Do not have an account?
Already have an account?
ഏറ്റവും പുതിയ വാർത്തകൾ
08-ഏപ്രിൽ-2026

AY 2026-27 ലേക്കുള്ള ITR-2 ഫോം CBDT വിജ്ഞാപനം ചെയ്തിട്ടുണ്ട്. ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

08-ഏപ്രിൽ-2026

AY 2026-27 ലേക്കുള്ള ITR-1 & 4 ഫോമുകൾ CBDT വിജ്ഞാപനം ചെയ്തിട്ടുണ്ട്. ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

08-ഏപ്രിൽ-2026

ഫോം നമ്പർ 121നെയും അതിന്‍റെ ഭാഗം Bയുടെ ത്രൈമാസിക വിതരണത്തെയും സംബന്ധിച്ച് പണമടയ്ക്കുന്നയാളിന്‍റെ സവിശേഷ തിരിച്ചറിയൽ സംഖ്യ (UIN) സൃഷ്ടിക്കുന്നതിനും അനുവദിക്കുന്നതിനുമുള്ള നടപടിക്രമം, രൂപഘടന, മാനദണ്ഡങ്ങൾ എന്നിവ ന്യൂഡൽഹിയിലെ ആദായനികുതി ഡയറക്ടറേറ്റ് (സിസ്റ്റംസ്) വിജ്ഞാപനം ചെയ്തു. ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

01-ഏപ്രിൽ-2026

2026 മാർച്ച് 20-ലെ ' വിജ്ഞാപന നമ്പർ 22/2026' പ്രകാരം, ആദായനികുതി നിയമം 2025 പ്രകാരമുള്ള ഫോമുകൾ ഘട്ടം ഘട്ടമായി ഇ-ഫൈലിംഗ് പോർട്ടലിൽ ലഭ്യമാക്കും.

01-ഏപ്രിൽ-2026

ആദായനികുതി നിയമം, 2025 പ്രകാരമുള്ള നികുതിയടയ്ക്കലുകൾ സുഗമമാക്കുന്നതിന്, 2026 ഏപ്രിൽ 1 മുതൽ ആദായനികുതി ഇ ഫയലിംഗ് പോർട്ടലിൽ പുതിയ ചലാനുകൾ തത്സമയം ലഭ്യമാക്കി. ഈ ചലാനുകൾ താഴെപ്പറയുന്ന രീതിയിൽ ലഭിക്കും:
ഇ ഫയൽ → ഇ നികുതി അടയ്ക്കുക → “ആദായനികുതി നിയമം, 2025” തെരഞ്ഞെടുക്കുക → പുതിയ പണമടയ്ക്കൽ → ബാധകമായ ടൈൽ തെരഞ്ഞെടുക്കുക
2026–27 നികുതി വർഷത്തിലോ അതിനുശേഷമോ നികുതി അടയ്ക്കുകയാണെങ്കിൽ, 2025 ലെ ആദായനികുതി നിയമം ബാധകമാകും.
2026–27 നികുതി വർഷത്തിനുമുമ്പുള്ള, അതായത് A.Y.2026–27 അല്ലെങ്കിൽ അതിനുമുമ്പ്, കാലയളവുകളിലെ പണമടയ്ക്കലുകൾക്ക്  ആദായനികുതി നിയമം, 1961 ബാധകമാകും.
പുതിയ ചലാൻ ഫോമുകളെക്കുറിച്ചുള്ള വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾക്ക് ദയവായി ഉപയോക്തൃ മാനുവൽ പരിശോധിക്കുക.
ഇ-ഫയലിംഗ് പോർട്ടലിലെ "ആദായ നികുതി നിയമം, 2025", "ആദായ നികുതി നിയമം, 1961" എന്നീ വിഭാഗങ്ങളിലൂടെ നികുതിയടയ്ക്കാൻ സാധിക്കുമെന്നത് ദയവായി ശ്രദ്ധിക്കുക.

 

01-ഏപ്രിൽ-2026

2025 ഡിസംബർ 31-ന് അവസാനിക്കുന്ന പാദത്തിൽ വകുപ്പ് 203 പ്രകാരം വരുമാനസ്രോതസിൽനിന്ന് കിഴിവ് ചെയ്ച നികുതി (TDS) സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയപരിധി നീട്ടുന്നതിനായി 1961ലെ ആദായനികുതി നിയമത്തിലെ വകുപ്പ് 119 പ്രകാരം CBDT ഒരു ഉത്തരവ് പുറപ്പെടുവിച്ചു. ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

 

01-ഏപ്രിൽ-2026

ആദായനികുതി നിയമം, 1961ലെ വകുപ്പ്12A യുടെ ഉപവകുപ്പ് (1) ലെ വിഭാഗം (ac) യുടെ ഉപവിഭാഗം (i) പ്രകാരം ഫോം നമ്പർ 10A സമർപ്പിക്കുന്നതിലെ കാലതാമസം ക്ഷമിക്കാനുള്ള അധികാരം സംബന്ധിച്ച് CBDT ഒരു വിശദീകരണം പുറപ്പെടുവിച്ചു. ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

 

20-മാർച്ച്-2026

ആദായനികുതി നിയമം, 2025ലെ (2025-ലെ 30) വകുപ്പ് 533 പ്രകാരം ലഭിച്ച അധികാരങ്ങൾ ഉപയോഗിച്ച്, ആദായനികുതി ചട്ടങ്ങൾ, 2026 എന്ന പേരിൽ സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് 2026 ഏപ്രിൽ 01 മുതൽ പ്രാബല്യത്തിൽ വരുന്ന നിയമങ്ങൾ ഉണ്ടാക്കി. ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

16-മാർച്ച്-2026

ഫോം ITR-5-നുമായി ബന്ധപ്പെട്ട വിജ്ഞാപനത്തിന് (വിജ്ഞാപന നമ്പർ 19/2026/F. No. 370149/209/2025-TPL - തീയതി: 05 മാർച്ച് 2026) CBDT തെറ്റുതിരുത്തൽ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നു. ഡൗൺലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക .

05-മാർച്ച്-2026

ആദായനികുതി നിയമം, 1961ലെ വകുപ്പ് 295-നോടൊപ്പം വകുപ്പ് 285BA-യും ചേർത്തു കിട്ടിയ അധികാരങ്ങൾ വിനിയോഗിച്ചുകൊണ്ട്, 2026 ജനുവരി 01 മുതൽ പ്രാബല്യത്തിൽ വരുന്ന ചട്ടം 114F, 114G, 114H എന്നിവയിൽ കേന്ദ്രസർക്കാർ ഭേദഗതി വരുത്തി. ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക .