Do not have an account?
Already have an account?

1. അവലോകനം

ചില നിബന്ധനകൾ‌ക്ക് വിധേയമായി പുതിയ മാനുഫാക്ചറിംഗ് ആഭ്യന്തര കമ്പനികൾക്ക് ആദായനികുതി ആക്ട്‌ 1961-ലെ സെക്ഷൻ 115BAA, 115BAB എന്നിവ പ്രകാരം ഇളവോടുകൂടി 15% (ബാധകമായ അധിക നികുതിയും സെസ്-ഉം ) നികുതിനിരക്കിൽ നികുതി അടയ്ക്കാൻ അവസരമുണ്ട്. അസസ്മെന്റ് ഇയർ 2020-21 മുതൽ കമ്പനികൾക്ക് ഇളവോടുകൂടിയ നികുതിനിരക്കുകൾ തിരഞ്ഞെടുക്കാൻ കഴിയും.

ഇളവോടുകൂടിയ നികുതിനിരക്കുകൾ തിരഞ്ഞെടുക്കുന്നതിന്, സെക്ഷൻ 115BAB അനുസരിച്ച് നികുതി അടയ്‌ക്കുന്നതിന്, ആനുകൂല്യം ലഭിക്കാൻ, 2020 ഏപ്രിൽ 1-നോ അതിനുശേഷമോ ആരംഭിക്കുന്ന ആദ്യ അസ്സെസ്സ്മെന്റ് വർഷത്തിൽ വകുപ്പ് 139ലെ ഉപവകുപ്പ് [1] പ്രകാരം വരുമാനത്തിന്റെ റിട്ടേൺ നൽകുന്നതിന് നിർദ്ദേശിയ്ക്കപ്പെട്ടി ട്ടുള്ള നിശ്ചിത തീയതിയിലോ അതിനു മുമ്പോ ഫോം 10-ID ഫയൽ ചെയ്യേണ്ടത് അത്യാവശ്യമാണ് ഒരിക്കൽ ഉപയോഗിച്ച അത്തരം ഓപ്ഷൻ തുടർന്നുള്ള അസ്സെസ്സ്മെന്റ് വർഷങ്ങളിൽ ബാധകമാകും, അത് പിൻവലിക്കാൻ സാധിക്കുന്നതല്ല.

ഫോം 10-IDഓൺലൈൻ മോഡ് വഴി മാത്രമേ സമർപ്പിക്കാൻ കഴിയൂ.

2. ഈ സേവനം ലഭ്യമാക്കുന്നതിനുള്ള മുൻവ്യവസ്ഥകൾ

  • സാധുവായ ഉപയോക്തൃ ഐ.ഡി.-യും പാസ്‌വേഡും ഉപയോഗിച്ച് ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത ഉപയോക്താവായിരിയ്ക്കണം.
  • സാധുവായതും ആക്റ്റീവ് ആയതുമായ ഡിജിറ്റൽ സിഗ്നേച്ചർ സർട്ടിഫിക്കറ്റ് (ഇ-വെരിഫൈ ചെയ്യുന്നതിന്) ആവശ്യമാണ്.
  • ഉപയോക്താവ് ഒരു പുതിയ ആഭ്യന്തര നിർമ്മാണ കമ്പനിയാണ്.
  • കമ്പനി രൂപീകൃതമായ തീയതി 2019 ഒക്ടോബർ 1-നോ അതിനുശേഷമോ, 2023 മാർച്ച് 31-നോ അതിനു മുമ്പോ ആണ്
  • കഴിഞ്ഞ അസ്സെസ്സ്മെന്റ് വർഷങ്ങളിൽ വരുമാനത്തിന്റെ റിട്ടേൺ ഒന്നും ഫയൽ ചെയ്തിട്ടില്ല
  • ആക്ട് ലെ 139(1] വകുപ്പ് പ്രകാരം റിട്ടേൺ നൽകാനുള്ള സമയപരിധി അവസാനിച്ചിട്ടില്ല

3. ഫോമിനെക്കുറിച്ച്

3.1 ഉദ്ദേശ്യം

ആദായനികുതി ആക്ട്,1961-ലെ വകുപ്പ് 115BAB അനുസരിച്ച്, പുതിയ ആഭ്യന്തര നിർമാണക്കമ്പനികൾക്ക് ചില നിശ്ചിത വ്യവസ്ഥകൾക്കു വിധേയമായി 15% [അധിക നികുതിയും സെസ്-ഉം അധികമായി നൽകണം) കുറഞ്ഞ നികുതിനിരക്കിൽ നികുതി അടയ്ക്കുന്നതിനുള്ള ഒരു ഓപ്ഷൻ പ്രയോഗിക്കാൻ കഴിയും.

നിശ്ചിതവ്യവസ്ഥകൾ‌ പാലിക്കുന്നതിൽ‌ കമ്പനി ഏതെങ്കിലും മുൻവർഷത്തിൽ പരാജയപ്പെട്ടാൽ‌, മുൻ‌വർ‌ഷത്തെയും തുടർന്നുള്ള വർഷങ്ങളെയും സംബന്ധിച്ചിടത്തോളം ഈ ഓപ്ഷൻ‌ അസാധുവായിത്തീരും, കൂടാതെ ആക്ടിന്‍റെ മറ്റു വ്യവസ്ഥകൾ‌ ആ മുൻ‌വർ‌ഷത്തെ സംബന്ധിച്ചും തുടർ‌ന്നുള്ള വർഷങ്ങളെ സംബന്ധിച്ചും , ഓപ്ഷൻ‌ ഉപയോഗിച്ചിട്ടില്ല എന്നു കണക്കാക്കിക്കൊണ്ട്, കമ്പനിക്ക് ബാധകമാകുന്നതാണ്.

3.2 ആർക്കാണ് ഇത് ഉപയോഗിക്കാൻ കഴിയുക?

2019 ഒക്ടോബർ 1 നോ അതിനുശേഷമോ രൂപീകൃതമായതും, 2023മാർച്ച് 31 നോ അല്ലെങ്കിൽ അതിനുമുമ്പായോ ഏതെങ്കിലും സാധനങ്ങളുടെയോ വസ്തുക്കളുടെയോ നിർമ്മാണമോ ഉത്‌പാദനമോ ആരംഭിച്ചതുമായ പുതിയ ആഭ്യന്തര ഉത്പാദന കമ്പനിയായി രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ ഉപയോക്താക്കളും.

4. ഫോം ഒറ്റനോട്ടത്തിൽ

ഫോം 10-ID ക്ക് മൂന്ന് വിഭാഗങ്ങളുണ്ട്:

  1. അസസ്സിംഗ് ഓഫീസറുടെ വിശദാംശങ്ങൾ
  2. അടിസ്ഥാന വിവരങ്ങൾ
  3. വെരിഫിക്കേഷൻ
 
Data responsive


4.1 അസസ്സിംഗ് ഓഫീസറുടെ വിശദാംശങ്ങൾ

ആദ്യവിഭാഗത്തിൽ താങ്കളുടെ അസസ്സിംഗ് ഓഫീസറുടെ വിശദാംശങ്ങൾ അടങ്ങിയിരിക്കുന്നു. പേജിൽ പ്രദർശിപ്പിച്ചിരിക്കുന്ന അസസ്സിംഗ് ഓഫീസറുടെ വിശദാംശങ്ങൾ താങ്കൾ സ്ഥിരീകരിക്കേണ്ടതുണ്ട്.

Data responsive


4.2 അടിസ്ഥാന വിവരങ്ങൾ

അടുത്ത വിഭാഗത്തിൽ ആഭ്യന്തരകമ്പനിയുടെ അടിസ്ഥാന വിശദാംശങ്ങൾ (വ്യക്തിഗത വിവരങ്ങളും ബിസിനസ്സ് പ്രവർത്തനങ്ങളുടെ സ്വഭാവവും ഉൾപ്പെടെ) അടങ്ങിയിരിക്കുന്നു.നിർമ്മാണ പ്രവർത്തനം ആരംഭിച്ച തീയതിയും ബാധകമായ ബിസിനസ്സിന്റെ സ്വഭാവവും നികുതിദായകൻ തിരഞ്ഞെടുക്കേണ്ടതുണ്ട്.

Data responsive


4.3. വെരിഫിക്കേഷൻ

അവസാന വിഭാഗത്തിൽ, ആദായനികുതി ആക്ട്‌, 1961 ലെ വകുപ്പ് 115BAB പ്രകാരമുള്ള മാനദണ്ഡങ്ങൾ അടങ്ങിയ ഒരു സ്വയം പ്രഖ്യാപന ഫോം അടങ്ങിയിരിക്കുന്നു. വെരിഫിക്കേഷൻ പേജിൽ പ്രദർശിപ്പിച്ചിരിക്കുന്ന നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കുക.

 
Data responsive


5. എങ്ങനെ ആക്സസ് ചെയ്ത് സമർപ്പിക്കണം

ഇനിപ്പറയുന്ന രീതിയിലൂടെ താങ്കൾക്ക് ഫോം 10-ID പൂരിപ്പിച്ച് സമർപ്പിക്കാവുന്നതാണ്:

  • ഓൺലൈൻ മോഡ് - ഇ-ഫയലിങ്ങ് പോർട്ടൽ വഴി

ഓൺലൈൻ മോഡ് വഴി ഫോം 10-ID പൂരിപ്പിച്ച് സമർപ്പിക്കുന്നതിന് ചുവടെയുള്ള ഘട്ടങ്ങൾ പാലിക്കുക.

5.1 ഫോം 10-ID സമർപ്പിക്കുന്നു (ഓൺലൈൻ മോഡ്)

ഘട്ടം 1: താങ്കളുടെ ഉപയോക്തൃ ID. യും പാസ്സ്‌വേർഡും ഉപയോഗിച്ച് ഇ-ഫയലിംഗ് പോർട്ടലിലേക്ക് ലോഗിൻ ചെയ്യുക.

Data responsive


ഘട്ടം 2: താങ്കളുടെ ഡാഷ്‌ബോർഡിൽ, ഇ-ഫയൽ> ആദായനികുതി ഫോമുകൾ> ആദായനികുതി ഫോമുകൾ ഫയൽ ചെയ്യുക എന്നത് ക്ലിക്ക് ചെയ്യുക.

Data responsive


ഘട്ടം 3: ആദായനികുതി ഫോമുകൾ ഫയൽ ചെയ്യുക എന്ന പേജിൽ, ഫോം 10-ID തിരഞ്ഞെടുക്കുക.അതല്ലെങ്കിൽ, ഫോം ഫയൽ ചെയ്യുന്നതിന് തിരയൽ ബോക്സിൽ ഫോം 10-IDഎന്ന്‌ നൽകുക.

Data responsive


ഘട്ടം 4: ഫോം 10-ID പേജിൽ, അസസ്മെന്റ് ഇയർ (A.Y.) തിരഞ്ഞെടുത്ത് 'തുടരുക' എന്നതിൽ ക്ലിക്കുചെയ്യുക.

Data responsive


ഘട്ടം 5: നിർദ്ദേശങ്ങൾഎന്ന പേജിൽ, നമുക്ക് ആരംഭിക്കാം എന്നതിൽ ക്ലിക്ക് ചെയ്യുക.

Data responsive


ഘട്ടം 6: നമുക്ക് ആരംഭിക്കാം എന്നതിൽ ക്ലിക്ക് ചെയ്യുമ്പോൾ, ഫോം 10-ID പ്രദർശിപ്പിക്കപ്പെടും. ആവശ്യമായ എല്ലാ വിശദാംശങ്ങളും പൂരിപ്പിച്ച് പ്രിവ്യൂ ക്ലിക്ക് ചെയ്യുക.

Data responsive


ഘട്ടം 7: പ്രിവ്യൂ പേജിൽ, വിശദാംശങ്ങൾ പരിശോധിച്ചുറപ്പിച്ച് ഇ-വെരിഫൈ ചെയ്യുന്നതിന് തുടരുക എന്നതിൽ ക്ലിക്ക് ചെയ്യുക.

Data responsive


ഘട്ടം 8:സമർപ്പിക്കാനായി അതെഎന്നതിൽ ക്ലിക്ക് ചെയ്യുക.

Data responsive


ഘട്ടം 9: അതെ എന്ന്‌ ക്ലിക്ക് ചെയ്യുമ്പോൾ ഇ-വെരിഫൈ ചെയ്യുക എന്ന പേജിലേക്ക് താങ്കൾ നയിയ്ക്കപ്പെടും. അവിടെ താങ്കൾക്ക് ഡിജിറ്റൽ സിഗ്നേച്ചർ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് വെരിഫൈ ചെയ്യാൻ കഴിയും.

കുറിപ്പ്: കൂടുതൽ പഠിക്കാൻ ഇ-വെരിഫൈ ചെയ്യുന്നതെങ്ങനെ ഉപയോക്തൃ മാനുവൽ റെഫർ ചെയ്യുക.

വിജയകരമായ ഇ-വെരിഫിക്കേഷനുശേഷം, ഒരു ഇടപാട് ഐ.ഡി.-യും അക്‌നോളഡ്ജ്‌മെന്റ് രസീത് നമ്പറും സഹിതം ഒരു വിജയസന്ദേശം പ്രദർശിപ്പിക്കപ്പെടും. ദയവായി ഭാവി റഫറൻസിനായി ഇടപാട് ഐ.ഡി.-യുടെയും അക്‌നോളഡ്ജ്‌മെന്റ് റഫറൻസ് നമ്പറിന്റെയും ഒരു കുറിപ്പ് സൂക്ഷിക്കുക. ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഇമെയിൽ ഐ.ഡി.-യിലും മൊബൈൽ നമ്പറിലും താങ്കൾക്ക് ഒരു സ്ഥിരീകരണ സന്ദേശവും ലഭിക്കുന്നതാണ്.

 
Data responsive

 

6.ബന്ധപ്പെട്ട വിഷയങ്ങൾ