Do not have an account?
Already have an account?

 

2025-26 അസസ്സ്മെന്റ് വർഷത്തേക്കുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ബാധകമായ റിട്ടേണുകളും ഫോമുകളും

 

നിരാകരണം: ഈ പേജിലെ ഉള്ളടക്കം ഒരു അവലോകനം / പൊതുവായ മാർഗ്ഗനിർദ്ദേശം നൽകാൻ മാത്രമാണ്, സമഗ്രമല്ല. പൂർണ്ണമായ വിവരങ്ങൾക്കും മാർഗ്ഗനിർദ്ദേശങ്ങൾക്കും, ദയവായി ആദായ നികുതി നിയമം, ചട്ടങ്ങൾ, അറിയിപ്പുകൾ എന്നിവ കാണുക.

 

വകുപ്പ് 2 (31) പ്രകാരം ആദായനികുതിയുമായി ബന്ധപ്പെട്ട് വ്യക്തി എന്നതിൽ ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനവും ഉൾപ്പെടുന്നു.

ചില വ്യവസ്ഥകൾക്ക് വിധേയമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വരുമാനം നികുതി ബാദ്ധ്യതയിൽ നിന്ന് ഒഴിവാക്കുന്നതിന് വ്യവസ്ഥ ചെയ്യുന്ന വകുപ്പ് 10(20) യുടെ ഉദ്ദേശ്യത്തിനായി, തദ്ദേശ സ്വയംഭരണ സ്ഥാപനം എന്നാൽ—
(i) ഭരണഘടനയുടെ ആർട്ടിക്കിൾ 243 ലെ ക്ലോസ് (d) യിൽ പരാമർശിച്ചിരിക്കുന്ന പഞ്ചായത്ത്; അഥവാ
(ii) ഭരണഘടനയുടെ ആർട്ടിക്കിൾ 243P യിലെ ക്ലോസ് (e) യിൽ പരാമർശിച്ചിരിക്കുന്ന നഗരസഭ; അഥവാ
(iii) ഒരു മുനിസിപ്പൽ അല്ലെങ്കിൽ പ്രാദേശിക ഫണ്ടിന്റെ നിയന്ത്രണാധികാരത്തോടെ സർക്കാർ ചുമതലപ്പെടുത്തിയതോ നിയമപരമായി അധികാരമുള്ളതോ ആയ മുനിസിപ്പൽ കമ്മിറ്റിയും ജില്ലാ സമിതിയും; അഥവാ (iv) കന്റോൺമെന്റ്സ് ആക്റ്റ്, 1924 (1924 ലെ2)ന്റെ വകുപ്പ് 3 ൽ നിർവചിക്കപ്പെട്ടിട്ടുള്ള കന്റോൺ‌മെന്റ് ബോർഡ്

 

1. ITR-5

ഒരു വ്യക്തിക്ക് താഴെ പറയുന്ന പ്രകാരം ആയിരിക്കെ ഈ ഫോം ഉപയോഗിക്കാൻ കഴിയും:

  1. ഫേം
  2. പരിമിതമായ ബാധ്യത പങ്കാളിത്തം (LLP)
  3. വ്യക്തികളുടെ കൂട്ടായ്മ (AOP)
  4. വ്യക്തിഗത നികുതിദായകരുടെ സംഘം (BOI)
  5. വകുപ്പ് 2(31) ലെ ക്ലോസ്(vii) ൽ പരാമർശിച്ചിരിക്കുന്ന കൃത്രിമ നിയമപരമായ വ്യക്തി (AJP)
  6. വകുപ്പ് 2(31) ലെ ക്ലോസ്(vi) ൽ പരാമർശിച്ചിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ
  7. വകുപ്പ് 160(1) (iii) അല്ലെങ്കിൽ (iv) ൽ പരാമർശിച്ചിരിക്കുന്ന നികുതിദായക പ്രതിനിധി
  8. സഹകരണ സംഘം
  9. സൊസൈറ്റി രജിസ്ട്രേഷൻ ആക്ട്, 1860 അല്ലെങ്കിൽ ഏതെങ്കിലും സംസ്ഥാനത്തിൻ്റെ മറ്റേതെങ്കിലും നിയമം പ്രകാരം രജിസ്റ്റർ ചെയ്ത സംഘം
  10. ഫോം ഐ ടി ആർ -7 ഫയൽ ചെയ്യാൻ യോഗ്യതയുള്ള ട്രസ്റ്റുകൾ ഒഴികെയുള്ള ട്രസ്റ്റ്
  11. മരിച്ച വ്യക്തിയുടെ സ്വത്ത്
  12. പാപ്പരായ വ്യക്തിയുടെ സ്വത്ത്
  13. സെക്ഷൻ 139(4E) ൽ പരാമർശിച്ചിരിക്കുന്ന ബിസിനസ്സ് ട്രസ്റ്റ്
  14. 139(4F) വകുപ്പിൽ പരാമർശിച്ചിരിക്കുന്ന നിക്ഷേപ ഫണ്ട്

 

ശ്രദ്ധിക്കുക: എന്നിരുന്നാലും, 139(4A) അല്ലെങ്കിൽ 139(4B) അല്ലെങ്കിൽ 139(4D) എന്നീ സെക്ഷനുകൾ പ്രകാരം വരുമാനത്തിന്റെ റിട്ടേൺ ഫയൽ ചെയ്യേണ്ട വ്യക്തി ഈ ഫോം ഉപയോഗിക്കരുത്.

 

2. ITR-7

139 (4A) അല്ലെങ്കിൽ 139 (4B) അല്ലെങ്കിൽ 139 (4C) അല്ലെങ്കിൽ 139 (4D) വകുപ്പു പ്രകാരം റിട്ടേൺ നൽകേണ്ട കമ്പനികൾ ഉൾപ്പെടെയുള്ള വ്യക്തികൾക്ക് ബാധകമാണ്.

139(4A) –
പൂർണ്ണമായോ ഭാഗികമായോ ചാരിറ്റബിൾ അല്ലെങ്കിൽ മതപരമായ ആവശ്യങ്ങൾക്കായുള്ള ട്രസ്റ്റിന് കീഴിലുള്ള സ്വത്തിൽ നിന്ന് ലഭിക്കുന്ന വരുമാനം

139(4B) –
എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ

139(4C) –
സെക്ഷൻ 10-ൽ പരാമർശിച്ചിരിക്കുന്ന റിസർച്ച് അസോസിയേഷൻ, ന്യൂസ് ഏജൻസി മുതലായവ പോലുള്ള വിവിധ സ്ഥാപനങ്ങൾ

139(4D) – വകുപ്പ് 35 ൽ പരാമർശിച്ചിട്ടുള്ള യൂണിവേഴ്സിറ്റി, കോളേജ് അല്ലെങ്കിൽ മറ്റു സ്ഥാപനം.

 

 

ശ്രദ്ധിക്കുക: വരുമാന നികുതി നിയമത്തിലെ സെക്ഷൻ 10 പ്രകാരം പൂർണ്ണമായും നികുതിയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരും, സെക്ഷൻ 139 പ്രകാരം റിട്ടേൺ സമർപ്പിക്കേണ്ടതില്ലാത്തവരുമായ വ്യക്തികൾക്ക് ഈ ഫോം ഉപയോഗിച്ച് റിട്ടേൺ സമർപ്പിക്കാം (ഉദാഹരണത്തിന് — തദ്ദേശ സ്വയംഭരണ സ്ഥാപനം).

 

ബാധകമായ ഫോമുകൾ

1.

ഫോം 26 AS

AIS (വാർഷിക വിവര പ്രസ്താവന)

നൽകേണ്ടത്:

ആദായ നികുതി വകുപ്പ് (ഇ-ഫയലിംഗ് പോർട്ടലിൽ ഇത് ലഭ്യമാണ്:

ലോഗിൻ > ഇ-ഫയൽ > ആദായനികുതി റിട്ടേൺ > ഫോം 26AS കാണുക)

ഫോമിൽ നൽകിയിരിക്കുന്ന വിശദാംശങ്ങൾ:

ഉറവിടത്തിൽ നിന്നും കുറച്ച / ശേഖരിച്ച നികുതി

നൽകേണ്ടത്:

ആദായനികുതി വകുപ്പ് (ആദായനികുതി ഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്തതിന് ശേഷം ഇത് ആക്സസ് ചെയ്യാൻ കഴിയും)

ഇ-ഫയലിംഗ് പോർട്ടലിലേക്ക് പോകുക > ലോഗിൻ > AIS

ഫോമിൽ നൽകിയിരിക്കുന്ന വിശദാംശങ്ങൾ:

  • ഉറവിടത്തിൽനിന്ന് കിഴിച്ച / ശേഖരിച്ച നികുതി
  • SFT വിവരങ്ങൾ
  • നികുതി അടയ്ക്കൽ
  • ഡിമാൻഡ് / റീഫണ്ട്

മറ്റ് വിവരങ്ങൾ (പൂർത്തിയാകാത്ത/പൂർത്തിയായ നടപടിക്രമങ്ങൾ, GST വിവരങ്ങൾ, വിദേശ സർക്കാരിൽ നിന്ന് ലഭിച്ച വിവരങ്ങൾ മുതലായവ)

 

ശ്രദ്ധിക്കുക: 26AS-ൽ ലഭ്യമായിരുന്ന വിവരങ്ങൾ (മുൻകൂർ നികുതി/SAT, റീഫണ്ടിന്റെ വിശദാംശങ്ങൾ, SFT ഇടപാട്, 194 IA,194 IB,194M എന്നീ സെക്ഷനുകൾ പ്രകാരമുള്ള TDS, TDS ഡിഫോൾട്ടുകൾ) ഇപ്പോൾ AIS-ൽ ലഭ്യമാണ്.

 

2. ഫോം 3CA-3CD

സമർപ്പിക്കേണ്ടത്:

ഫോമിൽ നൽകിയിരിക്കുന്ന വിശദാംശങ്ങൾ

തൻ്റെ അക്കൗണ്ടുകൾ വകുപ്പ് 44AB പ്രകാരം ഒരു അക്കൗണ്ടന്റിനെ കൊണ്ട് ഓഡിറ്റ് ചെയ്യിക്കാൻ ബാധ്യസ്ഥനായ നികുതിദായകൻ. സെക്ഷൻ 139 സബ്-സെക്ഷൻ (1) പ്രകാരം വരുമാനത്തിന്റെ റിട്ടേൺ സമർപ്പിക്കേണ്ട അവസാന തീയതിക്ക് ഒരു മാസം മുമ്പ് സമർപ്പിക്കണം

1961-ലെ ആദായനികുതി നിയമത്തിലെ വകുപ്പ് 44AB പ്രകാരം നൽകേണ്ട, അക്കൗണ്ടുകളുടെ ഓഡിറ്റ് റിപ്പോർട്ടും വിശദാംശങ്ങളുടെ പ്രസ്താവനയും

 

3. ഫോം 3CB-3CD

സമർപ്പിക്കേണ്ടത്:

ഫോമിൽ നൽകിയിരിക്കുന്ന വിശദാംശങ്ങൾ

തൻ്റെ അക്കൗണ്ടുകൾ സെക്ഷൻ 44AB പ്രകാരം ഒരു അക്കൗണ്ടന്റിനെ കൊണ്ട് ഓഡിറ്റ് ചെയ്യിക്കാൻ ബാധ്യസ്ഥനായ നികുതിദായകൻ. സെക്ഷൻ 139-ലെ സബ്-സെക്ഷൻ (1) പ്രകാരം വരുമാന റിട്ടേൺ നൽകുന്നതിനുള്ള അവസാന തീയതിക്ക് ഒരു മാസം മുമ്പ് സമർപ്പിക്കണം.

1961-ലെ ആദായനികുതി നിയമത്തിലെ വകുപ്പ് 44AB പ്രകാരം നൽകേണ്ട, അക്കൗണ്ടുകളുടെ ഓഡിറ്റ് റിപ്പോർട്ടും വിശദാംശങ്ങളുടെ പ്രസ്താവനയും

 

4 ഫോം 16A – ആദായനികുതി നിയമം, 1961, വകുപ്പ് 203 പ്രകാരം ശമ്പള ഇതരവരുമാനത്തിൽ TDS-നുള്ള സർട്ടിഫിക്കറ്റ്

നൽകേണ്ടത്

ഫോമിൽ നൽകിയിരിക്കുന്ന വിശദാംശങ്ങൾ

ഡിഡക്ടർ ഡിഡക്റ്റിക്ക് നൽകേണ്ടത്

ഫോം 16A എന്നത് ത്രൈമാസികമായി നൽകുന്ന സ്രോതസ്സിൽ നികുതി കുറച്ചതിൻ്റെ (TDS) സർട്ടിഫിക്കറ്റാണ്, ഇത് ആദായനികുതി വകുപ്പിൽ നിക്ഷേപിച്ച TDS തുക, പേയ്‌മെൻ്റുകളുടെ സ്വഭാവം, TDS പേയ്‌മെൻ്റുകൾ എന്നിവ ക്യാപ്‌ചർ ചെയ്യുന്നു.

 

2025-26 അസസ്സ്മെന്റ് വർഷത്തേക്കുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നികുതി സ്ലാബുകൾ

2025-26 അസെസ്സ്മെന്റ് വർഷത്തേക്ക് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം 30% നികുതി നൽകണം.

 

 

സർചാർജ്, നാമമാത്ര ഇളവ്, ആരോഗ്യ, വിദ്യാഭ്യാസ സെസ്

 

സർചാർജ് എന്താണ്?

മൊത്തം വരുമാനം നിർദ്ദിഷ്ട പരിധികൾ കവിയുന്നുവെങ്കിൽ, ഇനിപ്പറയുന്ന നിരക്കുകളിൽ ആദായനികുതി തുകയ്ക്ക് സർചാർജ് ഈടാക്കുന്നു:

  • നികുതി നൽകേണ്ട വരുമാനം ₹ 1 കോടിയിൽ കൂടുതലാണെങ്കിൽ 12%

എന്താണ് നാമമാത്ര ഇളവ്?

സർചാർജിൽ നിന്ന് താഴെപ്പറയുന്ന രീതിയിൽ നാമമാത്ര ഇളവ് ലഭ്യമാണ്:

  • മൊത്തം വരുമാനം 1 കോടി രൂപ കവിയുന്നുവെങ്കിൽ – 1 കോടി രൂപയിൽ അധികം വരുന്ന വരുമാനത്തിൻ മേല്‍ ആദായനികുതി, സർചാർജ് എന്നിങ്ങനെ മൊത്തം അടയ്ക്കേണ്ട തുക 1 കോടി രൂപയിൽ കവിയുന്ന വരുമാനത്തേക്കാൾ കവിയരുത്

ആരോഗ്യ, വിദ്യാഭ്യാസ സെസ് എന്നിവ എന്താണ്?

ആദായനികുതിയും സർചാർജും കൂടിയ തുകയിന്മേൽ (എന്തെങ്കിലുമുണ്ടെങ്കിൽ) ആരോഗ്യ, വിദ്യാഭ്യാസ സെസ് 4% കൂടി നൽകണം

 

10(20) വകുപ്പുപ്രകാരം മൊത്തം വരുമാനത്തിൽ ഉൾപ്പെടുത്താത്ത വരുമാനം/ഒഴിവാക്കൽ:
ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ നികുതി വിധേയമായ ഭവന ആസ്തി, മൂലധന നേട്ടങ്ങൾ അല്ലെങ്കിൽ മറ്റ് ഉറവിടങ്ങൾ എന്നീ ഹെഡുകളിൽ നിന്നുള്ള വരുമാനം അല്ലെങ്കിൽ സ്വന്തം അധികാരപരിധിയിൽ നടത്തുന്ന ഒരു ഉത്പന്നത്തിന്റെ അല്ലെങ്കിൽ സേവനത്തിന്റെ (ജലമോ വൈദ്യുതിയോ അല്ലാതെ) വിതരണം അല്ലെങ്കിൽ സ്വന്തം അധികാരപരിധിയിലുള്ള പ്രദേശത്തോ പുറത്തോ ജലത്തിന്റെയോ വൈദുതിയുടെയോ വിതരണം നടത്തുന്ന വ്യാപാരം അല്ലെങ്കിൽ ബിസിനസ്സ് എന്നിവയിൽ നിന്ന് നേടുന്ന അല്ലെങ്കിൽ ഉത്ഭവിക്കുന്ന വരുമാനം

 

എനിക്ക് നികുതി ആനുകൂല്യം ലഭിക്കുന്ന നിക്ഷേപങ്ങൾ / പേയ്‌മെൻ്റുകൾ / വരുമാനം

 

ആദായനികുതി ആക്ടിലെ അദ്ധ്യായം VI-A പ്രകാരം വ്യക്തമാക്കിയിട്ടുള്ള നികുതി കിഴിവുകൾ

സെക്ഷൻ 80G

ചില ഫണ്ടുകൾ, ചാരിറ്റബിൾ സ്ഥാപനങ്ങൾ മുതലായവയ്ക്ക് നൽകുന്ന സംഭാവനകൾക്കുള്ള കിഴിവ്.

താഴെ പറയുന്ന വിഭാഗങ്ങൾ പ്രകാരം സംഭാവനകൾക്ക് കിഴിവ് ലഭിക്കും:

യോഗ്യതാ പരിധികൾക്ക് വിധേയമായ സംഭാവനകൾക്ക്

 

നൽകിയ സംഭാവനയുടെ 100%വും

നൽകിയ സംഭാവനയുടെ 50%വും

പരിധിക്കുള്ളിൽ വരാത്ത സംഭാവനകൾക്ക്

 

നൽകിയ സംഭാവനയുടെ 100%വും

നൽകിയ സംഭാവനയുടെ 50%വും

 

ശ്രദ്ധിക്കുക: ₹ 2000/-ൽ കൂടുതൽ പണമായി നൽകുന്ന സംഭാവനയ്ക്ക് ഈ വകുപ്പ് പ്രകാരം കിഴിവ് അനുവദിക്കില്ല.

 

 

സെക്ഷൻ 8GGA

ശാസ്ത്രീയ ഗവേഷണത്തിനോ ഗ്രാമവികസനത്തിനോ വേണ്ടി നൽകിയ സംഭാവനകളിലേക്കുള്ള കിഴിവ്.

താഴെ പറയുന്ന വിഭാഗങ്ങൾ പ്രകാരം സംഭാവനകൾക്ക് കിഴിവ് ലഭിക്കും:

ഗവേഷണ സംഘടനയ്ക്കോ സർവകലാശാലയ്ക്കോ കോളേജിനോ മറ്റ് സ്ഥാപനത്തിനോ

  • ശാസ്ത്രീയ ഗവേഷണം
  • സാമൂഹികശാസ്ത്രം അല്ലെങ്കിൽ സ്ഥിതിവിവര ഗവേഷണം

അസോസിയേഷനോ സ്ഥാപനമോ

  • ഗ്രാമീണവികസനത്തിനുവേണ്ടിയുള്ള
  • പ്രകൃതിവിഭവങ്ങളുടെ സംരക്ഷണം അല്ലെങ്കിൽ വനവൽക്കരണം

യോഗ്യതയുള്ള ഏതെങ്കിലും പദ്ധതി നടപ്പിലാക്കുന്നതിന് ദേശീയ സമിതി അംഗീകരിച്ച പൊതുമേഖലാ സ്ഥാപനങ്ങൾ അല്ലെങ്കിൽ തദ്ദേശ സ്വയംഭരണ സ്ഥാപനം അല്ലെങ്കിൽ ഒരു അസോസിയേഷൻ അല്ലെങ്കില്‍ സ്ഥാപനം

താഴെ പറയുന്നകാര്യങ്ങൾക്കായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ഫണ്ടുകൾ:

  • വനവൽക്കരണം
  • ഗ്രാമീണവികസനത്തിനുവേണ്ടിയുള്ള

കേന്ദ്ര സർക്കാർ രൂപീകരിച്ച് പ്രഖ്യാപിച്ച ദേശീയ നഗര ദാരിദ്ര്യ നിർമാർജന ഫണ്ട്

 

ശ്രദ്ധിക്കുക: ₹ 2000/-ൽ കൂടുതലുള്ള പണമായി നൽകുന്ന സംഭാവനയുടെ കാര്യത്തിൽ അല്ലെങ്കിൽ മൊത്തം വരുമാനത്തിൽ ലാഭത്തിൽ നിന്നോ ബിസിനസ്സിൽ നിന്നോ / തൊഴിലിൽ നിന്നോ ഉള്ള വരുമാനം ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ഈ വകുപ്പ് പ്രകാരം കിഴിവ് അനുവദിക്കില്ല.

 

 

സെക്ഷൻ 80JJA

ജൈവമാലിന്യങ്ങൾ ശേഖരിക്കുകയും സംസ്ക്കരിക്കുകയും ചെയ്യുന്ന ബിസിനസ്സിൽ നിന്നുള്ള ലാഭവും നേട്ടവും സംബന്ധിച്ച കിഴിവ് (ചില നിബന്ധനകൾക്ക് വിധേയമായി)

അസസിയുടെ മൊത്തം മൊത്തവരുമാനത്തിൽ (Gross Total Income) ജൈവമാലിന്യങ്ങളുടെ ശേഖരണം, പ്രോസസ്സിംഗ്, അല്ലെങ്കിൽ ശുചീകരണം എന്നിവയുമായി ബന്ധപ്പെട്ട ബിസിനസിൽ നിന്നുള്ള ലാഭം അല്ലെങ്കിൽ നേട്ടം (Profits and Gains) ഉൾപ്പെടുന്നുവെങ്കിൽ, അത്തരം ലാഭത്തിന്റെ 100% നികുതി ഇളവ് തുടർച്ചയായ 5 അസസ്മെന്റ് വർഷങ്ങൾക്കായി ലഭിക്കും.

 

സെക്ഷൻ 80JJAA

സെക്ഷൻ 44AB ബാധകമാകുന്ന നികുതിദായകർക്ക് ബാധകമായ പുതിയ തൊഴിലാളികളുടെ / ജീവനക്കാരുടെ തൊഴിലുമായി ബന്ധപ്പെട്ട കിഴിവ് (ചില വ്യവസ്ഥകൾക്ക് വിധേയമായി)

 

ചില നിബന്ധനകൾക്ക് വിധേയമായി, കൂടുതൽ തൊഴിലാളി ചെലവിന്റെ 30% വരെ 3 അസസ്മെന്റ് വർഷങ്ങൾക്കായി നികുതി ഇളവായി ലഭിക്കും.

 

 

പേജ് അവസാനം അവലോകനം ചെയ്തത് അല്ലെങ്കിൽ അപ്ഡേറ്റ് ചെയ്തത്::