ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്യുക: നികുതി ഡിഡക്ടർക്കും കളക്ടർക്കും വേണ്ടി
ഘട്ടം ഘട്ടമായുള്ള മാർഗ്ഗനിർദ്ദേശങ്ങൾ
ഘട്ടം 1:ഇ-ഫയലിംഗ് പോർട്ടൽ ഹോംപേജിലേക്ക് പോകുക, രജിസ്റ്റർ ചെയ്യുക ക്ലിക്ക് ചെയ്യുക.
ഘട്ടം 2: മറ്റുള്ളവർ എന്നതിൽ ക്ലിക്ക് ചെയ്ത് ടാക്സ് ഡിഡക്ടർ, കളക്ടർ എന്ന വിഭാഗം തിരഞ്ഞെടുക്കുക.
ഘട്ടം 3: സ്ഥാപനത്തിന്റെ ടാൻ നൽകി സാധൂകരിക്കുക ക്ലിക്ക് ചെയ്യുക.
ഘട്ടം 4a: ഡാറ്റാബേസിൽ ടാൻ ലഭ്യമാണെങ്കിൽ, TRACES-ൽ രജിസ്റ്റർ ചെയ്തിട്ടുള്ളതും, രെജിസ്ട്രേഷനായുള്ള അഭ്യർത്ഥന ഇതിനകം നടത്തിയിട്ടില്ലാത്തതും കൂടാതെ അംഗീകാരത്തിനായി ബാക്കിനിൽക്കുകയും ആണെങ്കിൽ:
- അടിസ്ഥാന വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന പേജ് കാണാൻ തുടരുക ക്ലിക്ക് ചെയ്യുക.
- അടിസ്ഥാന വിശദാംശങ്ങൾ മുൻകൂട്ടി പൂരിപ്പിക്കപ്പെട്ടിട്ടുള്ളതാണ്. തുടരുക ക്ലിക്ക് ചെയ്യുക.
ഘട്ടം 4b: ഡാറ്റാബേസിൽ ടാൻ ലഭ്യമാണെങ്കിൽ, TRACES-ൽ രജിസ്റ്റർ ചെയ്തിട്ടുള്ളതും, രെജിസ്ട്രേഷനായുള്ള അഭ്യർത്ഥന ഇതിനകം നടത്തിയിട്ടില്ലാത്തതും കൂടാതെ അംഗീകാരത്തിനായി ബാക്കിനിൽക്കുകയും ആണെങ്കിൽ:
- TRACES പേജ് കാണുന്നതിന് തുടരുക ക്ലിക്ക് ചെയ്യുക.
- അടിസ്ഥാന വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന പേജ് കാണുന്നതിന് TRACES-ൽ ഇ-ഫയലിംഗ് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക എന്നത് ക്ലിക്ക് ചെയ്യുക.
- ആവശ്യമായ അടിസ്ഥാന വിശദാംശങ്ങൾ നൽകി തുടരുക ക്ലിക്ക് ചെയ്യുക
ശ്രദ്ധിക്കുക: നിങ്ങൾ ആദ്യം TRACES-ൽ രജിസ്റ്റർ ചെയ്യണം. അവിടെ നിന്ന്, ഇ-ഫയലിംഗ് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക എന്നത് ക്ലിക്ക് ചെയ്യുമ്പോൾ നിങ്ങൾ ഇ-ഫയലിംഗ് രജിസ്ട്രേഷൻ പേജിലേക്ക് നയിക്കപ്പെടും
ഘട്ടം 4c: ഡാറ്റാബേസിൽ ടാൻ ലഭ്യമാണ്, രജിസ്ട്രേഷൻ അഭ്യർത്ഥന ഇതിനകം നടത്തുകയും അംഗീകാരത്തിനായി തീർപ്പുകൽപ്പിക്കാത്തതും ആണെങ്കിൽ:
- ഒരു പിശക് സന്ദേശം പ്രദർശിപ്പിക്കപ്പെടും; താങ്കൾക്ക് രജിസ്ട്രേഷൻ പ്രക്രിയ പിൻവലിക്കുന്നു എന്നത് തിരഞ്ഞെടുക്കാം.
ഘട്ടം 5: പേയ്‌മെന്റുകൾ നടത്തുന്ന അല്ലെങ്കിൽ നികുതി ശേഖരിക്കുന്ന വ്യക്തിയുടെ വിശദാംശങ്ങൾ നൽകി തുടരുക ക്ലിക്ക് ചെയ്യുക.
ഘട്ടം 6: പ്രാഥമിക മൊബൈൽ നമ്പർ, ഇമെയിൽ ID കൂടാതെ തപാൽ വിലാസം എന്നിവയുൾപ്പെടെ ബന്ധപ്പെടാനുള്ള വിശദാംശങ്ങൾ നൽകുക. തുടരുക ക്ലിക്ക് ചെയ്യുക.
ഘട്ടം 7: ഘട്ടം 6-ൽ നൽകിയിരിക്കുന്ന നിങ്ങളുടെ പ്രാഥമിക മൊബൈൽ നമ്പറിലേക്കും ഇമെയിൽ ID യിലേക്കും രണ്ട് വ്യത്യസ്ത OTP കൾ അയക്കപ്പെടും. വ്യത്യസ്ഥ 6- അക്ക OTPകൾ നൽകി തുടരുക ക്ലിക്ക് ചെയ്യുക.
ശ്രദ്ധിക്കുക:
- OTP 15 മിനിറ്റ് മാത്രം സാധുവായിരിക്കും
- ശരിയായ OTP നൽകാൻ നിങ്ങൾക്ക് 3 അവസരങ്ങളുണ്ട്
- OTP എപ്പോൾ കാലഹരണപ്പെടുമെന്ന് സ്‌ക്രീനിലെ OTP കാലഹരണപ്പെടൽ കൗണ്ട്ഡൗൺ ടൈമർ നിങ്ങളോട് പറയുന്നു
- OTP വീണ്ടും അയയ്‌ക്കുക എന്നത് ക്ലിക്ക് ചെയ്യുമ്പോൾ, ഒരു പുതിയ OTP സൃഷ്ടിച്ച് അയക്കപ്പെടും.
ഘട്ടം 8: വിശദാംശങ്ങൾ പരിശോധിക്കുക എന്ന പേജിൽ, നൽകിയിരിക്കുന്ന വിശദാംശങ്ങൾ അവലോകനം ചെയ്യുക, ആവശ്യമെങ്കിൽ വിശദാംശങ്ങളില്‍ മാറ്റം വരുത്തുക, തുടർന്ന് സ്ഥിരീകരിക്കുക എന്നത് ക്ലിക്ക് ചെയ്യുക.
ഘട്ടം 9: പാസ്‌വേഡ് സെറ്റ് ചെയ്യുക പേജിൽ, പാസ്‌വേഡ് സെറ്റ് ചെയ്യുക, കൂടാതെ പാസ്‌വേഡ് സ്ഥിരീകരിക്കുക എന്നീ ടെക്സ്റ്റ്ബോക്‌സുകളിൽ നിങ്ങൾ ആഗ്രഹിക്കുന്ന പാസ്‌വേഡ് നൽകുക, നിങ്ങളുടെ വ്യക്തിഗത സന്ദേശം സെറ്റ് ചെയ്ത്, രജിസ്റ്റർ ചെയ്യുക ക്ലിക്ക് ചെയ്യുക.
ശ്രദ്ധിക്കുക:
റിഫ്രഷ് ചെയ്യുക അല്ലെങ്കിൽ ബാക്ക് ബട്ടൺ ക്ലിക്ക് ചെയ്യരുത്
നിങ്ങളുടെ പുതിയ പാസ്‌വേഡ് നൽകുമ്പോൾ, പാസ്‌വേഡ് നയം ശ്രദ്ധിക്കുക:
- ഇത് കുറഞ്ഞത് 8 പ്രതീകങ്ങളും പരമാവധി 14 പ്രതീകങ്ങളും ആയിരിക്കണം
- ഇതിൽ വലിയക്ഷരവും ചെറിയക്ഷരവും ഉൾപ്പെടുത്തണം
- ഇതിൽ ഒരു നമ്പർ ഉണ്ടായിരിക്കണം
- ഇതിൽ ഒരു പ്രത്യേക പ്രതീകം ഉണ്ടായിരിക്കണം (ഉദാ. @#$%)
ഇടപാട് ID-ക്കൊപ്പം ഇനിപ്പറയുന്ന വിജയ സന്ദേശവും പ്രദർശിപ്പിക്കപ്പെടും. ഭാവി റഫറൻസിനായി ഇടപാട് ID ദയവായി സൂക്ഷിക്കുക. ഉത്തരവാദിത്തപ്പെട്ട അധികാരിയുടെ അംഗീകാരം ലഭിക്കുന്നതോടെ രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാകും.