, TCS, മുൻകൂർ നികുതി, സ്വയം-നിർണയ നികുതി എന്നിവ ഉൾപ്പെടുന്നു

3.25 ഭാഗം B-TTI
ഭാഗം B-TTI വിഭാഗത്തിൽ, ആകെ വരുമാനത്തിലുള്ള ആകെ ആദായ നികുതി ബാധ്യതയുടെ മൊത്തത്തിലുള്ള കണക്കുകൂട്ടല്‍ നിങ്ങൾക്ക് കാണാൻ കഴിയും.

കൂടുതൽ വിവരങ്ങൾക്ക്, AY 2021-22 ന് വേണ്ടി CBDT ഇറക്കിയ ITR ഫയൽ ചെയ്യാനുള്ള നിർദ്ദേശങ്ങൾ കാണുക.

4 എങ്ങനെയാണ് ITR-2 ൽ എത്തുന്നതും സമർപ്പിക്കുന്നതും.

ഇനിപ്പറയുന്ന രീതികളിലൂടെ നിങ്ങൾക്ക് നിങ്ങളുടെ ITR ഫയൽ ചെയ്യാനും സമർപ്പിക്കാനും കഴിയും:

  • ഓൺലൈൻ മോഡ് - ഇ-ഫയലിങ്ങ് പോർട്ടൽ വഴി
  • ഓഫ്‌ലൈൻ മോഡ് - ഓഫ്‌ലൈൻ യൂട്ടിലിറ്റി വഴി

കൂടുതൽ അറിയുന്നതിന് താങ്കൾ ഓഫ്ലൈൻ യൂട്ടിലിറ്റി (for ITRs)ഉപയോക്തൃ മാനുവൽ കാണുക.


ഓൺലൈൻ മോഡ്: വഴി ITR ഫയൽ ചെയ്യുന്നതിനും സമർപ്പിക്കുന്നതിനായി ചുവടെ കൊടുത്തിരിക്കുന്ന നടപടികൾ പിന്തുടരുക

ഘട്ടം 1: താങ്കളുടെ ഉപയോക്തൃ ID. യും പാസ്സ്‌വേർഡും ഉപയോഗിച്ച് ഇ-ഫയലിംഗ് പോർട്ടലിലേക്ക് ലോഗിൻ ചെയ്യുക.


ഘട്ടം 2: നിങ്ങളുടെ ഡാഷ്ബോർഡിൽ, ഇ-ഫയൽ>ആദായ നികുതി റിട്ടേണുകൾ > ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുക, എന്ന്‌ ക്ലിക്ക് ചെയ്യുക


ഘട്ടം 3: അസസ്മെൻ്റ് വർഷം 2021–22എന്ന് തിരഞ്ഞെടുക്കുക എന്നിട്ട് തുടരുക എന്നത് ക്ലിക്ക് ചെയ്യുക


ഘട്ടം 4: ഫയൽ ചെയ്യുന്ന വിധം ഓൺലൈൻ എന്ന്‌ തിരഞ്ഞെടുത്ത് തുടരുകഎന്ന്‌ ക്ലിക്ക് ചെയ്യുക.


കുറിപ്പ്: താങ്കൾ ആദായ നികുതി റിട്ടേൺ ഇതിനോടകം തന്നെ പൂരിപ്പിച്ഛു കൂടാതെ സമർപ്പിക്കുന്നതിന് മാത്രമാണ് ബാക്കി നിൽക്കുന്നതുമെങ്കിൽ, ഫയലിങ്ങ് പുനരാരംഭിക്കുകക്ലിക്ക് ചെയ്യുക. സേവ് ചെയ്ത റിട്ടേൺ ഉപേക്ഷിക്കാനും റിട്ടേൺ പുതിയതായി ആരംഭിക്കാനും നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ പുതിയ ഫയൽ തുടങ്ങുക. ക്ലിക്ക് ചെയ്യുക.


ഘട്ടം 5:നിങ്ങൾക്ക് ബാധകമായ നിലതിരഞ്ഞെടുക്കുക കൂടാതെ മുന്നോട്ട് പോകാൻ തുടരുകഎന്നത് ക്ലിക്ക് ചെയ്യുക.


ഘട്ടം 6: ആദായ നികുതി റിട്ടേൺ തരം തിരഞ്ഞെടുക്കാൻ താങ്കൾക്ക് രണ്ട് ഓപ്ഷനുകൾ ഉണ്ട്:

  • എത് ITR ആണ് ഫയൽ ചെയ്യേണ്ടത് എന്ന് താങ്കൾക്ക് തീർച്ചയില്ലെങ്കിൽ, താങ്കൾ ഏത് ITR ആണ് സമർപ്പിക്കേണ്ടത് എന്ന് തീരുമാനിക്കുന്നതിന് എന്നെ സഹായിക്കുക തെരഞ്ഞെടുത്ത് തുടരുക എന്നത് ക്ലിക്ക് ചെയ്യുക. ശരിയായ ITR തീരുമാനിക്കാന്‍ സിസ്റ്റം നിങ്ങളെ സഹായിച്ചാൽ, നിങ്ങളുടെ ITR ഫയൽ ചെയ്യുന്നതിനായി നിങ്ങൾക്ക് തുടരാം.
     
  • ഏത് ITR ആണ് ഫയൽ ചെയ്യേണ്ടത് എന്ന് നിങ്ങൾക്ക് തീർച്ചയുണ്ടെങ്കിൽ, ഏത് ITR ഫോം ആണ് എനിക്ക് ഫയൽ ചെയ്യേണ്ടത് എന്ന് അറിയാം. തിരഞ്ഞെടുക്കുകഡ്രോപ്പ്‌ഡൗൺ ലിസ്തിൽ നിന്നും ബാധകമായ ആദായ നികുതി റിട്ടേൺ തിരഞ്ഞെടുത്ത് ITR ൽ തുടരുകഎന്നത് ക്ലിക്കുചെയ്യുക.
     

കുറിപ്പ്:

  • നിങ്ങൾക്ക് അല്ലെങ്കിൽ വരുമാനത്തിന് അല്ലെങ്കിൽ കിഴിവുകളുടെ വിശദാംശങ്ങൾക്ക് ബാധകമാവുന്നത് ഏത് റിട്ടേൺ അല്ലെങ്കിൽ ഷെഡ്യൂളുകൾ ആണെന്ന് നിങ്ങൾക്ക് അറിയില്ല എങ്കിൽ , ഒരു കൂട്ടം ചോദ്യങ്ങൾക്ക് മറുപടിയായി നിങ്ങളുടെ ഉത്തരങ്ങൾ ഇത് നിർണ്ണയിക്കാനും ശരിയായ / പിശക് ഇല്ലാതെ ITR ഫയൽ ചെയ്യുന്നതിൽ നിങ്ങളെ സഹായിക്കും.
  • നിങ്ങൾക്ക് അല്ലെങ്കിൽ വരുമാനത്തിന് അല്ലെങ്കിൽ കിഴിവുകളുടെ വിശദാംശങ്ങൾക്ക് ബാധകമാവുന്നത് ഏത് റിട്ടേൺ അല്ലെങ്കിൽ ഷെഡ്യൂളുകൾ ആണെന്ന് നിങ്ങൾക്ക് അറിയാമെങ്കില്‍, നിങ്ങൾക്ക് ചോദ്യങ്ങൾ ഒഴിവാക്കാവുന്നതാണ്.
  • കൂടുതൽ അറിയുന്നതിനായി 2021 – 22AY യ്ക്കായി വിസാർഡ് അടിസ്ഥാനമാക്കിയ ITR എന്ന ഉപയോക്തൃ മാനുവൽ കാണുക.


ഘട്ടം 7: താങ്കൾക്ക് ബാധകമാകുന്നത് ഏത് ITR എന്നത് തിരഞ്ഞെടുത്തു കഴിഞ്ഞാൽ, ആവശ്യമായ രേഖകളുടെ പട്ടിക പരിശോധിച്ച ശേഷം നമുക്ക് ആരംഭിക്കാം എന്നത് ക്ലിക്ക് ചെയ്യുക.


ഘട്ടം 8: നിങ്ങൾ മുന്‍കൂട്ടി പൂരിപ്പിച്ച വിവരങ്ങൾ അവലോകനം ചെയ്യുകയും ആവശ്യമെങ്കിൽ മാറ്റം വരുത്തുകയും ചെയ്യുക. ശേഷിക്കുന്ന / അധിക വിവരങ്ങൾ നൽകുക [ആവശ്യമെങ്കിൽ]. ഓരോ വിഭാഗത്തിന്‍റെയും അവസാനം സ്ഥിരീകരിക്കുകഎന്നത് ക്ലിക്ക് ചെയ്യുക .


ഘട്ടം 9: വിവിധ വിഭാഗങ്ങളിൽ നിങ്ങളുടെ വരുമാനത്തിൻ്റെയും കിഴിവിൻ്റെയും വിശദാംശങ്ങൾ നൽകുക. ഫോമിലെ എല്ലാ വിഭാഗങ്ങളും പൂർത്തിയാക്കുകയും സ്ഥിരീകരിക്കുകയും ചെയ്തതിന് ശേഷം, തുടരുക എന്ന്‌ ക്ലിക്ക് ചെയ്യുക


ഘട്ടം 9എ: നികുതി ബാധ്യത ഉള്ള സാഹചര്യത്തിൽ
നിങ്ങൾ നൽകിയ വിശദാംശങ്ങളെ അടിസ്ഥാനമാക്കി നിങ്ങളുടെ നികുതി കണക്കുകൂട്ടലിന്റെ ഒരു സംഗ്രഹം കാണിക്കും. കണക്കുകൂട്ടലിനെ അടിസ്ഥാനമാക്കി നൽകേണ്ട നികുതി ബാധ്യത ഉണ്ടെങ്കിൽ, നിങ്ങൾക്ക് ഇപ്പോൾ അടയ്ക്കുക കൂടാതെ പിന്നീട് അടയ്ക്കുക എന്നീ ഓപ്ഷനുകൾ പേജിൻ്റെ അവസാന ഭാഗത്ത് ലഭിക്കുന്നതാണ്.


കുറിപ്പ്:

  • ഇപ്പോൾ പണമടയ്ക്കൂക എന്ന ഓപ്ഷൻ ഉപയോഗിക്കാൻ ശുപാർശ ചെയ്യുന്നു. BSR കോഡ്, ചലാൻ സീരിയൽ നമ്പർ എന്നിവ ശ്രദ്ധാപൂർവം കുറിയ്ച്ചുവയ്ക്കുക കൂടാതെ അവ പണമടച്ചതിനുള്ള വിശദാംശങ്ങളിൽ നൽകുക.
  • താങ്കൾ പിന്നീട് പണമടയ്ക്കുക എന്ന്‌ തിരഞ്ഞെടുക്കുകയാണെങ്കിൽ, ആദായ നികുതി റിട്ടേൺ ഫയൽ ചെയ്‌തതിന്‌ ശേഷവും പണമടയ്ക്കാവുന്നതാണ്. എന്നാൽ, താങ്കളെ വീഴ്ചവരുത്തിയ നികുതിദായകനായി കണക്കുന്നതിനുള്ള സാധ്യത ഉണ്ടായിരിക്കും കൂടാതെ, അടയ്‌ക്കേണ്ട നികുതിയ്ക്കു മേൽ പലിശ അടയ്‌ക്കേണ്ടതായും വന്നേക്കാം.

ഘട്ടം 9b: അഥവാ താങ്കൾക്ക് നികുതി ബാധ്യത ഇല്ലെങ്കിൽ, (ഡിമാൻഡ് / റീഫണ്ട് ഇല്ല) അല്ലെങ്കിൽ താങ്കൾക്ക് റീഫണ്ടിന് അർഹതയുണ്ടെങ്കിൽ

നികുതി അടച്ച ശേഷം, റിട്ടേൺ പ്രിവ്യൂ ചെയ്യുക എന്നത് ക്ലിക്കുചെയ്യുക. നികുതി അടയ്‌ക്കേണ്ട ബാധ്യത ഇല്ലെങ്കിൽ, അല്ലെങ്കിൽ നികുതി കണക്കാക്കിയത് അനുസരിച്ച് ഒരു റീഫണ്ട് ഉണ്ടെങ്കിൽ, താങ്കളുടെ റിട്ടേൺ പ്രിവ്യൂ ചെയ്ത് സമർപ്പിക്കുക എന്ന പേജിലേക്ക് താങ്കൾ നയിക്കപ്പെടും.


ഘട്ടം 10: താങ്കളുടെ റിട്ടേൺ പ്രിവ്യൂ ചെയ്ത് സമർപ്പിക്കുക എന്ന പേജിൽ, സ്ഥലം രേഖപ്പെടുത്തുക, ഡിക്ലറേഷൻ ചെക്ക്ബോക്സ് തിരഞ്ഞെടുത്ത് സാധൂകരണത്തിനായി തുടരുക എന്നതിൽ ക്ലിക്കുചെയ്യുക.


കുറിപ്പ്: താങ്കളുടെ റിട്ടേൺ തയ്യാറാക്കുന്നതിൽ ടാക്സ് റിട്ടേൺ തയ്യാറാക്കുന്നയാളോ TRPയോ ഉൾപ്പെട്ടിട്ടില്ലെങ്കിൽ, TRPയുമായി ബന്ധപ്പെട്ട ടെക്സ്റ്റ്ബോക്സുകൾ താങ്കൾക്ക് ശൂന്യമായി ഇടാം.


ഘട്ടം 11: സാധൂകരണം നടത്തി കഴിഞ്ഞാൽ, താങ്കളുടെ റിട്ടേൺ പ്രിവ്യൂ ചെയ്ത് സമർപ്പിക്കുക എന്ന പേജിൽ , വെരിഫൈ ചെയ്യുന്നതിനായി തുടരുക എന്നതിൽ ക്ലിക്കുചെയ്യുക.


കുറിപ്പ്: താങ്കളുടെ റിട്ടേണിൽ പിശകുകളുടെ ഒരു ലിസ്റ്റ് കാണിച്ചിട്ടുണ്ടെങ്കിൽ, പിശകുകൾ ശരിയാക്കുന്നതിനു താങ്കൾ ഫോമിലേക്ക് മടങ്ങേണ്ടതുണ്ട്. പിശകുകളില്ലെങ്കിൽ, വെരിഫൈ ചെയ്യുന്നതിനായി തുടരുക എന്നതിൽ ക്ലിക്ക് ചെയ്ത് താങ്കളുടെ റിട്ടേൺ ഇ - വെരിഫൈ ചെയ്യുവാനായി തുടരാം.


ഘട്ടം 12: താങ്കളുടെ വെരിഫിക്കേഷൻ പൂർത്തിയാക്കുക എന്ന പേജിൽ, താങ്കൾക്ക് താല്പര്യമുള്ള ഓപ്ഷൻ തിരഞ്ഞെടുത്ത് തുടരുക എന്നതിൽ ക്ലിക്കുചെയ്യുക.


താങ്കളുടെ റിട്ടേൺ വൈഫൈ ചെയ്യേണ്ടത് നിർബന്ധമാണ്, കൂടാതെ താങ്കളുടെ ITR വെരിഫൈ ചെയ്യുന്നതിനുള്ള ഏറ്റവും എളുപ്പവഴിയാണ് ഇ-വെരിഫിക്കേഷൻ (ശുപാർശിത ഓപ്ഷൻ - ഇപ്പോൾ ഇ-വെരിഫൈ ചെയ്യൂ ) - ഒപ്പിട്ട ഭൌതിക ITR-V തപാൽ വഴി CPCയിലേക്ക് അയയ്ക്കുന്നതിനേക്കാൾ, ഇത് ദ്രുതവും കടലാസ് ആവശ്യമില്ലാത്തതും സുരക്ഷിതവുമാണ്.


കുറിപ്പ്: താങ്കൾ പിന്നീട് ഇ-വെരിഫൈ ചെയ്യുക എന്ന് തിരഞ്ഞെടുക്കുകയാണെങ്കിൽ, താങ്കൾക്ക് റിട്ടേൺ സമർപ്പിക്കാൻ കഴിയും, എന്നിരുന്നാലും, താങ്കളുടെ ITR ഫയൽ ചെയ്ത 120ദിവസത്തിനുള്ളിൽ താങ്കളുടെ റിട്ടേൺ വെരിഫൈ ചെയ്യേണ്ടതുണ്ട്.


ഘട്ടം 13: ഇ-വെരിഫൈ പേജിൽ, ഇ - വെരിഫൈ റിട്ടേൺ ചെയ്യാൻ ആഗ്രഹിക്കുന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക കൂടാതെ തുടരുക എന്നതിൽ ക്ലിക്കുചെയ്യുക

കുറിപ്പ്:

  • കൂടുതൽ അറിയുന്നതിനായി എങ്ങനെ ഇ-വെരിഫൈ ചെയ്യാം ഉപയോക്തൃ മാനുവൽ കാണുക.
  • താങ്കൾ ITR-V വഴി വെരിഫൈ ചെയ്യുക തിരഞ്ഞെടുക്കുകയാണെങ്കിൽ, താങ്കളുടെ ITR-V യുടെ ഒപ്പിട്ട ഭൗതിക പകർപ്പ് 120 ദിവസത്തിനുള്ളിൽ സാധാരണ / സ്പീഡ് പോസ്റ്റിലൂടെ കേന്ദ്രീകൃത പ്രോസസ്സിംഗ് സെന്റർ, ആദായനികുതി വകുപ്പ്, ബെംഗളൂരു 560500 എന്നതിലേക്ക് അയയ്ക്കേണ്ടതുണ്ട്.
  • ഏതെങ്കിലും റീഫണ്ടുകൾ താങ്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടുന്നതിനായി ദയവായി താങ്കളുടെ ബാങ്ക് അക്കൗണ്ട് മുൻ‌കൂട്ടി സാധൂകരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.
  • കൂടുതൽ അറിയുന്നതിനായി എന്റെ ബാങ്ക് അക്കൗണ്ട് ഉപയോക്തൃ മാനുവൽ പരിശോധിക്കുക.

താങ്കളുടെ റിട്ടേൺ ഇ -വെരിഫൈ ചെയ്തു കഴിഞ്ഞാൽ , അത് വിജയകരമായി എന്ന് സൂചിപ്പിക്കുന്ന ട്രാൻസാക്ഷൻ ID യും അക്‌നോളെജ്മെന്റ് നമ്പറും ഉൾപ്പെട്ട ഒരു സന്ദേശം പ്രദർശിപ്പിക്കും. ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള താങ്കളുടെ മൊബൈൽ നമ്പറിലും ഇമെയിൽID യിലും താങ്കൾക്ക് ഒരു സ്ഥിരീകരണ സന്ദേശവും ലഭിക്കും.

4. അനുബന്ധ വിഷയങ്ങൾ