Do not have an account?
Already have an account?

1. എന്താണ് ഇ-ഫയലിംഗ് വോൾട്ട്?
രജിസ്റ്റർ ചെയ്ത ഉപയോക്താക്കൾക്ക് തങ്ങളുടെ ഇ-ഫയലിംഗ് അക്കൗണ്ടുകളിൽ രണ്ടാം-ഘടക പ്രാമാണീകരണത്തോടെ ഉയർന്ന സുരക്ഷ സാധ്യമാക്കാൻ ഇ-ഫയലിംഗ് വോൾട്ട് സേവനം വിനിയോഗിക്കാം. നിങ്ങളുടെ ഇ-ഫയലിംഗ് അക്കൗണ്ട് ലോഗിൻ ചെയ്യുന്നതിനും /അല്ലെങ്കിൽ പാസ്‌വേഡ് റീസെറ്റ് ചെയ്യുന്നതിനും ഇ-ഫയലിംഗ് വോൾട്ട് ഉപയോഗിക്കാം. ഇ-ഫയലിംഗ് വോൾട്ട് സേവനം ഉപയോഗിക്കുന്നത് നിർബന്ധമല്ലെങ്കിലും, നിങ്ങളുടെ ഇ-ഫയലിംഗ് അക്കൗണ്ട് സുരക്ഷിതമാക്കുന്നതിന് ഇത് ഉപയോഗിക്കാൻ ശുപാർശ ചെയ്യുന്നു.

2. എന്താണ് രണ്ടാം ഘടകം പ്രാമാണീകരണം?
നിങ്ങളുടെ ഇ-ഫയലിംഗ് അക്കൗണ്ടിൽ ഉയർന്ന തലത്തിലുള്ള സുരക്ഷ പ്രവർത്തനക്ഷമമാക്കുന്നതിനുള്ള ഒരു സംവിധാനമാണ് രണ്ടാം ഘടകം പ്രാമാണീകരണം. ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉപയോക്ത ID-യും പാസ്‌വേഡും സാധൂകരിക്കുന്നതിന് പുറമെ മറ്റൊരു തലത്തിലുള്ള സുരക്ഷയും ഇത് ഉറപ്പാക്കുന്നു. ലോഗിൻ ചെയ്യാൻ ശ്രമിക്കുമ്പോൾ സ്ഥിരസ്ഥിതിയായി ദൃശ്യമാകുന്ന ലോഗിൻ ഓപ്ഷൻ ഇ-ഫയലിംഗ് വോൾട്ട് സേവനം ഉപയോഗിച്ച് നിങ്ങൾക്ക് തിരഞ്ഞെടുക്കാം.

3. എന്റെ ഇ-ഫയലിംഗ് അക്കൗണ്ടിന് എങ്ങനെ ഉയർന്ന സുരക്ഷ പ്രവർത്തനക്ഷമമാക്കാം?
ഇനിപ്പറയുന്ന രീതികളിലൊന്നിൽ നിങ്ങൾക്ക് രണ്ടാം ഘടകം പ്രാമാണീകരണതിൻ്റെ രൂപത്തിൽ ഉയർന്ന സുരക്ഷ പ്രവർത്തനക്ഷമമാക്കാൻ കഴിയും:

  • നെറ്റ് ബാങ്കിംഗ്
  • ഡിജിറ്റൽ സെക്യൂരിറ്റി സർട്ടിഫിക്കറ്റ് (DSC)
  • ആധാറുമായി രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിൽ ലഭിച്ച OTP
  • ബാങ്ക് അക്കൗണ്ട് EVC
  • ഡീമാറ്റ് അക്കൗണ്ട് EVC

4. എന്‍റെ ഇ-ഫയലിംഗ് അക്കൗണ്ടിൽ എനിക്ക് ഉയർന്ന സുരക്ഷ പ്രവർത്തനക്ഷമമാക്കാനാവുമോ ?
നിങ്ങൾ ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത ഉപയോക്താവാണെങ്കിൽ, ഇ-ഫയലിംഗ് വോൾട്ട് ഫീച്ചർ ഉപയോഗിച്ച് താങ്കളുടെ ഇ-ഫയലിംഗ് അക്കൗണ്ടിൽ ഉയർന്ന സുരക്ഷ പ്രവർത്തനക്ഷമമാക്കാൻ കഴിയും.

5. ഉയർന്ന സുരക്ഷാ ഓപ്ഷനുകളൊന്നും ഞാൻ തിരഞ്ഞെടുത്തിട്ടില്ലെങ്കിൽ എനിക്ക് എങ്ങനെ ലോഗിൻ ചെയ്യാം?
ഉയർന്ന സുരക്ഷയ്ക്കായി നിങ്ങൾ ഓപ്ഷനുകളൊന്നും തെരഞ്ഞെടുക്കുന്നില്ലെങ്കിൽ, ലഭ്യമായ വിവിധ ലോഗിൻ രീതികളിൽ ഏതെങ്കിലും ഒന്ന് വഴി നിങ്ങൾക്ക് സ്ഥിരസ്ഥിതി ഉപയോക്ത ID-യും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യാൻ കഴിയും. കൂടുതലറിയാൻ ലോഗിൻ ഉപയോക്തൃ മാനുവൽ പരിശോധിക്കുക.

6. ഇ-ഫയലിംഗ് വോൾട്ട് പാസ്‌വേഡ് റീസെറ്റ് ഓപ്ഷനിലെ ഏതെങ്കിലും ഒരു ഓപ്ഷൻ ഞാൻ തിരഞ്ഞെടുക്കുന്നില്ല, എങ്കിൽ ഞാൻ എങ്ങനെയാണ് എന്‍റെ പാസ്‌വേഡ് റീസെറ്റ് ചെയ്യുന്നത്?
നിങ്ങൾ ഒരു ഇ-ഫയലിംഗ് വോൾട്ട് പാസ്‌വേഡ് റീസെറ്റ് ഓപ്ഷൻ തിരഞ്ഞെടുത്തില്ലെങ്കിൽ, ഇ-ഫയലിംഗ് OTP ഉപയോഗിച്ചുകൊണ്ട് സ്ഥിരസ്ഥിതി ഓപ്ഷൻ ഉപയോഗിച്ച് നിങ്ങൾക്ക് പാസ്‌വേഡ് റീസെറ്റ് ചെയ്യാം. കൂടുതലറിയാൻ പാസ്‌വേഡ് മറന്നു എന്ന ഉപയോക്തൃ മാനുവൽ പരിശോധിക്കുക.

7. ഇ-ഫയലിംഗ് വാൾട്ടിനായി എനിക്ക് ഒന്നിലധികം സുരക്ഷാ സംവിധാനങ്ങൾ ഉപയോഗിക്കാൻ കഴിയുമോ?
ലോഗിൻ ചെയ്യുന്നതിനും പാസ്‌വേഡ് റീസെറ്റ് ചെയ്യുന്നതിനും നിങ്ങൾക്ക് ഒന്നിലധികം ഉയർന്ന സുരക്ഷാ രീതികൾ തിരഞ്ഞെടുക്കാമെങ്കിലും, യഥാർത്ഥത്തിൽ ഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്യുമ്പോഴോ പാസ്‌വേഡ് റീസെറ്റ് ചെയ്യുമ്പോഴോ തെരഞ്ഞെടുത്ത ഓപ്ഷനുകളിൽ നിന്ന് ഒരെണ്ണം തെരഞ്ഞെടുക്കേണ്ടതാണ്.

8. പുതിയ ഇ-ഫയലിംഗ് പോർട്ടലിൽ, ഞാൻ എന്റെ ഉയർന്ന സുരക്ഷാ ഓപ്ഷനുകൾ വീണ്ടും തെരഞ്ഞെടുക്കേണ്ടതുണ്ടോ അതോ അത് പഴയ പോർട്ടലിൽ ഉണ്ടായിരുന്നതിന് സമാനമാണോ?
സാങ്കേതിക കാരണങ്ങളാൽ സമാന വിവരങ്ങൾ മൈഗ്രേറ്റ് ചെയ്യാത്തതിനാൽ പുതിയ പോർട്ടലിൽ നിങ്ങൾ വീണ്ടും ഉയർന്ന സുരക്ഷാ ഓപ്ഷനുകൾ തിരഞ്ഞെടുക്കേണ്ടതുണ്ട്. ഉയർന്ന സുരക്ഷാ ഓപ്ഷനായി DSC തിരഞ്ഞെടുക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾ ആദ്യം പുതിയ ഇ-ഫയലിംഗ് പോർട്ടലിൽ DSC രജിസ്റ്റർ ചെയ്യണം.