നിങ്ങളുടെ പാൻ പരിശോധിക്കുന്നതിനെക്കുറിച്ചുള്ള ഉപയോക്തൃ മാനുവൽ
1. അവലോകനം
ബാഹ്യ ഏജൻസികൾ ഒഴികെയുള്ള എല്ലാ ഉപയോക്താക്കൾക്കും ഇ-ഫയലിംഗ് പോർട്ടലിൽ ലഭ്യമാകുന്ന ഒരു പ്രീ-ലോഗിൻ (പോർട്ടലിൽ ലോഗിൻ ആവശ്യമില്ല)സേവനമാണ് 'പാനിന്റെ നിലവിലെ സ്ഥിതി സ്ഥിരീകരിക്കുക' എന്നത്.
ഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്തശേഷം ബാഹ്യ ഏജൻസികൾക്ക് പാനിന്റെ നിലവിലെ സ്ഥിതി സ്ഥിരീകരിക്കുക എന്ന സേവനം ലഭ്യമാകും.
ഈ സേവനം ഉപയോഗിച്ച് നിങ്ങൾക്ക് ഇവ ചെയ്യാനാകും:
- പാനിലെ പേര്, ജനനത്തീയതി തുടങ്ങിയ പാൻ വിശദാംശങ്ങൾ ശരിയാണോ എന്ന് പരിശോധിക്കുക.
- പാൻ സജീവമാണോ എന്ന് സ്ഥിരീകരിക്കുക
2. ഈ സേവനം പ്രയോജനപ്പെടുത്തുന്നതിനുള്ള മുൻവ്യവസ്ഥകൾ
- സാധുതയുള്ള പാൻ നമ്പർ
- സാധുതയുള്ള മൊബൈൽ നമ്പർ (നിങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന)
- ബാഹ്യ ഏജൻസികൾക്ക്: സാധുതയുള്ള യൂസർ IDയും പാസ്വേഡും ഉപയോഗിച്ച് ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത ഉപയോക്താവ്, രജിസ്റ്റർ ചെയ്ത തീയതി.
3. ഘട്ടം ഘട്ടമായുള്ള മാർഗ്ഗനിർദ്ദേശങ്ങൾ
3.1 പാനിന്റെ നിലവിലെ സ്ഥിതി സ്ഥിരീകരിക്കുക
ഘട്ടം 1: ഇ-ഫയലിംഗ് പോർട്ടലിലെ ഹോംപേജിലേക്ക് പോകുക.
ഘട്ടം 2: ദ്രുത ലിങ്കുകൾ എന്ന വിഭാഗത്തിൽ, 'പാനിന്റെ നിലവിലെ സ്ഥിതി സ്ഥിരീകരിക്കുക' എന്നതിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 3:'പാനിന്റെ നിലവിലെ സ്ഥിതി സ്ഥിരീകരിക്കുക'എന്ന പേജിൽ, നിങ്ങളുടെ പാൻ, മുഴുവൻ പേര്, ജനനത്തീയതി, മൊബൈൽ നമ്പർ (നിങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന) എന്നിവ നൽകി'തുടരുക' എന്നതിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 4:'സ്ഥിരീകരിക്കുക'എന്ന പേജിൽ ഘട്ടം 3ൽ രേഖപ്പെടുത്തിയ മൊബൈൽ നമ്പറിൽ ലഭിച്ച 6 അക്ക OTP നൽകി 'സാധൂകരിക്കുക' എന്നതിൽ ക്ലിക്ക് ചെയ്യുക.
കുറിപ്പ്:
• OTPയ്ക്ക് 15 മിനിറ്റ് മാത്രമേ സാധുതയുള്ളൂ.
• ശരിയായ OTP രേഖപ്പെടുത്താൻ നിങ്ങൾക്ക് 3 അവസരങ്ങളുണ്ട്.
• ഒരു OTP പുനഃസൃഷ്ടിക്കാൻ ശേഷിക്കുന്ന സമയം OTP ടൈമർ പ്രദർശിപ്പിക്കുന്നു.'OTP വീണ്ടും അയയ്ക്കുക' എന്നതിൽ ക്ലിക്ക് ചെയ്യുമ്പോൾ ഒരു പുതിയ OTP സൃഷ്ടിക്കപ്പെട്ട് അയയ്ക്കും.
വിജയകരമായ സ്ഥിരീകരണത്തിനുശേഷം നിങ്ങളുടെ പാനിന്റെ നിലവിലെ സ്ഥിതി പ്രദർശിപ്പിക്കപ്പെടും.
കുറിപ്പ്:
ഇത് കേവലം വിവരങ്ങൾക്ക് വേണ്ടി മാത്രമുള്ളതാണ്, ഇ-ഫയലിംഗിലെ മറ്റ് പ്രവർത്തനങ്ങളെ ഇത് ബാധിക്കില്ല. എന്തെങ്കിലും ചോദ്യമുണ്ടെങ്കിൽ ഉപയോക്താവ് JAOയെ മാത്രമേ ബന്ധപ്പെടേണ്ടതുള്ളൂ.
3.2 ബാഹ്യ ഏജൻസിക്കായി പാൻ സ്ഥിരീകരിക്കുക
ഘട്ടം 1:നിങ്ങളുടെ യൂസർ IDയും പാസ്വേഡും ഉപയോഗിച്ച് ഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്യുക.
ഘട്ടം 2:‘സേവനങ്ങൾ’ > ‘പാൻ വിശദാംശങ്ങൾ കാണുക’ എന്നതിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 3:'നിങ്ങളുടെ പാൻ സ്ഥിരീകരിക്കുക' എന്ന പേജിൽ നിങ്ങൾ സ്ഥിരീകരിക്കാൻ ആഗ്രഹിക്കുന്ന പാൻ, മുഴുവൻ പേര്, രജിസ്ട്രേഷൻ തീയതി (DOI) / ജനനത്തീയതി (DOB) എന്നിവ നൽകി 'തുടരുക' എന്നതിൽ ക്ലിക്കുചെയ്യുക.
വിജയകരമായ സാധൂകരണത്തിനുശേഷം നിങ്ങളുടെ പാനിന്റെ നിലവിലെ സ്ഥിതി പ്രദർശിപ്പിക്കപ്പെടും.
4. ബന്ധപ്പെട്ട വിഷയങ്ങൾ