Do not have an account?
Already have an account?

ആദ്യമായി രജിസ്ട്രേഷൻ ചെയ്യുന്നവർക്കുള്ള ഒരു ദ്രുതവീക്ഷണം

(നിങ്ങൾക്കായി നികുതി പ്രവർത്തനങ്ങൾ ലളിതമാക്കുന്നു)

(നിങ്ങൾക്കായി നികുതി പ്രവർത്തനങ്ങൾ ലളിതമാക്കുന്നു)

Frequently Asked Questions

ആദ്യമായി രജിസ്റ്റർ ചെയ്യുന്ന ഉപയോക്താക്കൾക്കായുള്ള ഒരു ദ്രുത വീക്ഷണം - പതിവുചോദ്യങ്ങൾ

1.ഞാൻ ഇ-ഫയലിംഗിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഒരു ശമ്പള ജീവനക്കാരനാണ്. ഇ-ഫയലിംഗിൽ പോർട്ടലിൽ എന്‍റെ നികുതിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും എനിക്ക് എവിടെ നിന്ന് ലഭിക്കും?

നിങ്ങളുടെ ഇ-ഫയലിംഗ് ഡാഷ്‌ബോർഡിൽ നികുതിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ചെയ്യേണ്ട കാര്യങ്ങളും നിങ്ങൾക്ക് കാണാൻ സാധിക്കും. നിങ്ങളുടെ ആദായനികുതി സംബന്ധമായ പ്രവർത്തനങ്ങൾക്ക് ആവശ്യമായ പ്രധാന സേവനങ്ങളിലേക്കുള്ള ലിങ്കുകൾ ഈ ഡാഷ്‌ബോർഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ഒറ്റനോട്ടത്തിൽ നിങ്ങൾക്ക് താഴെ പറയുന്നവ ചെയ്യാനാകും:

  • നിങ്ങളുടെ സാധുതയുള്ള പാൻ, ആധാർ, ഫോട്ടോ എന്നിവ ഉപയോഗിച്ച് പ്രൊഫൈൽ പുതുക്കി സൂക്ഷിക്കുക.
  • ആധാറും പാനും ബന്ധിപ്പിക്കുക.
  • നിങ്ങളെ ബന്ധപ്പെടാനുള്ള വിവരങ്ങൾ കാണാനും പുതുക്കാനും സാധിക്കും.
  • ഇ-ഫയലിംഗ് വോൾട്ട് ഉയർന്ന സുരക്ഷ സേവനം ഉപയോഗിച്ച് നിങ്ങളുടെ അക്കൗണ്ട് കൂടുതൽ സുരക്ഷിതമാക്കുക.
  • കുടിശ്ശിക നികുതി കാണാനും അതിന് പ്രതികരണം നൽകാനും സാധിക്കും.
  • ഒന്നിലധികം FY / AY കളിലെ ആദായനികുതി ലഡ്ജർ കാണാം.
  • ITR സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ചെയ്യാനുള്ള കാര്യങ്ങൾ കാണാനും അതിന് പ്രതികരണം നൽകാനും സാധിക്കും.
  • പ്രതീക്ഷിക്കുന്ന റീഫണ്ട്, കണക്കാക്കിയ നികുതി ബാധ്യത എന്നിവ ഉൾപ്പെടെയുള്ള നിങ്ങളുടെ സമർപ്പിക്കുന്നതിന്‍റെ നിലവിലെ സ്ഥിതി പരിശോധിക്കാം.
  • പരിഷ്കരിച്ച റിട്ടേൺ സമർപ്പിക്കാനും സമർപ്പിച്ച റിട്ടേണുകൾ ഡൗൺലോഡ് ചെയ്യാനും സാധിക്കും.
  • TDS, മുൻകൂർ നികുതി, സ്വയം വിലയിരുത്തൽ നികുതി എന്നിവ പോലുള്ള നിങ്ങളുടെ നികുതി നിക്ഷേപ വിവരങ്ങൾ കാണാം.
  • പ്രവർത്തനപ്പട്ടികയിലുള്ള തീർപ്പാക്കാത്ത നടപടികൾക്ക് പ്രതികരണം അറിയിക്കുക.
  • കഴിഞ്ഞ 3 വർഷത്തെ റിട്ടേണുകളും അടുത്തിടെ സമർപ്പിച്ച ഫോമുകളും കാണുക.
  • നിങ്ങളുടെ പരാതിയുടെ വിവരങ്ങൾ കാണുക.

2. ഞാൻ ഒരു നികുതിദായകനാണ്. എന്‍റെ ഇ-ഫയലിംഗ് പ്രവർത്തനപ്പട്ടികയിൽ എനിക്ക് ലഭ്യമായ സേവനങ്ങൾ ഏതൊക്കെയാണ്?

താഴെപ്പറയുന്ന സേവനങ്ങൾ വ്യക്തിഗത നികുതിദായകർ, HUF, കമ്പനി, സ്ഥാപനം, ട്രസ്റ്റ്, AJP, AOP, BOI, തദ്ദേശ സ്വയംഭരണ സ്ഥാപനം, സർക്കാർ എന്നിവർക്ക് അവരുടെ ഇ-ഫയലിംഗ് പ്രവർത്തനപ്പട്ടികയിൽ ലഭ്യമാണ്.

  • നിങ്ങളുടെ നടപടിക്ക്:
    • അംഗീകാരത്തിനായി കാത്തിരിക്കുന്ന ഫോമുകൾ
    • നൽകാതെ കിടക്കുന്ന റീഫണ്ടുകൾ
    • ITDREIN അഭ്യർത്ഥന
    • പൂർത്തിയാക്കാത്ത ഇ-വെരിഫിക്കേഷൻ / ITR-V ലഭിക്കാത്തവ / നിരസിക്കപ്പെട്ടവ
    • നിങ്ങളെ അംഗീകൃത ഒപ്പിട്ടയാളായി ചേർക്കുന്നതിനുള്ള പൂർത്തിയാക്കാത്ത അഭ്യർത്ഥനകൾ (വ്യക്തിഗത നികുതിദായകർക്ക് മാത്രം)
    • നിങ്ങളെ അംഗീകൃത പ്രതിനിധിയായി ചേർക്കുന്നതിനുള്ള പൂർത്തിയാക്കാത്ത അഭ്യർത്ഥനകൾ (വ്യക്തിഗത നികുതിദായകർക്ക് മാത്രം)
    • അവസാന തീയതിക്കുശേഷം ലഭിച്ച ITR-V
    • സമർപ്പിക്കാനായി ബാക്കിയുള്ളവ
    • നികുതി കിഴിവുകാരന്‍റെയും പിരിവുകാരന്‍റെയും രജിസ്ട്രേഷൻ അംഗീകരിക്കലും പരിഷ്കരിക്കലും (ഓർഗനൈസേഷൻ പാൻ ഉള്ളവർക്ക്)
  • നിങ്ങളുടെ അറിവിലേക്കായി:
    • അപ്‌ലോഡ് ചെയ്ത ഫോമിലെ വിശദാംശങ്ങൾ കാണുക
    • പ്രതിനിധി നികുതിദായകനായി ചേർക്കുന്നതിനായി സമർപ്പിച്ച അഭ്യർത്ഥനകൾ
    • അംഗീകൃത ഒപ്പിടുന്നയാളായി ചേർക്കുന്നതിനായി സമർപ്പിച്ച അഭ്യർത്ഥനകൾ
    • അംഗീകൃത പ്രതിനിധിയായി ചേർക്കുന്നതിനായി സമർപ്പിച്ച അഭ്യർത്ഥനകൾ
    • ലഭിച്ച അംഗീകൃത ഒപ്പിടുന്നയാളായുള്ള അഭ്യർത്ഥനകൾ (വ്യക്തിഗത നികുതിദായകർക്ക് മാത്രം)
    • ലഭിച്ച അംഗീകൃത പ്രതിനിധിയായുള്ള അഭ്യർത്ഥനകൾ (വ്യക്തിഗത നികുതിദായകർക്ക് മാത്രം)
    • ITDREIN അഭ്യർത്ഥന വിവരങ്ങൾ കാണുക (വിവരങ്ങൾ നൽകുന്ന സ്ഥാപനം മുഖേന അംഗീകൃത പാനായി ചേർത്ത വ്യക്തികൾക്കായി)
    • അംഗീകരിച്ച/നിരസിച്ച ടാൻ രജിസ്ട്രേഷൻ വിവരങ്ങൾ കാണുക (ഓർഗനൈസേഷൻ പാനിന്)

3. ഡാഷ്ബോർഡ് കാണുന്നതിന് ലോഗിൻ ചെയ്യേണ്ടതുണ്ടോ?

അതെ. ഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്തതിനുശേഷം മാത്രമേ ഡാഷ്‌ബോർഡ് കാണാൻ കഴിയൂ, കൂടാതെ ലോഗിൻ ചെയ്തിരിക്കുന്ന പാനിനോട് ബന്ധപ്പെട്ട നിർദ്ദിഷ്ട വിവരങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു.

4. പുതിയ ഇ-ഫയലിംഗ് പോർട്ടലിലെ ഡാഷ്‌ബോർഡിന്‍റെ പ്രത്യേകത എന്താണ്?

മുമ്പത്തെ ഇ-ഫയലിംഗ് പോർട്ടലിൽ നികുതിദായകർക്ക് പ്രധാനമായും രണ്ട് സേവനങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ: ആദായനികുതി റിട്ടേണുകൾ സമർപ്പിക്കുക, ഇ-ഫയൽ ചെയ്ത റിട്ടേണുകൾ/ഫോമുകൾ കാണുക. എന്നാൽ പുതിയ ഇ-ഫയലിംഗ് പോർട്ടലിലെ ഡാഷ്‌ബോർഡിൽ ഇതിലും കൂടുതൽ സേവനങ്ങൾ ലഭ്യമാണ്. കൂടാതെ, ഇത് വളരെ ഉപഭോക്തൃസൗഹൃദവുമാണ്; കാരണം നിങ്ങളുടെ പ്രൊഫൈൽ വിവരങ്ങൾ, രജിസ്റ്റർ ചെയ്ത ബന്ധപ്പെടാനുള്ള വിവരങ്ങൾ, റിട്ടേണ്ന്‍റെ നിലവിലെ സ്ഥിതി, ആദായനികുതി നിക്ഷേപങ്ങൾ, പൂർത്തിയാകാത്ത നടപടികൾ, അടുത്തിടെ സമർപ്പിച്ചവ, പരാതികൾ എന്നിവയെല്ലാം ഇതിന്‍റെ തുടക്കത്തിൽ തന്നെ കാണാനാകും.

5. എന്‍റെ പാൻ പ്രവർത്തനരഹിതമാണ് അല്ലെങ്കിൽ ആധാറുമായി ലിങ്ക് ചെയ്തിട്ടില്ല. എനിക്ക് ഡാഷ്‌ബോർഡിൽ ലഭ്യമായ വിവിധ സേവനങ്ങൾ ഉപയോഗിക്കാനാകുമോ?

രേഖപ്പെടുത്തിയ പാൻ പ്രവർത്തനരഹിതമാണെങ്കിൽ ചില സേവനങ്ങൾ ഉപയോഗിക്കുന്നതിനുള്ള അനുമതി പരിമിതപ്പെടുത്തിയേക്കാം. പ്രവർത്തനരഹിതമായ പാൻ ഉപയോഗിച്ച് ലോഗിൻ ചെയ്യുമ്പോൾ ഡാഷ്‌ബോർഡിൽ താഴെ പറയുന്ന മുന്നറിയിപ്പ് പോപ്പ്-അപ്പ് കാണിക്കുന്നതായിരിക്കും: “നിങ്ങളുടെ പാൻ ആധാറുമായി ബന്ധിപ്പിക്കാത്തതിനാൽ അത് പ്രവർത്തനരഹിതമായിരിക്കുകയാണ്. ചില സേവനങ്ങൾ ഉപയോഗിക്കുന്നതിനുള്ള അനുമതി പരിമിതപ്പെടുത്തിയേക്കാം. വകുപ്പ് 234H പ്രകാരമുള്ള നിശ്ചിത ഫീസ് അടച്ചതിനുശേഷം നിങ്ങൾക്ക് പാൻ ആധാറുമായി ബന്ധിപ്പിച്ചശേഷം വീണ്ടും പ്രവർത്തനക്ഷമമാക്കാവുന്നതാണ്.”

6. പാൻ പ്രവർത്തനരഹിതമാണെന്ന് ഉപയോക്താവിനെ എങ്ങനെ അറിയിക്കും?

ഉപയോക്താവ് ഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്യുമ്പോഴോ ഡാഷ്‌ബോർഡ് പേജിൽ എത്തുമ്പോഴോ "നിങ്ങളുടെ പാൻ ആധാറുമായി ബന്ധിപ്പിക്കാത്തതിനാൽ അത് പ്രവർത്തനരഹിതമായിരിക്കുകയാണ്." എന്നൊരു പോപ്പ്-അപ്പ് സന്ദേശവും ടിക്കർ സന്ദേശവും പ്രദർശിപ്പിക്കും.

Detailed guides and documentation