Do not have an account?
Already have an account?

എന്‍റെ ചാർട്ടേഡ് അക്കൗണ്ടന്‍റ് (CA)

(ഓരോ ഘട്ടത്തിലും നികുതി എളുപ്പമാക്കുന്നു)

(ഓരോ ഘട്ടത്തിലും നികുതി എളുപ്പമാക്കുന്നു)

Frequently Asked Questions

എന്‍റെ ചാർട്ടേഡ് അക്കൗണ്ടന്‍റ് (CA) - പതിവുചോദ്യങ്ങൾ

1. എന്‍റെ ഇ-ഫയലിംഗ് അക്കൗണ്ടിലേക്ക് CAയെ എങ്ങനെ ചേർക്കാം?

നിങ്ങളുടെ അക്കൗണ്ട് ലോഗിൻ ചെയ്തശേഷം ലഭ്യമായ സേവനം ഉപയോഗിച്ച് നിങ്ങളുടെ ഇ-ഫയലിംഗ് അക്കൗണ്ടിലേക്ക് ചാർട്ടേഡ് അക്കൗണ്ടിനെ (മാരെ) ചേർക്കാം. എന്‍റെ CA എന്ന സേവനം താഴെപ്പറയുന്ന കാര്യങ്ങൾ ചെയ്യാൻ നിങ്ങളെ അനുവദിക്കുന്നു:

  • നിങ്ങളുടെ ഇ-ഫയലിംഗ് പോർട്ടലിൽ നിങ്ങൾ ചുമതലപ്പെടുത്തിയിട്ടുള്ള സജീവവും നിർജ്ജീവവുമായ CAമാരുടെ പട്ടിക കാണുക.
  • ഒരു CAയെ ചേർക്കുക
  • ഫോമുകൾ CAയെ ഏൽപ്പിക്കുക
  • ഏൽപ്പിച്ച ഫോമുകൾ പിൻവലിക്കുക
  • ഒരു CAയെ സജീവമാക്കുക
  • ഒരു CAയെ നിർജ്ജീവമാക്കുക

2. ആർക്കൊക്കെയാണ് എന്‍റെ CA സേവനം ലഭ്യമാകുക?

പോർട്ടലിൽ രജിസ്റ്റർ ചെയ്ത താഴെപ്പറയുന്ന വിഭാഗങ്ങളിൽപ്പെടുന്ന എല്ലാ ഉപയോക്താക്കൾക്കും e-Filing ഈ സേവനം ലഭ്യമാകും:

  • വ്യക്തി
  • HUF
  • കമ്പനി, AOP, BOI, AJP, ട്രസ്റ്റ്, സർക്കാർ, LA (തദ്ദേശ സ്വയംഭരണ സ്ഥാപനം), സ്ഥാപനം
  • നികുതി കിഴിവുകാരും പിരിവുകാരും

3. CAയെ ഏൽപ്പിച്ചിട്ടുള്ള ഫോമുകൾ എനിക്ക് പിൻവലിക്കാനാകുമോ?

അതെ. CAയെ ഏൽപ്പിച്ചിട്ടുള്ള ഫോമുകൾ പിൻവലിക്കാം. ഒരു CAയെ ഏൽപ്പിച്ചിട്ടുള്ള എല്ലാ ഫോമുകളും ഉപയോക്താവിന് കാണാനും ആവശ്യമെങ്കിൽ പിൻവലിക്കാനും കഴിയും.

4. ഞാൻ എന്തിനാണ് ഒരു CAയെ ചുമതലപ്പെടുത്തേണ്ടത്?

CA നിങ്ങളുടെ പേരിൽ ഇ-ഫയലിംഗ് പോർട്ടലിൽ ഏതെങ്കിലും ഫോം നൽകുകയോ സമർപ്പിക്കുകയോ ചെയ്യുന്നതിനുമുമ്പ് നിങ്ങൾ അവനെ/അവളെ ചുമതലപ്പെടുത്തണം. കൂടാതെ, ചില നിയമപരമായ ഫോമുകൾക്ക് CAയുടെ സാക്ഷ്യപ്പെടുത്തൽ ആവശ്യമാണ്. ഈ സേവനം ഉപയോഗിച്ച് നിങ്ങൾക്ക് CAയെ ചേർക്കാം, തുടർന്ന് ITRകൾ / ഫോമുകൾ സമർപ്പിക്കുന്നതിനായി CA ഈ അഭ്യർത്ഥന സ്വീകരിക്കേണ്ടതുണ്ട്.

Detailed guides and documentation