1.അവലോകനം
ഡയറക്ട് ടാക്സ് വിവാദ് സേ വിശ്വാസ് പദ്ധതി, 2024(DTVSV പദ്ധതി, 2024) എന്നത് ആദായ നികുതി തർക്കങ്ങളിൽ തീർപ്പുകൽപ്പിക്കാത്ത അപ്പീലുകൾ പരിഹരിക്കുന്നതിന് ഇന്ത്യൻ സർക്കാർ 2024 സെപ്റ്റംബർ 20-ന് വിജ്ഞാപനം ചെയ്ത ഒരു പദ്ധതിയാണ്. 2024-ലെ ധനകാര്യ (നമ്പർ 2) ആക്റ്റ് പ്രകാരമാണ് 2024-ലെ DTVSV പദ്ധതി നിലവിൽ വന്നത്. പ്രസ്തുത പദ്ധതി 01.10.2024 മുതൽ പ്രാബല്യത്തിൽ വരും. പദ്ധതി പ്രാപ്തമാക്കുന്നതിനുള്ള നിയമങ്ങളും ഫോമുകളും 20.09.2024-ലെ 104/2024 നമ്പർ വിജ്ഞാപനത്തിലൂടെ അറിയിച്ചിട്ടുണ്ട്. പദ്ധതിയുടെ ആവശ്യങ്ങൾക്കായി നാല് പ്രത്യേക ഫോമുകൾ വിജ്ഞാപനം ചെയ്തിട്ടുണ്ട്. ഇവ ഇപ്രകാരമാണ്:
- ഫോം-1: പ്രഖ്യാപകന് ഡിക്ലറേഷനും അണ്ടർടേക്കിങ്ങും ഫയൽ ചെയ്യുന്നതിനുള്ള ഫോം
- ഫോം-2: നിയുക്ത അധികാരി നൽകുന്ന സർട്ടിഫിക്കറ്റിനുള്ള ഫോം
- ഫോം-3: പ്രഖ്യാപകൻ പണമടച്ച വിവരം അറിയിക്കുന്നതിനുള്ള ഫോം
- ഫോം-4: നികുതി കുടിശ്ശികകൾ പൂർണ്ണമായും അന്തിമമായും തീർപ്പാക്കുന്നതിനുള്ള നിയുക്ത അധികാരിയുടെ ഓർഡർ.
നികുതിദായകർ ഫോം-2 -ൽ നിശ്ചയിച്ചിരിക്കുന്നതുപോലെ, പണമടച്ചതിന്റെ അറിയിപ്പ് ഫോം-3-ൽ നൽകണം, കൂടാതെ അപ്പീൽ, എതിർപ്പ്, അപേക്ഷ, റിട്ട് പെറ്റീഷൻ, സ്പെഷ്യൽ ലീവ് പെറ്റീഷൻ അല്ലെങ്കിൽ ക്ലെയിം എന്നിവ പിൻവലിച്ചതിന്റെ തെളിവ് സഹിതം നിയുക്ത അധികാരിക്ക് സമർപ്പിക്കണം.
സർട്ടിഫിക്കറ്റ് ലഭിച്ച് 'പതിനഞ്ച് ദിവസത്തിനുള്ളിൽ' പ്രഖ്യാപകൻ നിശ്ചയിച്ച തുക അടയ്ക്കണം.
ആദായ നികുതി വകുപ്പിന്റെ ഇ-ഫയലിംഗ് പോർട്ടലിൽ അതായത് www.incometax.gov.in-ൽ പ്രഖ്യാപകൻ ഫോം 1-ഉം ഫോം 3-ഉം ഇലക്ട്രോണിക് ആയി സമർപ്പിക്കേണ്ടതാണ്.
2. ഈ സേവനം ലഭ്യമാക്കുന്നതിനുള്ള മുൻവ്യവസ്ഥകൾ
- ഫോം 3 അപ്‌ലോഡ് ചെയ്യുന്നതിന്, നികുതിദായകൻ നൽകേണ്ട തുക നിർണ്ണയിക്കുന്നതിന് ഫോം 2-ൽ നിയുക്ത അധികാരി നൽകിയ ഒരു സർട്ടിഫിക്കറ്റ് ഉപയോക്താവിന് ഉണ്ടായിരിക്കണം.
- ആദായ നികുതി റിട്ടേൺ ഡിജിറ്റൽ ഒപ്പ് ഉപയോഗിച്ച് സമർപ്പിക്കേണ്ട സാഹചര്യങ്ങളിൽ ഒരു സാധുതയുള്ള ഡിജിറ്റൽ സിഗ്നേച്ചർ സർട്ടിഫിക്കറ്റ് ആവശ്യമാണ്, അല്ലാത്തപക്ഷം ഇലക്ട്രോണിക് വെരിഫിക്കേഷൻ കോഡ് ഉപയോഗിക്കണം.
3. ഫോമിനെക്കുറിച്ച്
3.1. ഉദ്ദേശ്യം
ഫോം-2-ൽ നിശ്ചയിച്ച പ്രകാരമുള്ള തുകയുടെ പേയ്മെന്റ് വിവരം നികുതിദായകർ ഫോം-3-യിൽ നിയുക്ത അധികാരിക്ക് നൽകേണ്ടതാണ്. സർട്ടിഫിക്കറ്റ് ലഭിച്ച് 'പതിനഞ്ച് ദിവസത്തിനുള്ളിൽ' പ്രഖ്യാപകൻ നിശ്ചയിച്ച തുക അടയ്‌ക്കണം.
3.2. ആര്‍ക്കാണ് ഇത് ഉപയോഗിക്കാന്‍ കഴിയുക?
നികുതിദായകൻ അടയ്‌ക്കേണ്ട തുക നിർണ്ണയിക്കുന്നതിനായി നിയുക്ത അധികാരി ഫോം-2-ൽ നൽകിയ സർട്ടിഫിക്കറ്റ് കൈവശമുള്ള ഏതൊരാൾക്കും.
4. ഒറ്റനോട്ടത്തിൽ ഫോം
ഫോം 3, DTVSV-ക്ക് രണ്ട് ഭാഗങ്ങളുണ്ട്–
- പേയ്‌മെന്റ് വിശദാംശങ്ങൾ
- അറ്റാച്ച്മെന്‍റുകള്‍
ഫോം 3 DTVsV, 2024 വിഭാഗങ്ങളുടെ ഒരു ലഘു വിവരണം ഇതാ:
4.1. പേയ്‌മെന്റ് വിശദാംശങ്ങൾ
ഈ വിഭാഗത്തിൽ അപ്പീൽ വിശദാംശങ്ങളും പേയ്‌മെന്റ് വിശദാംശങ്ങളും അടങ്ങിയിരിക്കുന്നു.

4.2 അറ്റാച്ച്മെന്റ്
ഈ വിഭാഗത്തിൽ അപ്പീൽ, എതിർപ്പ്, അപേക്ഷ, റിട്ട് പെറ്റീഷൻ, സ്പെഷ്യൽ ലീവ് പെറ്റീഷൻ അല്ലെങ്കിൽ ക്ലെയിം എന്നിവ പിൻവലിച്ചതിന്റെ തെളിവ് ഉൾക്കൊള്ളുന്നു.
5. ഫോം എങ്ങനെ ആക്‌സസ് ചെയ്യാം, സമർപ്പിക്കാം
ഘട്ടം 1: സാധുവായ ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് ഇ-ഫയലിംഗ് പോർട്ടലിലേക്ക് ലോഗിൻ ചെയ്യുക.
ഘട്ടം 2: നിങ്ങളുടെ ഡാഷ്‌ബോർഡിൽ, ഇ-ഫയൽ> ഫയൽ ചെയ്ത ഫോമുകൾ കാണുക >ഫോം 1 DTVSV 2024 >എല്ലാം കാണുക> ഫോം 3 സമർപ്പിക്കുക എന്നുള്ളവ ക്ലിക്ക് ചെയ്യുക. ഫോം-3 സമർപ്പിക്കുക ക്ലിക്ക് ചെയ്യുക.
ഘട്ടം 3: ഫോം 3 പേജിൽ, പേയ്‌മെന്റ് വിശദാംശങ്ങൾ ടാബിൽ ക്ലിക്ക് ചെയ്യുക
ഘട്ടം 4: പേയ്‌മെന്റ് വിശദാംശങ്ങൾ ടാബിൽ, അപ്പീൽ വിശദാംശങ്ങളും പേയ്‌മെന്റ് വിശദാംശങ്ങളും നൽകി സേവ് ചെയ്യുക ക്ലിക്ക് ചെയ്യുക.
ഘട്ടം 5: ഇപ്പോൾ പേയ്‌മെന്റ് വിശദാംശങ്ങളുടെ ടാബ് സ്ഥിരീകരിച്ചു. അറ്റാച്ച്മെന്റ് ടാബ് ക്ലിക്ക് ചെയ്യുക
ഘട്ടം 6: അറ്റാച്ച്മെന്റ് ടാബിൽ, അപ്പീൽ പിൻവലിച്ചതിന്റെ തെളിവ് അറ്റാച്ച് ചെയ്ത് സേവ് ക്ലിക്ക് ചെയ്യുക.
ഘട്ടം 7: ഇപ്പോൾ, ഫോമിന്റെ എല്ലാ ഭാഗങ്ങളും പൂർത്തിയായി, പ്രിവ്യൂബട്ടൺക്ലിക്ക് ചെയ്യുക.
ഘട്ടം 8: ഇപ്രകാരമാണ് ഫോമിന്റെ പ്രിവ്യൂ. ഇ-വെരിഫൈ ചെയ്യാൻ 'തുടരുക' എന്നതിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 9: ഇ-വെരിഫൈ ചെയ്യാനായി തുടരുക എന്നതിൽ ക്ലിക്ക് ചെയ്യുക, ഫോം ഇ-വെരിഫൈ ചെയ്യുന്നതിനായി പോപ്പ്-അപ്പ് സന്ദേശത്തിൽ അതെ ക്ലിക്ക് ചെയ്യുക.
ഘട്ടം 10: ഫോം സ്ഥിരീകരിക്കുന്നതിന് സ്ഥിരീകരണ മോഡുകൾ തിരഞ്ഞെടുത്ത് തുടരുക ക്ലിക്ക് ചെയ്യുക.
ഇ വെരിഫിക്കേഷന് ശേഷം ഫോം സമർപ്പിക്കപ്പെടും. അതിനു ശേഷം നിങ്ങളുടെ രജിസ്റ്റർ ചെയ്ത മെയിൽ ഐഡിയിലും മൊബൈൽ നമ്പറിലും ഫോമിന്റെ അക്‌നോളജ്‌മെന്റ് നമ്പർ ലഭിക്കും. ഫയൽ ചെയ്ത ഫോമുകൾ കാണുക എന്ന ഫങ്ക്ഷണാലിറ്റിയിൽ നിന്നും സമർപ്പിച്ച ഫോം കാണാനും ഡൗൺലോഡ് ചെയ്യാനും കഴിയും.