പരാതി സമർപ്പിക്കുക ഉപയോക്തൃ മാനുവൽ
1.അവലോകനം
ഇ-ഫയലിംഗ്, CPC-ITR, അസസ്സിംഗ് ഓഫീസർ (AO), CPC-TDS എന്നിങ്ങനെയുള്ള വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് നികുതിദായകരുടെ പരാതികൾ പരിഹരിക്കുന്നതിനായി ഇ-ഫയലിംഗ് പോർട്ടലിലുള്ള ഒരു പരാതി പരിഹാര സംവിധാനമാണ് ഇ-നിവാരൺ.
2. ആർക്കാണ് പരാതി ഉന്നയിക്കാൻ കഴിയുന്നത്?
ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്തതോ രജിസ്റ്റർ ചെയ്യാത്തതോ ആയ ഉപയോക്താക്കൾ
3. ഇ-നിവാരൺ മുഖേന പരാതികൾ ഉന്നയിക്കാൻ കഴിയുന്ന വകുപ്പുകൾ
a. ഇ-ഫയലിംഗ്: ആദായനികുതി റിട്ടേൺ അല്ലെങ്കിൽ നിയമപരമായ ഫോമുകൾ ഇ-ഫയൽ ചെയ്യുന്നതുമായി ബന്ധപ്പെട്ട പരാതികളും ഇ-വെരിഫിക്കേഷൻ, ഇ-പ്രൊസീഡിംഗ്സ് തുടങ്ങിയ മറ്റ് മൂല്യവർദ്ധിത സേവനങ്ങളുമായി ബന്ധപ്പെട്ട പരാതികളും ഇ-ഫയലിംഗ് വകുപ്പിലെ താഴെ പറയുന്ന വിഭാഗങ്ങൾക്ക് കീഴിൽ ഉന്നയിക്കാവുന്നതാണ്:
ഇ-ഫയലിംഗ് വകുപ്പിലെ വിഭാഗങ്ങൾ:
| ആശയവിനിമയം | DCSമായി ബന്ധപ്പെട്ടത് | ഇ-പാൻ | ITR സമർപ്പിക്കുക | ബന്ധപ്പെട്ട ഫോമുകൾ |
| ITDREIN | തത്ക്ഷണ ഇ-പാൻ (ആധാർ വഴി തത്ക്ഷണ ഇ-പാൻ) | JSON യൂട്ടിലിറ്റിയുമായി ബന്ധപ്പെട്ടത് | മൊബൈൽ ആപ്പ് | പാസ്‌വേഡ് |
| പ്രൊഫൈൽ | തിരുത്തലുമായി ബന്ധപ്പെട്ടത് | രജിസ്ട്രേഷൻ | ടാനുമായി ബന്ധപ്പെട്ടത് | TIN 2.0 |
| ടാക്സ്ജെനി/ചാറ്റ്ബോട്ട് സേവനങ്ങൾ | സ്ഥിരീകരിക്കാൻ/ഇ-വെരിഫൈ ചെയ്യാൻ കഴിയുന്നില്ല | ഇ-ഫയലിംഗ് പോർട്ടൽ ലഭ്യത | ഇ-പ്രൊസീഡിംഗ്സ് |
b. AO: തങ്ങളുടെ അധികാരപരിധിയിലുള്ള നികുതിദായകരുടെ നികുതി നിർണ്ണയം കൈകാര്യം ചെയ്യുന്നതിനായി നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥരാണ് അസസ്സിംഗ് ഓഫീസർമാർ, കൂടാതെ ഡിമാൻഡ്, അപ്പീൽ, പാൻ എന്നിവയുമായി ബന്ധപ്പെട്ട നിർദ്ദിഷ്ട ചോദ്യങ്ങൾക്കായി താഴെപ്പറയുന്ന വിഭാഗങ്ങൾക്ക് കീഴിൽ ഇവരുമായി ബന്ധപ്പെടാവുന്നതാണ്:
AO വകുപ്പിലെ വിഭാഗങ്ങൾ:
| അപ്പീൽ പ്രാബല്യ ഉത്തരവ് ലഭിച്ചിട്ടില്ല | TDS കിഴിവ് വരുത്തുന്നയാൾ വരുത്തുന്ന വീഴ്ച | AO തിരുത്തേണ്ട തെറ്റായ ഡിമാൻഡ് | AO തിരുത്തേണ്ട തെറ്റായ ഡിമാൻഡ് | തീർപ്പാക്കാത്ത പലവക അപേക്ഷ |
| AOയുടെ പക്കലുള്ള പാൻ സംബന്ധമായ അപേക്ഷ | പാനിന്‍റെ നിലവിലെ സ്ഥിതി | AOയുടെ പക്കൽ തീർപ്പാക്കാതെ കിടക്കുന്ന തിരുത്തൽ കാര്യങ്ങൾ | റീഫണ്ട് ലഭിച്ചില്ല | മറ്റുള്ളവ |
c. CPC-ITR: ഈ വകുപ്പ് ആദായനികുതി റിട്ടേണുകളുടെ നടപടിക്രമങ്ങൾ കൈകാര്യം ചെയ്യുന്നു. ITR-V, റീഫണ്ട്, ആദായനികുതി നടപടിക്രമങ്ങളുടെ പ്രക്രിയകൾ എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ താഴെപ്പറയുന്ന വിഭാഗങ്ങളിൽ CPC-ITR വകുപ്പിൽ രേഖപ്പെടുത്തും:
CPC-ITR വകുപ്പിലെ വിഭാഗങ്ങൾ:
| ആശയവിനിമയം | ഡിമാൻഡ് | ITR-V |
| നടപടിക്രമം | തിരുത്തൽ | റീഫണ്ട് |
d. CPC-TDS: ഈ വകുപ്പ് e-TDS പദ്ധതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ടാനിനുള്ള TDS റീഫണ്ട്, 26QB/26QC/26QD/26QE, ഫോം 26AS/ATS ബന്ധപ്പെട്ടത്, വീഴ്ചകൾ, TDS/TCS പ്രസ്താവനയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, സ്വത്ത് വിൽപ്പനയുമായി ബന്ധപ്പെട്ട TDS എന്നിവ സംബന്ധിച്ച പരാതികൾ താഴെ നൽകിയിരിക്കുന്ന വിഭാഗങ്ങൾ പ്രകാരം ഈ വകുപ്പിൽ രേഖപ്പെടുത്തണം:
CPC-TDS വകുപ്പിലെ വിഭാഗങ്ങൾ:
| 26QB/26QC/26QD/26QE സംബന്ധിച്ച പ്രശ്നങ്ങൾ | ചലാൻ/BIN ബന്ധപ്പെട്ടത് | വീഴ്ചകളുമായി ബന്ധപ്പെട്ടത് | TDS/TCS സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ |
| ഫോം 13 / ഫോം 15E / ഫോം 15C&15D | ഫോം 26A/27BA | ഫോം 26AS/ATS ബന്ധപ്പെട്ടത് | KYC |
| ടാനിനുള്ള TDS റീഫണ്ട് | TDS/TCS പ്രസ്താവനകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ | RACES രജിസ്ട്രേഷൻ/ലോഗിൻ സംബന്ധിച്ച ചോദ്യങ്ങൾ | മറ്റുള്ളവ |
| ത്രൈമാസ നികുതി കിഴിവിന്‍റെ/പിരിവിന്‍റെ പ്രസ്താവനയുടെ നടപടിക്രമം | TRACES പോർട്ടലിൽ ഡൗൺലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ | TRACES പോർട്ടലിലെ ഡൗൺലോഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ | ഫോം 26AS/വാർഷിക നികുതി പ്രസ്താവനയിലെ TDS/TCS വിവരങ്ങളിലെ കൃത്യതയില്ലായ്മ |
| ചലാൻ സഹിത നികുതി കിഴിവ് പ്രസ്താവനമേലുള്ള നികുതി കുടിശ്ശിക | നികുതി കിഴിവ് സംബന്ധിച്ച ചലാൻ സഹിത പ്രസ്താവനയുമായി ബന്ധപ്പെട്ട് നേരിടുന്ന പ്രശ്നം | നികുതി കിഴിവിന്‍റെ/പിരിവിന്‍റെ ത്രൈമാസ പ്രസ്താവന സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നേരിടുന്ന പ്രശ്നങ്ങൾ | നികുതി കിഴിവ് സംബന്ധിച്ച ചലാൻ സഹിത പ്രസ്താവനയുമായി ബന്ധപ്പെട്ട റീഫണ്ട് |
| TDS/TCS BIN സംബന്ധമായ പ്രശ്നം | TDS/TCS ചലാൻ സംബന്ധിച്ച പ്രശ്നം | നികുതി കിഴിവിന്‍റെ/പിരിവിന്‍റെ ത്രൈമാസ പ്രസ്താവനയുമായി ബന്ധപ്പെട്ട TDS/TCS ഡിമാൻഡ് | മറ്റുള്ളവ |
4. പരാതി ഉന്നയിക്കുന്നതും സമർപ്പിക്കുന്നതും എങ്ങനെയാണ്
4.1. നിങ്ങൾ ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ:
ഘട്ടം 1: ഇ-ഫയലിംഗ് പോർട്ടലിൽ പോയി ലോഗിൻ എന്നതിൽ ക്ലിക്കുചെയ്യുക.
ഘട്ടം 2: ലോഗിൻ പേജിൽ നിങ്ങളുടെ യൂസർ IDയും പാസ്‌വേഡും രേഖപ്പെടുത്തുക.
ഘട്ടം 3: നിങ്ങളുടെ ഡാഷ്‌ബോർഡിൽ 'പരാതി മെനു' > 'പരാതി സമർപ്പിക്കുക' എന്നതിലേക്ക് പോകുക.
ഘട്ടം 4: ‘പരാതി’ പേജിൽ പ്രസക്തമായ വകുപ്പ് തെരഞ്ഞെടുക്കുക. അതല്ലെങ്കിൽ, പരാതി ഉന്നയിക്കുന്നതിനായി തെരയൽ ബോക്സിൽ പ്രശ്നം തെരയുക.
ഘട്ടം 5: പ്രസക്തമായ വകുപ്പ് തെരഞ്ഞെടുത്തശേഷം ഡ്രോപ്പ്ഡൗൺ മെനുവിൽ നിന്ന് പരാതിയുടെ വിഭാഗം, ബാധകമായ നിയമം (ആദായനികുതി നിയമം, 2025 അല്ലെങ്കിൽ ആദായനികുതി നിയമം, 1961), ഉപവിഭാഗം എന്നിവ തെരഞ്ഞെടുത്ത് 'തുടരുക' ക്ലിക്കുചെയ്യുക. വിഭാഗവും ഉപവിഭാഗവും അറിയുന്നതിനായി മുകളിലെ ഖണ്ഡിക 3 കാണുക.
ഘട്ടം 6: പരാതി വിഭാഗത്തെ അടിസ്ഥാനമാക്കി മറ്റ് വിവരങ്ങൾ (AY/TY മുതലായവ) നൽകുക, 'പരാതി വിവരണം' എന്നതിൽ പരാതി വിശദമായി (കുറഞ്ഞത് 100 അക്ഷരങ്ങളെങ്കിലും) എഴുതുക, ബന്ധപ്പെട്ട രേഖകൾ അപ്‌ലോഡ് ചെയ്യുക (നിർബന്ധമല്ല) തുടർന്ന് 'പരാതി സമർപ്പിക്കുക' എന്നതിൽ ക്ലിക്കുചെയ്യുക.
ഘട്ടം 7: ഇപ്പോൾ പരാതി സമർപ്പിച്ചുകഴിഞ്ഞു. പരാതിയുടെ നിലവിലെ സ്ഥിതി പരിശോധിക്കാൻ പരാതിയുടെ അക്‌നോളജ്‌മെന്‍റ് നമ്പർ കുറിച്ചുവയ്ക്കുക.
ഇതിനുപുറമെ, webmanager@incometax.gov.in എന്ന ആദായനികുതി പരാതി ഇമെയിൽ ID വഴിയും നിങ്ങളുടെ പ്രശ്നങ്ങൾ അറിയിക്കാവുന്നതാണ്.
കുറിപ്പ്: നികുതിദായകർ ഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്തശേഷം ലഭ്യമായ പരാതി സൗകര്യം ഉപയോഗിച്ച് പരാതി ഉന്നയിക്കണമെന്ന് ആദായനികുതി വകുപ്പ് ശുപാർശ ചെയ്യുന്നു.
4.2. നിങ്ങൾ ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ:
ഘട്ടം 1: ഇ-ഫയലിംഗ് പോർട്ടലിലേക്ക് പോയി താഴേക്ക് സ്ക്രോൾ ചെയ്ത് 'ഞങ്ങളെ ബന്ധപ്പെടുക' വിഭാഗത്തിന് കീഴിലുള്ള 'പരാതികൾ' എന്നതിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 2: 'എനിക്ക് പാൻ/ടാൻ ഇല്ല' എന്നത് തെരഞ്ഞെടുത്ത് 'തുടരുക' എന്നതിൽ ക്ലിക്ക് ചെയ്യുക
ഘട്ടം 3: പേര്, ഇമെയിൽ ID, മൊബൈൽ നമ്പർ തുടങ്ങിയ വിശദാംശങ്ങൾ നൽകി 'തുടരുക' എന്നതിൽ ക്ലിക്കുചെയ്യുക.
ഘട്ടം 4: മേൽപ്പറഞ്ഞ ഘട്ടത്തിൽ നൽകിയിരിക്കുന്ന മൊബൈൽ നമ്പറിലും ഇമെയിൽ IDയിലും ലഭിച്ച ഒറ്റത്തവണ പാസ്‌വേഡ് (OTP) രേഖപ്പെടുത്തി 'സമർപ്പിക്കുക' എന്നതിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 5: ഇനി ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത ഉപയോക്താവിനെപ്പോലെ പരാതി ഉന്നയിക്കുക.
5. പരാതിയുടെ നിലവിലെ സ്ഥിതി എങ്ങനെ പരിശോധിക്കാം
പരാതിയുടെ നിലവിലെ സ്ഥിതി ലോഗിൻ ചെയ്യുന്നതിനുമുമ്പും ലോഗിൻ ചെയ്തശേഷവും പരിശോധിക്കാവുന്നതാണ്.
ലോഗിൻ ചെയ്യുന്നതിനുമുമ്പുള്ള രീതി
ഘട്ടം 1: ഇ-ഫയലിംഗ് പോർട്ടലിൽ പോയി താഴേക്ക് സ്ക്രോൾ ചെയ്ത് 'ഞങ്ങളെ ബന്ധപ്പെടുക' എന്ന വിഭാഗത്തിന് കീഴിലുള്ള 'പരാതി കാണുക' എന്നതിൽ ക്ലിക്കുചെയ്യുക.
ഘട്ടം 2: പരാതി സമർപ്പിച്ചപ്പോൾ ഉപയോഗിച്ച പരാതിയുടെ അക്‌നോളജ്‌മെന്‍റ് നമ്പറും മൊബൈൽ നമ്പറും രേഖപ്പെടുത്തിയശേഷം 'തുടരുക' എന്നതിൽ ക്ലിക്ക് ചെയ്യുക.
ലോഗിൻ ചെയ്തശേഷമുള്ള രീതി
ഘട്ടം 1: ഇ-ഫയലിംഗ് പോർട്ടലിൽ പോയി 'ലോഗിൻ' ക്ലിക്ക് ചെയ്യുക.
ഘട്ടം 2: ലോഗിൻ പേജിൽ നിങ്ങളുടെ യൂസർ IDയും പാസ്‌വേഡും നൽകുക.
ഘട്ടം 3: നിങ്ങളുടെ ഡാഷ്‌ബോർഡിൽ 'പരാതി മെനു' > 'പരാതിയുടെ നിലവിലെ സ്ഥിതി കാണുക' എന്നതിലേക്ക് പോകുക.
ഘട്ടം 4: നിങ്ങളുടെ പരാതിയുടെ നിലവിലെ സ്ഥിതി പരിശോധിക്കുക. പരാതി സമർപ്പിച്ച തീയതി, വകുപ്പ്, നിലവിലെ സ്ഥിതി എന്നിവ ഫിൽട്ടർ ചെയ്യാനുള്ള സൗകര്യവും നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്.
6. ബന്ധപ്പെട്ട വിഷയങ്ങൾ
ഗ്ലോസറി
|
ചുരുക്കെഴുത്ത്/ സംക്ഷേപം |
വിവരണം/പൂർണ്ണരൂപം |
|
ITR |
ആദായനികുതി റിട്ടേണുകൾ |
|
DSC |
ഡിജിറ്റൽ സിഗ്നേച്ചർ സർട്ടിഫിക്കറ്റ് |
|
TY/AY |
നികുതി/മൂല്യനിർണ്ണയ വർഷം |
|
PY |
മുൻവർഷം |
|
FY |
സാമ്പത്തിക വർഷം |