അസസ്സ്മെന്റ് വർഷം 2025-26-ൽ വ്യക്തികളുടെ കൂട്ടായ്മ (AOP) / വ്യക്തികളുടെ സംഘടന (BOI) / ട്രസ്റ്റ് / കൃത്രിമ നിയമപരമായ വ്യക്തി (AJP) എന്നിവർക്ക് ബാധകമായ റിട്ടേണുകളും ഫോമുകളും
നിരാകരണം: ഈ പേജിലെ ഉള്ളടക്കം ഒരു അവലോകനം / പൊതുവായ മാർഗ്ഗനിർദ്ദേശം നൽകാൻ മാത്രമാണ്, സമഗ്രമല്ല. പൂർണ്ണമായ വിവരങ്ങൾക്കും മാർഗ്ഗനിർദ്ദേശങ്ങൾക്കും, ദയവായി ആദായ നികുതി നിയമം, ചട്ടങ്ങൾ, അറിയിപ്പുകൾ എന്നിവ കാണുക.
ആദായനികുതി ആക്ട്, 1961-ലെ 2(31) വകുപ്പു പ്രകാരം വ്യക്തികളുടെ കൂട്ടായ്മയെ (AOP) അല്ലെങ്കിൽ സംയോജിതമോ അല്ലാത്തതോ ആയ വ്യക്തികളുടെ സംഘടനയെ (BOI) ഒരു വ്യക്തിയായി പരിഗണിക്കപ്പെടുന്നു. ഒരു AOP-യെ അല്ലെങ്കിൽ BOI-യെ, വരുമാനം, ലാഭം അല്ലെങ്കിൽ നേട്ടങ്ങൾ എന്നിവ നേടുന്നതിനുള്ള ലക്ഷ്യത്തോടുകൂടി രൂപീകരിക്കുകയോ സ്ഥാപിക്കുകയോ സംയോജിപ്പിക്കുകയോ ചെയ്തതാണെങ്കിലും അല്ലെങ്കിലും, അതിനെ ഒരു വ്യക്തിയായി കണക്കാക്കുന്നതാണ്.
പൂർണ്ണമായും ചാരിറ്റി അല്ലെങ്കിൽ മതപരമായ ആവശ്യങ്ങൾക്കായി സൃഷ്ടിക്കപ്പെട്ട ട്രസ്റ്റിന് ആദായനികുതി നിയമത്തിലെ സെക്ഷൻ 11 പ്രകാരം ഇളവും വിവിധ ആനുകൂല്യങ്ങൾ അനുവദിച്ചിരിക്കുന്നു.
കൃത്രിമ നിയമപരമായ വ്യക്തി - വ്യക്തിഎന്ന നിർവചനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഒരു വിഭാഗത്തിലും ഒരു നികുതിദായകന്‍ ഉൾപ്പെടുന്നില്ലെങ്കിൽ, അത്തരം വ്യക്തിയെ കൃത്രിമ നിയമപരമായ വ്യക്തിയായി കണക്കാക്കുന്നു. ഈ എൻറ്റിറ്റികൾ സ്വാഭാവിക വ്യക്തികളല്ല, നിയമപ്രകാരം പ്രത്യേക എൻറ്റിറ്റികളാണ്.
|
1. ITR-5 |
|
ഒരു വ്യക്തിക്ക് താഴെ പറയുന്ന പ്രകാരം ആയിരിക്കെ ഈ ഫോം ഉപയോഗിക്കാൻ കഴിയും:
|
ശ്രദ്ധിക്കുക: എന്നിരുന്നാലും, 139(4A) അല്ലെങ്കിൽ 139(4B) അല്ലെങ്കിൽ 139(4D) എന്നീ സെക്ഷനുകൾ പ്രകാരം വരുമാനറിട്ടേൺ ഫയൽ ചെയ്യേണ്ട വ്യക്തി ഈ ഫോം ഉപയോഗിക്കരുത്.
|
2. ITR-7 |
||||
|
വകുപ്പ് 139(4A) അല്ലെങ്കിൽ വകുപ്പ് 139(4B) അല്ലെങ്കിൽ വകുപ്പ് 139(4C) അല്ലെങ്കിൽ വകുപ്പ് 139(4D) പ്രകാരം റിട്ടേൺ നൽകേണ്ട കമ്പനികൾ ഉൾപ്പെടെയുള്ള വ്യക്തികൾക്ക് ബാധകമാണ്.
|
കുറിപ്പ്: സെക്ഷൻ 10-ലെ വിവിധ ക്ലോസുകൾ പ്രകാരം നിരുപാധികമായി വരുമാനം ഒഴിവാക്കപ്പെട്ടിട്ടുള്ളവരും, സെക്ഷൻ 139-ലെ വ്യവസ്ഥകൾ പ്രകാരം വരുമാനറിട്ടേൺ സമർപ്പിക്കേണ്ട ആവശ്യമില്ലാത്തവരുമായ വ്യക്തികൾക്ക് റിട്ടേൺ ഫയൽ ചെയ്യുന്നതിന് ഈ ഫോം ഉപയോഗിക്കാം (ഉദാഹരണത്തിന് - തദ്ദേശ സ്വയംഭരണ സ്ഥാപനം)
ബാധകമായ ഫോമുകൾ
|
1. |
||||
|
കുറിപ്പ്: 26AS-ൽ ലഭ്യമായിരുന്ന (മുൻകൂർ നികുതി/SAT, റീഫണ്ടിന്റെ വിശദാംശങ്ങൾ, SFT ഇടപാട്, 194 IA,194 IB,194M എന്നീ സെക്ഷൻ പ്രകാരമുള്ള TDS, TDS ഡിഫോൾട്ടുകൾ എന്നിവ സംബന്ധിച്ച) വിവരങ്ങൾ ഇപ്പോൾ AIS-ൽ ലഭ്യമാണ്.
|
2. ഫോം 3CA-3CD |
||||
|
|
3. ഫോം 3CB-3CD |
||||
|
|
4. ഫോം 10B & ഫോം 10 BB |
||||
|
|
5. ഫോം 10-IEA , ഫോം 10-IFA |
||||
|
|
6. ഫോം 10 |
||||
|
|
7. ഫോം 10A |
||||
|
|
8. ഫോം 10BD |
||||
|
|
9. ഫോം 9A |
||||
|
|
10. ഫോം 16A |
||||
|
അസ്സെസ്സ്മെന്റ് വർഷം 2025-26 ലെ നികുതി സ്ലാബുകൾ
AOP / BOI / AJP എന്നിവയുടെ നികുതി നിരക്കുകൾ ചുവടെ നൽകിയിരിക്കുന്നു, എന്നിരുന്നാലും അവ പിന്നീട് വിവരിക്കുന്ന കൂടുതൽ വ്യവസ്ഥകൾക്ക് വിധേയമാണ്.
ശ്രദ്ധിക്കുക: പ്രസക്തമായ വ്യവസ്ഥകൾ അനുസരിച്ച് നികുതിയിൽ നിന്ന് ഒഴിവാക്കപ്പെടാത്തതും ആദായ നികുതി നിയമത്തിന് കീഴിലുള്ള അംഗീകാരങ്ങൾ / രജിസ്ട്രേഷനുകൾ ആവശ്യമുള്ളതുമായ ട്രസ്റ്റുകളെ AOP ആയി വിലയിരുത്തുന്നു.
വ്യക്തി, HUF, AOP (സഹകരണ സംഘങ്ങൾ അല്ല), BOI അല്ലെങ്കിൽ കൃത്രിമ നിയമപരമായ വ്യക്തി ആയ നികുതിദായകർക്ക് പുതിയ നികുതി വ്യവസ്ഥയെ സ്ഥിര നികുതി വ്യവസ്ഥയാക്കാൻ AY 2024-25 മുതൽ പ്രാബല്യത്തിൽ വന്ന സെക്ഷൻ 115BAC വ്യവസ്ഥകൾ ധനകാര്യ നിയമം 2023 ഭേദഗതി ചെയ്തു. എന്നിരുന്നാലും, യോഗ്യരായ നികുതിദായകർക്ക് പുതിയ നികുതി വ്യവസ്ഥയിൽ നിന്ന് പിന്മാറാനും പഴയ നികുതി വ്യവസ്ഥയ്ക്ക് കീഴിലുള്ള നികുതി തിരഞ്ഞെടുക്കാനും അവസരമുണ്ട്. പുതിയ നികുതി വ്യവസ്ഥ നിലവിൽ വരുന്നതിന് മുമ്പ് നിലവിലുണ്ടായിരുന്ന ആദായനികുതി കണക്കുകൂട്ടൽ സംവിധാനത്തെയും സ്ലാബുകളെയും ആണ് പഴയ നികുതി വ്യവസ്ഥ സൂചിപ്പിക്കുന്നത്. പഴയ നികുതി വ്യവസ്ഥയിൽ, നികുതിദായകർക്ക് വിവിധ നികുതി കിഴിവുകളും ഇളവുകളും ക്ലെയിം ചെയ്യാനുള്ള അവസരമുണ്ട്.
ബിസിനസിതര കേസുകളുടെ കാര്യത്തിൽ, സെക്ഷൻ 139(1) പ്രകാരം വ്യക്തമാക്കിയ നിശ്ചിത തീയതിയിലോ അതിന് മുമ്പോ ഫയൽ ചെയ്യേണ്ട ITR-ൽ എല്ലാ വർഷവും നേരിട്ട് നികുതി വ്യവസ്ഥ തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ഉപയോഗിക്കാവുന്നതാണ്.
യോഗ്യരായ നികുതിദായകർക്ക് ബിസിനസ്സിൽ നിന്നും തൊഴിലിൽ നിന്നും വരുമാനം ഉണ്ടായിരിക്കുകയും പുതിയ നികുതി വ്യവസ്ഥയിൽ നിന്ന് ഒഴിവാകാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ, വരുമാനം റിട്ടേൺ നൽകുന്നതിനായി നികുതിദായകൻ സെക്ഷൻ 139(1) പ്രകാരം അവസാന തീയതിയിക്കോ അതിന് മുമ്പോ ഫോം 10-IEA നൽകേണ്ടതുണ്ട്. കൂടാതെ, അത്തരം ഓപ്‌ഷൻ പിൻവലിക്കുന്നത്, അതായത് പഴയ നികുതി വ്യവസ്ഥയിൽ നിന്ന് ഒഴിവാകുന്നത് ഫോം നമ്പർ .10-IEA നൽകുന്നതിലൂടെയാണ്.
പുതിയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കുന്നതിന് 2024-25 അസസ്‌മെന്റ് വർഷം മുതൽ സഹകരണ സംഘത്തിന് ഫോം 10-IFA ബാധകമാണ്. (2023 സെപ്റ്റംബർ 29-ലെ വിജ്ഞാപനം നമ്പർ 83/2023 വഴി അറിയിച്ചിട്ടുണ്ട്).
പുതിയ നിർമ്മാണ സഹകരണ സമൂഹങ്ങൾക്കുള്ള നികുതി ഇളവ്
2024 മാർച്ച് 31-നോ അതിനുമുമ്പോ ഒരു സാമഗ്രിയുടെ നിർമ്മാണമോ ഉൽപ്പാദനമോ ആരംഭിച്ചാൽ, 01.04.2023-നോ അതിനുശേഷമോ രജിസ്റ്റർ ചെയ്ത പുതിയ നിർമ്മാണ സഹകരണ സംഘങ്ങൾക്ക് @15% നികുതി ഇളവ് നിരക്കിൽ നികുതി നൽകാനുള്ള ഓപ്ഷൻ സെക്ഷൻ 115BAE നൽകുന്നു. എന്നിരുന്നാലും, മുൻ വർഷത്തേക്ക് ഓപ്ഷൻ ഉപയോഗിച്ചുകഴിഞ്ഞാൽ, അതേ വർഷത്തേക്കോ മറ്റേതെങ്കിലും മുൻ വർഷത്തേക്കോ അത് പിൻവലിക്കാൻ കഴിയില്ല.
AOP (സഹകരണ സംഘങ്ങൾ അല്ല), BOI, കൃത്രിമ നിയമപരമായ വ്യക്തി എന്നിവയ്‌ക്ക് രണ്ട് നികുതി വ്യവസ്ഥകൾക്ക് കീഴിലുള്ള നികുതി നിരക്കുകൾ ചുവടെ നൽകിയിരിക്കുന്നു:
|
പഴയ നികുതി വ്യവസ്ഥ |
വകുപ്പ് 115BAC പ്രകാരം പുതിയ നികുതി വ്യവസ്ഥ |
||||
|
ആദായ നികുതി സ്ലാബ് |
ആദായ നികുതി നിരക്ക് |
*സർചാർജ് |
ആദായ നികുതി സ്ലാബ് |
ആദായ നികുതി നിരക്ക് |
*സർചാർജ് |
|
₹ 2,50,000 വരെ |
ഇല്ല |
ഇല്ല |
₹ 3,00,000 വരെ |
ഇല്ല |
ഇല്ല |
|
₹ 2,50,001 - ₹ 5,00,000** |
₹ 2,50,000-ന് മുകളിൽ 5% |
ഇല്ല |
₹ 3,00,001 - ₹ 7,00,000** |
₹ 3,00,000-ന് മുകളിൽ 5% |
ഇല്ല |
|
₹ 5,00,001 - ₹ 10,00,000 |
₹ 12,500 + ₹ 5,00,000-ന് മുകളിൽ 20% |
ഇല്ല |
₹ 7,00,001 - ₹ 10,00,000 |
₹ 20,000 + ₹ 7,00,000-ന് മുകളിൽ 10% |
ഇല്ല |
|
₹ 10,00,001- ₹ 50,00,000 |
₹ 1,12,500 + ₹ 10,00,000-ന് മുകളിൽ 30% |
ഇല്ല |
₹ 10,00,001 - ₹ 12,00,000 |
₹ 50,000 + ₹ 10,00,000-ന് മുകളിൽ 15% |
ഇല്ല |
|
₹ 50,00,001- ₹ 100,00,000 |
₹ 1,12,500 + ₹ 10,00,000-ന് മുകളിൽ 30% |
10% |
₹ 12,00,001 - ₹ 15,00,000 |
₹ 80,000 + ₹ 12,00,000-ന് മുകളിൽ 20% |
ഇല്ല |
|
₹ 100,00,001- ₹ 200,00,000 |
₹ 1,12,500 + ₹ 10,00,000-ന് മുകളിൽ 30% |
15% |
₹ 15,00,001- ₹ 50,00,000 |
₹ 1,40,000 + ₹ 15,00,000-ന് മുകളിൽ 30% |
ഇല്ല |
|
₹ 200,00,001- ₹ 500,00,000 |
₹ 1,12,500 + ₹ 10,00,000-ന് മുകളിൽ 30% |
25% |
₹ 50,00,001- ₹ 100,00,000 |
₹ 1,40,000 + ₹ 15,00,000-ന് മുകളിൽ 30% |
10% |
|
₹ 500,00,000-ന് മുകളിൽ |
₹ 1,12,500 + ₹ 10,00,000-ന് മുകളിൽ 30% |
37% |
₹ 100,00,001- ₹ 200,00,000 |
₹ 1,40,000 + ₹ 15,00,000-ന് മുകളിൽ 30% |
15% |
|
|
|
|
₹ ₹ 200,00,001-ന് മുകളിൽ |
₹ 1,40,000 + ₹ 15,00,000-ന് മുകളിൽ 30% |
25% |
*ശ്രദ്ധിക്കുക: 111A, 112, 112A വകുപ്പുകൾ പ്രകാരം നികുതി കണക്കാക്കേണ്ട വരുമാനത്തിനും ഡിവിഡന്റ് വരുമാനത്തിനും 25%, 37% എന്നീ വർദ്ധിത സർചാർജ് നിരക്കുകൾ ബാധകമല്ല. അതിനാൽ, അത്തരം വരുമാനത്തിന് നൽകേണ്ട നികുതിയുടെ പരമാവധി സർചാർജ് നിരക്ക് 15% ആയിരിക്കും, 115A, 115AB, 115AC, 115ACA, 115E എന്നീ വകുപ്പുകൾ പ്രകാരം വരുമാനം നികുതി വിധേയമാകുമ്പോൾ ഒഴികെ കമ്പനികൾ മാത്രം അംഗങ്ങളായ വ്യക്തികളുടെ ഒരു അസോസിയേഷന്റെ കാര്യത്തിൽ, ആദായനികുതി തുകയുടെ സർചാർജ് നിരക്ക് പരമാവധി 15% ആയിരിക്കും (2023-24 വർഷത്തേക്ക് ബാധകം).
***ശ്രദ്ധിക്കുക: രണ്ട് വ്യവസ്ഥകളിലും ആദായനികുതിയ്ക്കും ബാധകമായ സർചാർജിനും പുറമെ @ 4% ആരോഗ്യ, വിദ്യാഭ്യാസ സെസ് അടയ്ക്കണം.
AOP / BOI യുടെ നികുതി ബാധ്യത AOP / BOI അംഗങ്ങളുടെ വിഹിതം അറിയാമോ ഇല്ലയോ എന്നതിനെ ആശ്രയിച്ചിരിക്കുന്നു. അതനുസരിച്ച്, കൂടുതൽ ബാധകമായ വ്യവസ്ഥകൾ ഇനിപ്പറയുന്നവയാണ്:
|
ശ്രദ്ധിക്കുക: ഒരു AOP / BOI-യുടെ ക്രമീകരിച്ച ആകെ വരുമാനം ₹ 20 ലക്ഷത്തിൽ കൂടുതലാണെങ്കിൽ, സാധാരണ നികുതി ബാധ്യത ക്രമീകരിച്ച ആകെ വരുമാനത്തിന്റെ 18.5%-ൽ കുറവാണെങ്കിൽ, ക്രമീകരിച്ച ആകെ വരുമാനത്തിന്റെ 18.5% നിരക്കിൽ ആൾട്ടർനേറ്റ് മിനിമം ടാക്സ് (AMT) (ബാധകമായ സർചാർജും ആരോഗ്യ-വിദ്യാഭ്യാസ സെസ്സും ഉൾപ്പെടെ) അടയ്ക്കാൻ അവർ ബാധ്യസ്ഥരായിരിക്കും.
എനിക്ക് നികുതി ആനുകൂല്യം ലഭിക്കുന്ന നിക്ഷേപങ്ങൾ / പേയ്‌മെൻ്റുകൾ / വരുമാനം
115BAC അല്ലെങ്കിൽ 115BAE സെക്ഷൻ പ്രകാരം പുതിയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കുന്ന നികുതിദായകന് ഇനിപ്പറയുന്ന കിഴിവുകൾ ലഭ്യമാകും:
-
- സെക്ഷൻ 24(b) – വീട്ടുസ്വത്തിൽ നിന്നുള്ള വരുമാനത്തിൽ നിന്നും ഭവന വായ്പയ്ക്ക് നൽകുന്ന പലിശയ്ക്ക് കിഴിവ്:
|
സ്വത്തിൻ്റെ സ്വഭാവം |
വായ്പയുടെ ഉദ്ദേശ്യം |
അനുവദനീയമായ പരമാവധി പരിധി |
|
വാടകയ്ക്ക് കൊടുത്തിട്ടുള്ളവ |
ഭവന ആസ്തിയുടെ നിർമ്മാണം അല്ലെങ്കിൽ വാങ്ങൽ |
ഒരു പരിധിയുമില്ലാത്ത യഥാർത്ഥ മൂല‍്യം |
-
- ആദായനികുതി ആക്ടിലെ അദ്ധ്യായം VIA പ്രകാരം വ്യക്തമാക്കിയിട്ടുള്ള നികുതി കിഴിവുകൾ
|
സെക്ഷൻ 80JJA |
|||
|
ജൈവമാലിന്യങ്ങൾ ശേഖരിക്കുകയും സംസ്ക്കരിക്കുകയും ചെയ്യുന്ന ബിസിനസ്സിൽ നിന്നുള്ള ലാഭവും നേട്ടവും സംബന്ധിച്ച കിഴിവ് (ചില നിബന്ധനകൾക്ക് വിധേയമായി) |
|
||
പഴയ നികുതി വ്യവസ്ഥയിലെ നികുതി കിഴിവുകൾ
- സെക്ഷൻ 24(b) – വീട്ടുസ്വത്തിൽ നിന്നുള്ള വരുമാനത്തിൽ നിന്നും ഭവന വായ്പയ്ക്കും ഭവന മെച്ചപ്പെടുത്തൽ വായ്പയ്ക്കും നൽകുന്ന പലിശയ്ക്ക് കിഴിവ്. സ്വന്തം താമസത്തിനായി ഉപയോഗിക്കുന്ന സ്വത്തിന്റെ കാര്യത്തിൽ, ഭവനവായ്പയിൽ അടച്ച പലിശ കുറയ്ക്കുന്നതിനുള്ള ഉയർന്ന പരിധി ₹ 2 ലക്ഷം രൂപയാണ്. അനുവദനീയമായ സെക്ഷൻ 24(b) പ്രകാരം വായ്പയുടെ പലിശ താഴെ പട്ടികപ്പെടുത്തിയിരിക്കുന്നു:
|
സ്വത്തിൻ്റെ സ്വഭാവം |
എപ്പോഴാണ് വായ്പ എടുത്തത് |
വായ്പയുടെ ഉദ്ദേശ്യം |
അനുവദനീയമായ പരമാവധി പരിധി |
|
സ്വന്തം താമസത്തിനായുള്ളവ |
1/04/1999-നോ അതിനു ശേഷമോ |
ഭവന ആസ്തിയുടെ നിർമ്മാണം അല്ലെങ്കിൽ വാങ്ങൽ |
₹ 2,00,000 |
|
1/04/1999-നോ അതിനു ശേഷമോ |
ഭവന ആസ്തിയുടെ അറ്റകുറ്റപ്പണികൾക്കായി |
₹ 30,000 |
|
|
1/04/1999-ന് മുമ്പ് |
ഭവന ആസ്തിയുടെ നിർമ്മാണം അല്ലെങ്കിൽ വാങ്ങൽ |
₹ 30,000 |
|
|
1/04/1999-ന് മുമ്പ് |
ഭവന ആസ്തിയുടെ അറ്റകുറ്റപ്പണികൾക്കായി |
₹ 30,000 |
|
|
വാടകയ്ക്ക് കൊടുത്തിട്ടുള്ളവ |
ഏതുസമയത്തും |
ഭവന ആസ്തിയുടെ നിർമ്മാണം അല്ലെങ്കിൽ വാങ്ങൽ |
ഒരു പരിധിയുമില്ലാത്ത യഥാർത്ഥ മൂല‍്യം |
ആദായനികുതി ആക്ടിലെ അദ്ധ്യായം VI-A പ്രകാരം വ്യക്തമാക്കിയിട്ടുള്ള നികുതി കിഴിവുകൾ
|
സെക്ഷൻ 80G |
||||||||||||
|
ചില ഫണ്ടുകൾ, ചാരിറ്റബിൾ സ്ഥാപനങ്ങൾ മുതലായവയ്ക്ക് നൽകുന്ന സംഭാവനകൾക്കുള്ള കിഴിവ്. താഴെ പറയുന്ന വിഭാഗങ്ങൾ പ്രകാരം സംഭാവനകൾക്ക് കിഴിവ് ലഭിക്കും:
|
|
സെക്ഷൻ 80GGA |
|||||
|
ശാസ്ത്രീയ ഗവേഷണത്തിനോ ഗ്രാമവികസനത്തിനോ വേണ്ടി നൽകിയ സംഭാവനകളിലേക്കുള്ള കിഴിവ് താഴെ പറയുന്ന വിഭാഗങ്ങൾ പ്രകാരം സംഭാവനകൾക്ക് കിഴിവ് ലഭിക്കും:
ശ്രദ്ധിക്കുക: 2000/-രൂപയിൽ കൂടുതൽ പണമായി നൽകുന്ന സംഭാവനയുമായി ബന്ധപ്പെട്ടോ അല്ലെങ്കിൽ മൊത്ത വരുമാനത്തിൽ ലാഭം /ബിസിനസ്സ് / തൊഴിലിൽ നിന്നുള്ള വരുമാനം ഉൾപ്പെടുന്നുവെങ്കിൽ ഈ വകുപ്പ് പ്രകാരം കിഴിവ് അനുവദിക്കില്ല |
|
സെക്ഷൻ 80GGC |
|||
|
രാഷ്ട്രീയ പാർട്ടിക്കോ ഇലക്ടറൽ ട്രസ്റ്റിലേക്കോ സംഭാവന ചെയ്ത തുകയ്ക്ക് കിഴിവ് അനുവദിക്കുന്നതാണ്. (ചില നിബന്ധനകൾക്ക് വിധേയമായി) |
|
||
|
സെക്ഷൻ 80IA |
|
|||||
|
ഏതെങ്കിലും അടിസ്ഥാന സൗകര്യം (ഇന്ത്യൻ കമ്പനി മാത്രം), ഇൻഡസ്ട്രിയൽ പാർക്കുകൾ (ഏതെങ്കിലും സംരംഭം), ഏതെങ്കിലും അധികാര സ്ഥാപനം, വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന പ്ലാൻ്റുകളുടെ പുനർനിർമ്മാണം അല്ലെങ്കിൽ പുനരുദ്ധാരണം (ഇന്ത്യൻ കമ്പനി) എന്നിവ വികസിപ്പിക്കുന്നതിലും പരിപാലിക്കുന്നതിലും പ്രവർത്തിപ്പിക്കുന്നതിലും ഏർപ്പെട്ടിരിക്കുന്ന സ്ഥാപനങ്ങൾക്ക് കിഴിവ് അവകാശപ്പെടാൻ അർഹതയുണ്ട്. (ചില നിബന്ധനകൾക്ക് വിധേയമായി) |
|
|||||
|
സെക്ഷൻ 80IAB |
|
|||||
|
പ്രത്യേക സാമ്പത്തിക മേഖലയുടെ വികസനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു സ്ഥാപനത്തിന്റെ അല്ലെങ്കിൽ ഒരു എന്റർപ്രൈസിന്റെ ലാഭവും നേട്ടവും സംബന്ധിച്ച കിഴിവ് (ചില നിബന്ധനകൾക്ക് വിധേയമായി) |
|
|||||
|
സെക്ഷൻ 80IB |
||||
|
നിർദ്ദിഷ്ട ബിസിനസ്സിൽ നിന്നുള്ള ലാഭത്തിനും നേട്ടത്തിനുമുള്ള കിഴിവ്. നികുതിദായകന്‍റെ ആകെ മൊത്തo വരുമാനത്തിൽ താഴെ പറയുന്ന ബിസിനസ്സിൽ നിന്ന് ലഭിക്കുന്ന ഏതെങ്കിലും ലാഭവും നേട്ടങ്ങളും ഉൾപ്പെടുന്നു എങ്കിൽ ഈ വകുപ്പിന് കീഴിലുള്ള കിഴിവ് ലഭ്യമാകുന്നതാണ്:
വിവിധതരം സംരംഭങ്ങളെ സംബന്ധിച്ച് നിർദ്ദേശിയ്ക്കപ്പെട്ടിട്ടുള്ള വ്യവസ്ഥകൾ അനുസരിച്ച് 5/10/7 വർഷത്തേക്ക് ലാഭത്തിന്‍റെ 100% / 25% |
|
സെക്ഷൻ 80IBA |
|||
|
ഭവനനിർമ്മാണ പദ്ധതികൾ വികസിപ്പിക്കുന്നതിലൂടെയും നിർമ്മിക്കുന്നതിലൂടെയും ലഭിക്കുന്ന ലാഭവും നേട്ടവും |
|
||
|
സെക്ഷൻ 80IC |
|||
|
ഹിമാചൽ പ്രദേശ്, സിക്കിം, ഉത്തരാഞ്ചൽ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലെ ചില സംരംഭങ്ങൾക്കുള്ള കിഴിവ് (ചില നിബന്ധനകൾക്ക് വിധേയമായി) |
|
||
|
സെക്ഷൻ 80IE |
|||
|
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ചില സ്ഥാപനങ്ങൾക്കുള്ള കിഴിവ് (ചില നിബന്ധനകൾക്ക് വിധേയമായി) |
|
||
|
സെക്ഷൻ 80JJA |
|||
|
ജൈവമാലിന്യങ്ങൾ ശേഖരിക്കുകയും സംസ്ക്കരിക്കുകയും ചെയ്യുന്ന ബിസിനസ്സിൽ നിന്നുള്ള ലാഭവും നേട്ടവും സംബന്ധിച്ച കിഴിവ് (ചില നിബന്ധനകൾക്ക് വിധേയമായി) |
|
||
|
സെക്ഷൻ 80JJAA |
|||
|
പുതിയ തൊഴിലാളികൾക്ക്/ ജീവനക്കാർക്ക് തൊഴിൽ നല്കുന്നതുമായി ബന്ധപ്പെട്ട കിഴിവ്, 44AB വകുപ്പ് ബാധകമായ നികുതിദായകർക്ക് ലഭ്യമാണ് (ചില നിബന്ധനകൾക്ക് വിധേയമായി) |
|
||
|
സെക്ഷൻ 80LA |
|||
|
ഓഫ്‌ഷോർ ബാങ്കിംഗ് യൂണിറ്റുകളുടെയും അന്താരാഷ്ട്ര ധനകാര്യ സേവന കേന്ദ്രത്തിന്റെയും വരുമാനത്തിനുള്ള കിഴിവ് (ചില നിബന്ധനകൾക്ക് വിധേയമായി) |
|
||