സേവന അഭ്യർത്ഥന സ്ഥിരീകരിക്കുക ഉപയോക്തൃ മാനുവൽ
1. അവലോകനം
സ്ഥിരീകരണ സേവന അഭ്യർത്ഥന എന്ന സേവനം ഇ-ഫയലിംഗ് പോർട്ടലിലെ എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാണ്. ഈ സേവനത്തിലൂടെ, നിങ്ങളുടെ പേരിൽ ഇ-ഫയലിംഗ് പോർട്ടലിൽ പ്രത്യേക നടപടികൾ നിർവഹിക്കുന്നതിനായി ഇ-റിട്ടേൺ ഇന്‍റർമീഡിയറി (ERI) സമർപ്പിച്ച അഭ്യർത്ഥനകൾ, റിട്ടേണുകളും ഫോമുകളും സമർപ്പിക്കുന്നത് ഉൾപ്പെടെയുള്ളവ നിങ്ങൾക്ക് സ്ഥിരീകരിക്കാൻ കഴിയും.
ERIകൾക്ക് അവരുടെ കക്ഷിയുടെ പേരിൽ താഴെപ്പറയുന്ന സേവനങ്ങൾ നിർവഹിക്കാനാകും:
- കക്ഷിയെ ചേർക്കുക (രജിസ്റ്റർ ചെയ്തവരും രജിസ്റ്റർ ചെയ്യാത്തവരുമായ ഉപയോക്താക്കൾ)
- കക്ഷിയെ സജീവമാക്കുക
- കക്ഷിയുടെ കാലാവധി ദീർഘിപ്പിക്കുക
- സേവന കാലാവധി ദീർഘിപ്പിക്കുക
- സേവനം ചേർക്കുക
- ITR-V സമർപ്പിക്കുന്നതിലെ കാലതാമസത്തിനുള്ള ക്ഷമാഭ്യർത്ഥന
- അംഗീകൃത പ്രതിനിധിയെ ചേർക്കുക
- തനിക്ക് പകരം പ്രവർത്തിക്കാൻ മറ്റൊരു വ്യക്തിയെ ചുമതലപ്പെടുത്തുക
- പ്രതിനിധി നികുതിദായകനായി രജിസ്റ്റർ ചെയ്യുക
- മറ്റൊരു വ്യക്തിക്കുവേണ്ടി പ്രവർത്തിക്കാൻ രജിസ്റ്റർ ചെയ്യുക
- ആദായനികുതി ഫോമുകൾ സമർപ്പിക്കുക
- റീഫണ്ട് വീണ്ടും ലഭ്യമാക്കാനുള്ള അഭ്യർത്ഥന
- തിരുത്തൽ അഭ്യർത്ഥന
- കാലാവധി കഴിഞ്ഞശേഷം ITR സമർപ്പിക്കുന്നതിനുള്ള ക്ഷമാഭ്യർത്ഥന
- ബാങ്ക് അക്കൗണ്ടിൽ സ്ഥിരീകരിച്ചിട്ടുള്ള ബന്ധപ്പെടാനുള്ള വിവരങ്ങൾ പ്രകാരം പ്രാഥമികമായി ബന്ധപ്പെടേണ്ട വിവരങ്ങൾ പുതുക്കുക
- ഡീമാറ്റ് അക്കൗണ്ടിൽ സ്ഥിരീകരിച്ച ബന്ധപ്പെടാനുള്ള വിവരങ്ങൾ പ്രകാരം പ്രാഥമികമായി ബന്ധപ്പെടേണ്ട വിവരങ്ങൾ പുതുക്കുക
നിങ്ങളുടെ കക്ഷി സ്ഥിരീകരിച്ചതിനുശേഷം മാത്രമേ ERI സമർപ്പിച്ച അഭ്യർത്ഥന പൂർത്തിയാകുകയുള്ളൂ.
2. ഈ സേവനം പ്രയോജനപ്പെടുത്തുന്നതിനുള്ള മുൻവ്യവസ്ഥകൾ
- സാധുതയുള്ളതും സജീവവുമായ പാൻ / ടാൻ
- ഒരു ഇ-റിട്ടേൺ ഇന്‍റർമീഡിയറി ഒരു അഭ്യർത്ഥന ആരംഭിച്ചിരിക്കണം
- ERI സമർപ്പിച്ച അഭ്യർത്ഥനയുടെ ട്രാൻസാക്ഷൻ ID
- അഭ്യർത്ഥന പരിശോധിക്കുന്ന സമയത്ത് ട്രാൻസാക്ഷൻ ID സാധുതയുള്ളതും സജീവവുമായിരിക്കണം
3. ഘട്ടം ഘട്ടമായുള്ള മാർഗ്ഗനിർദ്ദേശങ്ങൾ
ഘട്ടം 1: ഇ-ഫയിലിംഗ് പോർട്ടലിന്‍റെ ഹോംപേജിൽ പോയി സ്ഥിരീകരണ സേവന അഭ്യർത്ഥന എന്നതിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 2: സ്ഥിരീകരണ സേവന അഭ്യർത്ഥന എന്ന പേജിൽ, ഇ-ഫയിലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന നിങ്ങളുടെ ഇമെയിൽ IDയിലും മൊബൈൽ നമ്പറിലും ലഭിച്ച അഭ്യർത്ഥനയുടെ ട്രാൻസാക്ഷൻ ID, പാൻ / ടാൻ എന്നിവ നൽകുക. തുടർന്ന് സാധൂകരിക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക.
കുറിപ്പ്: നിങ്ങൾ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ അഭ്യർത്ഥന സമർപ്പിക്കുമ്പോൾ ERI നൽകിയിട്ടുള്ള നിങ്ങളുടെ ഇമെയിൽ IDയിലും മൊബൈൽ നമ്പറിലും ലഭിച്ച ട്രാൻസാക്ഷൻ ID രേഖപ്പെടുത്തുക.
ഘട്ടം 3: സാധൂകരണം വിജയകരമായി പൂർത്തിയായാൽ തുടരുക എന്നതിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 4: ERI സമർപ്പിച്ച അഭ്യർത്ഥനയുടെ തരത്തെ ആശ്രയിച്ചായിരിക്കും സ്ഥിരീകരണരീതി.
| സമർപ്പിച്ച അഭ്യർത്ഥനയുടെ തരം | സ്ഥിരീകരണരീതി |
|
ഇ-ഫയിലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈൽ നമ്പറിലും ഇമെയിൽ IDയിലും ലഭിക്കുന്ന 6 അക്ക OTP |
|
ഇ-ഫയിലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈൽ നമ്പറിലും ഇമെയിൽ IDയിലും പ്രത്യേകമായി പ്രത്യേകം ലഭിക്കുന്ന 6 അക്ക OTP |
|
ഇ-വെരിഫിക്കേഷൻ |
ഘട്ടം 5a: 6 അക്ക OTP / OTPകൾ നൽകുക (കൂടുതൽ വിവരങ്ങൾക്ക് ഘട്ടം 4ലെ പട്ടിക കാണുക). എന്നിട്ട് തുടരുക എന്നതിൽ ക്ലിക്ക് ചെയ്യുക.
കുറിപ്പ്:
- OTPകൾക്ക് 15 മിനിറ്റ് മാത്രമേ സാധുതയുള്ളൂ.
- ശരിയായ OTP രേഖപ്പെടുത്താൻ നിങ്ങൾക്ക് 3 അവസരങ്ങളുണ്ട്.
- സ്ക്രീനിൽ കാണുന്ന OTP കാലാവധി കൗണ്ട്ഡൗൺ ടൈമർ OTPയുടെ കാലാവധി അവസാനിക്കുന്ന സമയം നിങ്ങളെ അറിയിക്കുന്നു.
- OTP വീണ്ടും അയയ്ക്കുക എന്നതിൽ ക്ലിക്ക് ചെയ്യുമ്പോൾ ഒരു പുതിയ OTP സൃഷ്ടിക്കപ്പെട്ട് അയയ്ക്കും.
- നിങ്ങൾ രജിസ്റ്റർ ചെയ്യാത്ത ഉപയോക്താവാണെങ്കിൽ ERI നിങ്ങളെ കക്ഷിയായി ചേർക്കുമ്പോൾ നൽകിയ ഇമെയിൽ IDയിലും മൊബൈൽ നമ്പറിലും ലഭിക്കുന്ന രണ്ട് വ്യത്യസ്ത 6 അക്ക OTPകൾ രേഖപ്പെടുത്തേണ്ടതാണ്.
ഘട്ടം 5b: നിങ്ങളുടെ പേരിൽ ആദായനികുതി ഫോമുകൾ സമർപ്പിക്കുക, റീഫണ്ട് വീണ്ടും ലഭ്യമാക്കാനുള്ള അഭ്യർത്ഥന, തിരുത്തൽ അഭ്യർത്ഥന, അല്ലെങ്കിൽ കാലാവധി കഴിഞ്ഞശേഷം ITR സമർപ്പിക്കുന്നതിനുള്ള ക്ഷമാഭ്യർത്ഥന തുടങ്ങിയ സേവനങ്ങൾ നിർവഹിക്കുന്നതിനായി ERI അഭ്യർത്ഥിച്ചിട്ടുണ്ടെങ്കിൽ ലഭ്യമായ ഓപ്ഷനുകളിൽ ഏതെങ്കിലും ഉപയോഗിച്ച് അഭ്യർത്ഥന ഇ-വെരിഫൈ ചെയ്യണം.
കുറിപ്പ്: കൂടുതൽ വിവരങ്ങൾക്ക് ഇ-വെരിഫൈ ചെയ്യുന്നതെങ്ങനെ എന്ന ഉപയോക്തൃ മാനുവൽ പരിശോധിക്കുക.
പരിശോധന വിജയകരമായി പൂർത്തിയായാൽ, ഒരു വിജയ സന്ദേശം ട്രാൻസാക്ഷൻ IDയോടൊപ്പം പ്രദർശിപ്പിക്കും. ഭാവിയിലെ ആവശ്യങ്ങൾക്കായി ട്രാൻസാക്ഷൻ ID കുറിച്ചുവയ്ക്കുക. കൂടാതെ ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന നിങ്ങളുടെ ഇമെയിൽ IDയിലും മൊബൈൽ നമ്പറിലും സ്ഥിരീകരണ സന്ദേശവും ലഭിക്കുന്നതാണ്.
4. ബന്ധപ്പെട്ട വിഷയങ്ങൾ
- ലോഗിൻ
- ഡാഷ്ബോർഡും പ്രവർത്തനപ്പട്ടികയും
- കക്ഷിയെയും & ടൈപ്പ് 1 ERI സേവനങ്ങളും കാണുക
- ഇ-വെരിഫൈ ചെയ്യുന്നതെങ്ങനെ
- രജിസ്റ്റർ ചെയ്യുക