1. അവലോകനം
സാധുവായ പാൻ കാർഡും സാധുവായ ബാങ്ക് അക്കൗണ്ടും ഉള്ള, ഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്തതിന് ശേഷമുള്ള എല്ലാ രജിസ്റ്റർ ചെയ്ത നികുതിദായകർക്കും എന്‍റെ ബാങ്ക് അക്കൗണ്ട് സേവനം ലഭ്യമാണ്. ഈ സേവനം നിങ്ങളെ അനുവദിക്കുന്നു:
- ഒരു ബാങ്ക് അക്കൗണ്ട് ചേർക്കുകയും മുൻകൂട്ടി സാധൂകരിക്കുകയും ചെയ്യുക
- ക്ലോസ് ചെയ്ത അല്ലെങ്കിൽ നിർജ്ജീവമാക്കിയ ബാങ്ക് അക്കൗണ്ട് നീക്കം ചെയ്യുക
- ആദായ നികുതി റീഫണ്ട് ലഭിക്കുന്നതിനും നെറ്റ് ബാങ്കിംഗിനും ഒരു സാധുതയുള്ള ബാങ്ക് അക്കൗണ്ട് നാമനിർദ്ദേശം ചെയ്യുക ലോഗിൻ ചെയ്യുക
- ആ അക്കൗണ്ടിൽ നികുതി റീഫണ്ട് ലഭിക്കാതിരിക്കാൻ നാമനിർദ്ദേശത്തിൽ നിന്ന് ഒരു ബാങ്ക് അക്കൗണ്ട് നീക്കം ചെയ്യുക
- സാധുതയുള്ള ബാങ്ക് അക്കൗണ്ടിനായി EVC പ്രാപ്തമാക്കുക അല്ലെങ്കിൽ അപ്രാപ്തമാക്കുക (വ്യക്തിഗത നികുതിദായകർക്ക് മാത്രം, ഇ-ഫയലിംഗ് സംയോജിത ബാങ്കുകൾക്ക് മാത്രം)
- മുൻകൂട്ടി സാധൂകരണം ചെയ്ത് പരാജയപ്പെട്ട ബാങ്ക് അക്കൗണ്ടുകൾ വീണ്ടും സാധൂകരണം ചെയ്യുക
2. ഈ സേവനം ലഭിക്കുന്നതിനുള്ള മുൻവ്യവസ്ഥകൾ
- സാധുതയുള്ള ഉപയോക്തൃ ID-യും പാസ്‌വേഡും ഉള്ള, ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത ഉപയോക്താവ്
- മുൻകൂട്ടി സാധൂകരിക്കേണ്ട ബാങ്ക് അക്കൗണ്ടുമായി പാൻ ലിങ്ക് ചെയ്തിരിക്കണം
| സേവനം | മുൻവ്യവസ്ഥകൾ |
|---|---|
| ഒരു ബാങ്ക് അക്കൗണ്ട് ചേർക്കുകയും സാധൂകരിക്കുകയും ചെയ്യുക |
1. അക്കൗണ്ട് പാനുമായി ലിങ്ക് ചെയ്തിരിക്കണം.
കുറിപ്പ്*: ഉപയോക്തൃ ലോഗിൻ തരത്തെ അടിസ്ഥാനമാക്കി വെരിഫിക്കേഷൻ ഓപ്ഷനുകൾ ലഭ്യമാണ്. |
| ഒരു ബാങ്ക് അക്കൗണ്ട് നീക്കം ചെയ്യുക |
1. ഏതെങ്കിലും ഒരു വെരിഫിക്കേഷൻ രീതിയിലേക്കുള്ള ആക്‌സസ്*:
കുറിപ്പ്*: ഉപയോക്തൃ ലോഗിൻ തരത്തെ അടിസ്ഥാനമാക്കി വെരിഫിക്കേഷൻ ഓപ്ഷനുകൾ ലഭ്യമാണ്. |
| ഒരു ബാങ്ക് അക്കൗണ്ട് നാമനിർദ്ദേശം ചെയ്യുക അല്ലെങ്കിൽ റീഫണ്ടിനുള്ള നോമിനേഷനിൽ നിന്ന് ബാങ്ക് അക്കൗണ്ട് നീക്കം ചെയ്യുക. |
1. സാധുതയുള്ള ബാങ്ക് അക്കൗണ്ട് |
| EVC പ്രവർത്തനക്ഷമമാക്കുക |
1. ഇ-ഫയലിംഗ് ഇന്റഗ്രേറ്റഡ് ബാങ്കുകളിൽ ഒന്നിലെ അക്കൗണ്ട് |
3. ഘട്ടം ഘട്ടമായുള്ള മാർഗ്ഗനിർദ്ദേശങ്ങൾ
ഘട്ടം 1: നിങ്ങളുടെ ഉപയോക്തൃ ID-യും പാസ്‌വേഡും ഉപയോഗിച്ച് ഇ-ഫയലിംഗ് പോർട്ടലിലേക്ക് ലോഗിൻ ചെയ്യുക.
ഘട്ടം 2: ഡാഷ്‌ബോർഡിൽ നിന്ന് എന്റെ പ്രൊഫൈൽ പേജിലേക്ക് പോകുക.
ഘട്ടം 3: എന്റെ ബാങ്ക് അക്കൗണ്ട് ക്ലിക്ക് ചെയ്യുക.
എന്റെ ബാങ്ക് അക്കൗണ്ട് എന്ന പേജിൽ, ചേർത്തതും പരാജയപ്പെട്ടതും നീക്കം ചെയ്തതുമായ ബാങ്ക് അക്കൗണ്ട് ടാബുകൾ പ്രദർശിപ്പിക്കും.
എന്റെ ബാങ്ക് അക്കൗണ്ട് എന്ന സേവനത്തിന് കീഴിലുള്ള വിവിധ സൗകര്യങ്ങൾ എങ്ങനെ ഉപയോഗിക്കാമെന്ന് അറിയാൻ താഴെ പറയുന്ന വിഭാഗങ്ങൾ പരിശോധിക്കുക:
| ഒരു ബാങ്ക് അക്കൗണ്ട് ചേർക്കുകയും മുൻകൂട്ടി സാധൂകരിക്കുകയും ചെയ്യുക | സെക്ഷൻ 3.1-ലേക്ക് പോകുക |
| ഒരു ബാങ്ക് അക്കൗണ്ട് നീക്കം ചെയ്യുക | സെക്ഷൻ 3.2-ലേക്ക് പോകുക |
| ഒരു ബാങ്ക് അക്കൗണ്ട് നാമനിർദ്ദേശം ചെയ്യുക അല്ലെങ്കിൽ റീഫണ്ടിനുള്ള നോമിനേഷനിൽ നിന്ന് ബാങ്ക് അക്കൗണ്ട് നീക്കം ചെയ്യുക. | സെക്ഷൻ 3.3-ലേക്ക് പോകുക |
| EVC പ്രവർത്തനക്ഷമമാക്കുകയും പ്രവർത്തനരഹിതമാക്കുകയും ചെയ്യുക | സെക്ഷൻ 3.4-ലേക്ക് പോകുക |
| ഒരു ബാങ്ക് അക്കൗണ്ട് വീണ്ടും സാധൂകരിക്കുക | സെക്ഷൻ 3.5-ലേക്ക് പോകുക |
| നെറ്റ് ബാങ്കിംഗ് വഴി ലോഗിൻ ചെയ്യുന്നതിന് ഒരു ബാങ്ക് അക്കൗണ്ട് നാമനിർദ്ദേശം ചെയ്യുക. | സെക്ഷൻ 3.6-ലേക്ക് പോകുക |
3.1ഒരു ബാങ്ക് അക്കൗണ്ട് ചേർക്കുകയും മുൻകൂട്ടി സാധൂകരിക്കുകയും ചെയ്യുക
പാൻ / ആധാർ ഉപയോഗിച്ച് ഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്തുകൊണ്ട്
ഘട്ടം 1: എന്റെ ബാങ്ക് അക്കൗണ്ടുകൾ എന്ന പേജിൽ, ബാങ്ക് അക്കൗണ്ട് ചേർക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 2: ബാങ്ക് അക്കൗണ്ട് ചേർക്കുക എന്ന പേജിൽ, ബാങ്ക് അക്കൗണ്ട് നമ്പർ നൽകുക, അക്കൗണ്ട് തരം, ഉടമയുടെ തരം എന്നിവ തിരഞ്ഞെടുത്ത് IFSC നൽകുക. IFSC-യെ അടിസ്ഥാനമാക്കി ബാങ്കിന്റെ പേരും ശാഖയും സ്വമേധയാ പൂരിപ്പിക്കപ്പെടുന്നു. നിങ്ങളുടെ ബാങ്ക് ഇ-ഫയലിംഗുമായി സംയോജിപ്പിച്ചിട്ടുണ്ടെങ്കിൽ, നിങ്ങളുടെ മൊബൈൽ നമ്പറും ഇമെയിൽ ID-യും നിങ്ങളുടെ ഇ-ഫയലിംഗ് പ്രൊഫൈലിൽ നിന്ന് മുൻകൂട്ടി പൂരിപ്പിക്കപ്പെടും, അവ എഡിറ്റ് ചെയ്യാൻ കഴിയില്ല.
ഘട്ടം 3: ഇ-വെരിഫൈ ചെയ്യാൻ തുടരുക എന്നതിൽ ക്ലിക്ക് ചെയ്യുക.
ഇ-വെരിഫൈ ചെയ്യാനുള്ള ഓപ്ഷൻ തിരഞ്ഞെടുത്ത് തുടരുക ക്ലിക്ക് ചെയ്യുക.
OTP നൽകി സാധൂകരിക്കുക.
സാധൂകരണ അഭ്യർത്ഥന വിജയകരമായി സമർപ്പിക്കുമ്പോൾ, ഒരു വിജയ സന്ദേശം പ്രദർശിപ്പിക്കും. കൂടാതെ, ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നിങ്ങളുടെ മൊബൈൽ നമ്പറിലേക്കും ഇമെയിൽ ID-യിലേക്കും ഒരു സന്ദേശം ലഭിക്കും.
3.2 ബാങ്ക് അക്കൗണ്ട് നീക്കം ചെയ്യുക
ഘട്ടം 1: ആവശ്യമുള്ള ബാങ്ക് അക്കൗണ്ടിനായി ആക്ഷൻ കോളത്തിന് കീഴിലുള്ള ബാങ്ക് അക്കൗണ്ട് നീക്കം ചെയ്യുക ക്ലിക്ക് ചെയ്യുക.
ഘട്ടം 2: ബാങ്ക് അക്കൗണ്ട് നീക്കം ചെയ്യുന്നതിന് ഡ്രോപ്പ്ഡൗണിൽ നിന്ന് ഒരു കാരണം തിരഞ്ഞെടുക്കുക. നിങ്ങൾ മറ്റുള്ളവ തിരഞ്ഞെടുക്കുകയാണെങ്കിൽ, ടെക്സ്റ്റ്ബോക്സിൽ കാരണം നൽകി തുടരുക ക്ലിക്കുചെയ്യുക.
ഘട്ടം 3: ഇ-വെരിഫൈ ചെയ്യാനുള്ള ഓപ്ഷൻ തിരഞ്ഞെടുത്ത് തുടരുക ക്ലിക്ക് ചെയ്യുക.
ഘട്ടം 4: OTP നൽകി സാധൂകരിക്കുക.
ബാങ്ക് അക്കൗണ്ട് വിജയകരമായി നീക്കം ചെയ്യുമ്പോൾ, ഒരു വിജയ സന്ദേശം പ്രദർശിപ്പിക്കും.
'വാലിഡേഷൻ പുരോഗമിക്കുന്നു' എന്ന സ്റ്റാറ്റസുള്ള ഒരു ബാങ്ക് അക്കൗണ്ട് നിങ്ങൾക്ക് നീക്കം ചെയ്യാം, നീക്കം ചെയ്തുകഴിഞ്ഞാൽ ശരിയായ വിശദാംശങ്ങൾ നൽകി അതേ ബാങ്ക് അക്കൗണ്ട് ചേർക്കാൻ ശ്രമിക്കാം.
3.3 ഒരു ബാങ്ക് അക്കൗണ്ട് നാമനിർദ്ദേശം ചെയ്യുക അല്ലെങ്കിൽ റീഫണ്ടിനായി നോമിനേഷനിൽ നിന്ന് ബാങ്ക് അക്കൗണ്ട് നീക്കം ചെയ്യുക.
A. റീഫണ്ടിനായി ഒരു ബാങ്ക് അക്കൗണ്ട് നാമനിർദ്ദേശം ചെയ്യുക
ഘട്ടം 1: റീഫണ്ടിനായി ഒരു ബാങ്ക് അക്കൗണ്ട് നാമനിർദേശം ചെയ്യുന്നതിന്, റീഫണ്ടിനായി നിങ്ങൾ നാമനിർദേശം ചെയ്യാൻ ആഗ്രഹിക്കുന്ന ബാങ്ക് അക്കൗണ്ടിനായി റീഫണ്ടിനായി നാമനിർദേശം ചെയ്യുക എന്ന ടോഗിൾ / സ്വിച്ച് (സ്വിച്ച് ഇടത് വശത്തായിരിക്കും) ക്ലിക്ക് ചെയ്യുക.
ഘട്ടം 2: തിരഞ്ഞെടുത്ത ബാങ്ക് അക്കൗണ്ട് നാമനിർദ്ദേശം ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെന്ന് സ്ഥിരീകരിക്കാൻ തുടരുക ക്ലിക്ക് ചെയ്യുക.
വിജയകരമായാൽ, സ്വിച്ച് വലതുവശത്തേക്ക് നീങ്ങും.
B. റീഫണ്ടിനായുള്ള നാമനിർദ്ദേശത്തിൽ നിന്ന് ഒരു ബാങ്ക് അക്കൗണ്ട് നീക്കം ചെയ്യുക
ഘട്ടം 1: റീഫണ്ടിനായി നാമനിർദ്ദേശം ചെയ്യപ്പെട്ട ഒരു ബാങ്ക് അക്കൗണ്ട് നീക്കം ചെയ്യാൻ, നാമനിർദ്ദേശത്തിൽ നിന്ന് നിങ്ങൾ നീക്കം ചെയ്യാൻ ആഗ്രഹിക്കുന്ന ബാങ്ക് അക്കൗണ്ടിനായി റീഫണ്ടിനായി നാമനിർദേശം ചെയ്യുക എന്ന ടോഗിൾ / സ്വിച്ച് (അത് വലതുവശത്ത് ഉണ്ടായിരിക്കും) ക്ലിക്ക് ചെയ്യുക.
ഘട്ടം 2: തിരഞ്ഞെടുത്ത ബാങ്ക് അക്കൗണ്ടിന്റെ നാമനിർദ്ദേശം നീക്കം ചെയ്യണമെന്ന് സ്ഥിരീകരിക്കാൻ തുടരുക ക്ലിക്ക് ചെയ്യുക.
വിജയകരമായാൽ, സ്വിച്ച് ഇടതുവശത്തേക്ക് നീങ്ങും.
3.4 EVC പ്രവർത്തനക്ഷമമാക്കുകയും പ്രവർത്തനരഹിതമാക്കുകയും ചെയ്യുക
A. EVC പ്രവർത്തനക്ഷമമാക്കുക
ഘട്ടം 1: നിങ്ങൾ EVC പ്രവർത്തനക്ഷമമാക്കാൻ ആഗ്രഹിക്കുന്ന ബാങ്ക് അക്കൗണ്ടിലെ പ്രവർത്തന കോളത്തിന് താഴെയുള്ള EVC പ്രവർത്തനക്ഷമമാക്കുക ക്ലിക്ക് ചെയ്യുക.
ഘട്ടം 2: ഒരു സ്ഥിരീകരണ സന്ദേശം പ്രദർശിപ്പിക്കും. തുടരുക ക്ലിക്ക് ചെയ്യുക.
ശ്രദ്ധിക്കുക:
- ഇനിപ്പറയുന്ന വ്യവസ്ഥകൾ പാലിച്ചാൽ മാത്രമേ സാധുതയുള്ള ബാങ്ക് അക്കൗണ്ടിനായി EVC പ്രവർത്തനക്ഷമമാക്കാൻ കഴിയൂ:
- നിങ്ങളുടെ മൊബൈൽ നമ്പർ അല്ലെങ്കിൽ ഇമെയിൽ ID ബാങ്ക് പരിശോധിച്ചുറപ്പിക്കണം.
- ഇ-ഫയലിംഗിൽ രജിസ്റ്റർ ചെയ്ത താങ്കളുടെ മൊബൈൽ നമ്പർ ബാങ്ക് പരിശോധിച്ചുറപ്പിച്ച അതേ മൊബൈൽ നമ്പർതന്നെ ആയിരിക്കണം. അവ പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ, നിങ്ങളുടെ ഇ-ഫയലിംഗ് പ്രൊഫൈലിലെ മൊബൈൽ നമ്പർ ബാങ്കുമായി ലിങ്ക് ചെയ്‌തിരിക്കുന്നതിന് സമാനമായി അപ്‌ഡേറ്റ് ചെയ്യുക അല്ലെങ്കിൽ നിങ്ങളുടെ ബാങ്കുമായുള്ള മൊബൈൽ നമ്പർ നിങ്ങളുടെ ഇ-ഫയലിംഗ് പ്രൊഫൈലിലുള്ളതിന് സമാനമായി അപ്‌ഡേറ്റ് ചെയ്യുക.
- മറ്റേതെങ്കിലും ബാങ്ക് അക്കൗണ്ടിനായി EVC പ്രവർത്തനക്ഷമമാക്കരുത്.
- നിങ്ങളുടെ ബാങ്ക് ഇ-ഫയലിംഗുമായി സംയോജിപ്പിച്ചിരിക്കണം. ഇ-ഫയലിംഗുമായി സംയോജിപ്പിച്ച ബാങ്കുകളുടെ പട്ടിക ഇവിടെ കാണാം: ലോഗിൻ > എന്റെ പ്രൊഫൈൽ > എന്റെ ബാങ്ക് അക്കൗണ്ട് > കുറിപ്പ് വിഭാഗം > “ബാങ്കുകളുടെ പട്ടിക” ക്ലിക്ക് ചെയ്യുക.
- നിങ്ങളുടെ ബാങ്ക് അക്കൗണ്ട് മുൻകൂട്ടി സാധൂകരണം നടത്താനും EVC പ്രവർത്തനക്ഷമമാക്കാതിരിക്കാനും നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങളുടെ ഇ-ഫയലിംഗ് മൊബൈലോ ഇമെയിലോ നിങ്ങളുടെ ബാങ്ക് പരിശോധിച്ചുറപ്പിച്ച കോൺടാക്റ്റ് വിശദാംശങ്ങളുമായി പൊരുത്തപ്പെടേണ്ടതില്ല.
മുകളിൽ പറഞ്ഞ വ്യവസ്ഥകൾ പാലിക്കുകയാണെങ്കിൽ, തിരഞ്ഞെടുത്ത ബാങ്ക് അക്കൗണ്ടിനായി EVC വിജയകരമായി പ്രവർത്തനക്ഷമമാക്കപ്പെടും, കൂടാതെ സ്റ്റാറ്റസ് സാധൂകരിക്കുകയും EVC പ്രവർത്തനക്ഷമമാക്കുകയും ചെയ്തു എന്നായി മാറുകയും ചെയ്യും.
ഘട്ടം 3: ഒരു ബാങ്ക് അക്കൗണ്ടിനായി EVC ഇതിനകം പ്രാപ്തമാക്കിയിട്ടുണ്ടെങ്കിൽ, മറ്റൊരു ബാങ്ക് അക്കൗണ്ടിനായി നിങ്ങൾ EVC പ്രാപ്തമാക്കാൻ ശ്രമിക്കുകയാണെങ്കിൽ, അതേക്കുറിച്ച് നിങ്ങളെ അറിയിക്കുന്ന ഒരു സന്ദേശം പ്രദർശിപ്പിക്കും. സന്ദേശത്തിൽ തുടരുക ക്ലിക്ക് ചെയ്യുക, ഘട്ടം 2-ൽ വ്യക്തമാക്കിയിട്ടുള്ള വ്യവസ്ഥകൾ പാലിക്കുകയാണെങ്കിൽ ബാങ്ക് അക്കൗണ്ടിനായി EVC പ്രവർത്തനക്ഷമമാകും. അത്തരമൊരു സാഹചര്യത്തിൽ, മുമ്പ് പ്രവർത്തനക്ഷമമാക്കിയ ബാങ്ക് അക്കൗണ്ടിന് EVC പ്രവർത്തനരഹിതമാക്കും.
കുറിപ്പ്: നിങ്ങൾ റദ്ദാക്കുക ക്ലിക്കുചെയ്യുകയോ സന്ദേശം അടയ്ക്കുകയോ ചെയ്താൽ, നിലവിലുള്ള ബാങ്ക് അക്കൗണ്ടിനായി EVC പ്രവർത്തനക്ഷമമായി തുടരും.
B. EVC പ്രവർത്തനരഹിതമാക്കുക
ഘട്ടം 1: EVC പ്രവർത്തനക്ഷമമാക്കിയിരിക്കുന്ന ബാങ്ക് അക്കൗണ്ടിലെ പ്രവർത്തനങ്ങൾ കോളത്തിന് കീഴിൽ EVC പ്രവർത്തനരഹിതമാക്കുക ക്ലിക്ക് ചെയ്യുക.
ഘട്ടം 2: ഒരു സ്ഥിരീകരണ സന്ദേശം പ്രദർശിപ്പിക്കും. തുടരുക ക്ലിക്ക് ചെയ്യുക.
വിജയകരമായാൽ, തിരഞ്ഞെടുത്ത അക്കൗണ്ടിന് EVC പ്രവർത്തനരഹിതമാക്കുകയും സ്റ്റാറ്റസ് സാധുതയുള്ളത് മാത്രമായി അപ്ഡേറ്റ് ചെയ്യുകയും ചെയ്യും.
3.5 ബാങ്ക് അക്കൗണ്ട് വീണ്ടും സാധൂകരിക്കുക
ഘട്ടം 1: ഒരു ബാങ്ക് അക്കൗണ്ടിന്റെ സാധൂകരണം നേരത്തെ പരാജയപ്പെട്ടാൽ, പരാജയപ്പെട്ട ബാങ്ക് അക്കൗണ്ടുകൾ എന്ന ടാബിന് കീഴിൽ അതിന്റെ വിശദാംശങ്ങൾ നിങ്ങൾ കാണും. വീണ്ടും സാധൂകരിക്കേണ്ട ബാങ്ക് അക്കൗണ്ടിന്റെ പ്രവർത്തന കോളത്തിന് കീഴിലുള്ള വീണ്ടും സാധൂകരിക്കുക ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ ബാങ്കുമായി ലിങ്ക് ചെയ്തിരിക്കുന്ന മൊബൈൽ/ഇമെയിലിലോ ഇ-ഫയലിംഗ് പ്രൊഫൈലിലോ എന്തെങ്കിലും അപ്‌ഡേറ്റ് ഉണ്ടെങ്കിൽ അല്ലെങ്കിൽ നിങ്ങളുടെ അക്കൗണ്ട് തരം/അക്കൗണ്ട് സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്‌തിട്ടുണ്ടെങ്കിൽ, ചേർത്ത ബാങ്ക് അക്കൗണ്ട് വീണ്ടും സാധൂകരിക്കാവുന്നതാണ്.
സ്റ്റെപ്പ് 2: ബാങ്ക് അക്കൗണ്ട് ചേർക്കുക എന്ന പേജിൽ, ബാങ്ക് വിശദാംശങ്ങളും ബന്ധപ്പെടാനുള്ള വിശദാംശങ്ങളും മുൻകൂട്ടി പൂരിപ്പിയ്ക്കപ്പെട്ടിരിയ്ക്കും ബാങ്ക് വിശദാംശങ്ങൾ എഡിറ്റുചെയ്യാനാകും, കോൺടാക്റ്റ് വിശദാംശങ്ങൾ എഡിറ്റുചെയ്യാനാകില്ല. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യാവുന്ന വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്യുക. ഇ-വെരിഫൈ ചെയ്യാൻ തുടരുക എന്നതിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 3: ഇ-വെരിഫിക്കേഷനുള്ള രീതി തിരഞ്ഞെടുക്കുക.
ആധാറിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ലഭിച്ച OTP നൽകുക.
വിജയിക്കുമ്പോൾ, ചേർത്ത ബാങ്ക് അക്കൗണ്ടുകൾ എന്ന ടാബിന് കീഴിൽ ബാങ്ക് അക്കൗണ്ട് ചേർക്കുന്നു, സാധൂകരണം പുരോഗമിക്കുന്നു എന്നതിലേക്ക് സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യുന്നു.
തുടർന്ന്, താങ്കളുടെ കോൺടാക്റ്റ് വിശദാംശങ്ങൾ ബാങ്ക് വിശദാംശങ്ങളുമായി പരിശോധിച്ചുറപ്പിക്കപ്പെടുന്നു. അക്കൗണ്ട് വിശദാംശങ്ങൾ ബാങ്ക് പരിശോധിച്ചുറപ്പിക്കുകയാണെങ്കിൽ, നിങ്ങളുടെ ബാങ്ക് അക്കൗണ്ട് സാധൂകരിക്കപ്പെടും. ചേർത്ത ബാങ്ക് അക്കൗണ്ടുകൾ ടാബിലെ സ്റ്റാറ്റസ് കോളത്തിൽ നിങ്ങൾക്ക് സാധൂകരണ സ്റ്റാറ്റസ് പരിശോധിക്കാം.
സാധൂകരണം ഇപ്പോഴും പരാജയപ്പെടുകയാണെങ്കിൽ, പരാജയത്തിൻ്റെ കാരണത്തെ അടിസ്ഥാനമാക്കി ഇനിപ്പറയുന്ന നടപടി സ്വീകരിക്കുക (സംയോജിത ബാങ്കുകൾക്ക്):
| പരാജയത്തിൻ്റെ കാരണം | എടുക്കേണ്ട നടപടി |
| പാൻ-ബാങ്ക് അക്കൗണ്ട്-IFSC ലിങ്കേജ് പരാജയപ്പെട്ടു | ബാങ്ക് അക്കൗണ്ടുമായി നിങ്ങളുടെ പാൻ ലിങ്ക് ചെയ്യുന്നതിന് ശാഖയുമായി ബന്ധപ്പെടുക, തുടർന്ന് അഭ്യർത്ഥന സമർപ്പിക്കാൻ വീണ്ടും സാധൂകരിക്കുക ക്ലിക്ക് ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ ശാഖയുമായി ബന്ധപ്പെടുക. |
| പേര് പൊരുത്തക്കേട് | പാൻ പ്രകാരം പേര് അപ്ഡേറ്റ് ചെയ്യാൻ ശാഖയുമായി ബന്ധപ്പെടുക. തുടർന്ന്, വീണ്ടും സാധൂകരണം നടത്തുകയും വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യുകയും പുനർ മൂല്യനിർണ്ണയത്തിനുള്ള അഭ്യർത്ഥന സമർപ്പിക്കുകയും ചെയ്യുക. |
| ബാങ്ക് അക്കൗണ്ട് നമ്പർ പൊരുത്തക്കേട് | വീണ്ടും സാധൂകരിക്കുക ക്ലിക്ക് ചെയ്യുക, ശരിയായ ബാങ്ക് അക്കൗണ്ട് നമ്പർ നൽകി വീണ്ടും സാധൂകരണത്തിനുള്ള അഭ്യർത്ഥന സമർപ്പിക്കുക. |
| അക്കൗണ്ട് നമ്പർ നിലവിലില്ല | ശരിയായ ബാങ്ക് അക്കൗണ്ട് നമ്പർ നൽകി പുനർമൂല്യനിർണ്ണയത്തിനുള്ള അഭ്യർത്ഥന സമർപ്പിക്കുക. |
| ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്തു/ നിഷ്‌ക്രിയമാണ് | മറ്റൊരു ബാങ്ക് അക്കൗണ്ട് നമ്പർ ഉപയോഗിച്ച് ശ്രമിക്കുക. കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ ശാഖയുമായി ബന്ധപ്പെടുക. |
സംയോജിതമല്ലാത്ത ബാങ്കുകളിലൊന്നിൽ ആണ് അക്കൗണ്ട് ഉള്ളതെങ്കിൽ, ഇനിപ്പറയുന്ന നടപടി കൈക്കൊള്ളണം:
| പരാജയത്തിൻ്റെ കാരണം | എടുക്കേണ്ട നടപടി |
| ബാങ്ക് അക്കൗണ്ടുമായി പാൻ ലിങ്ക് ചെയ്തിട്ടില്ല | അഭ്യർത്ഥന സമർപ്പിക്കാൻ ബാങ്ക് അക്കൗണ്ടുമായി പാൻ ലിങ്ക് ചെയ്‌ത് വീണ്ടും സാധൂകരിക്കുക ക്ലിക്ക് ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ ശാഖയുമായി ബന്ധപ്പെടുക. |
| പാൻ പൊരുത്തക്കേട് | അഭ്യർത്ഥന സമർപ്പിക്കുന്നതിന് ശരിയായ പാൻ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്‌ത് വീണ്ടും സാധൂകരിക്കുക ക്ലിക്ക് ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ ശാഖയുമായി ബന്ധപ്പെടുക. |
| അസാധുവായ അക്കൗണ്ട് തരം | വീണ്ടും സാധൂകരിക്കുക ക്ലിക്ക് ചെയ്യുക, ശരിയായ ബാങ്ക് അക്കൗണ്ട് തരം തിരഞ്ഞെടുത്ത് സാധൂകരണത്തിനുള്ള അഭ്യർത്ഥന സമർപ്പിക്കുക. |
| അക്കൗണ്ട് അടച്ചു/നിഷ്‌ക്രിയമായ അക്കൗണ്ട്/വ്യവഹാര അക്കൗണ്ട്/അക്കൗണ്ട് മരവിപ്പിച്ചു അല്ലെങ്കിൽ തടഞ്ഞു | സാധുവായ മറ്റൊരു ബാങ്ക് അക്കൗണ്ട് നമ്പർ ഉപയോഗിച്ച് ശ്രമിക്കുക. കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ ശാഖയുമായി ബന്ധപ്പെടുക. |
| അക്കൗണ്ട് ഉടമയുടെ പേര് അസാധുവാണ് | വീണ്ടും സാധൂകരിക്കുക ക്ലിക്ക് ചെയ്ത് വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്യുക. പാൻ പ്രകാരം പേര് അപ്ഡേറ്റ് ചെയ്യുന്നതിന് നിങ്ങളുടെ ബ്രാഞ്ചുമായി ബന്ധപ്പെടുക. |
ബാങ്ക് സാധൂകരണ സ്റ്റാറ്റസ് 'സാധൂകരണം നടത്താൻ കഴിയില്ല' എന്നാണെങ്കിൽ, അതിനർത്ഥം ഡിപ്പാർട്ട്‌മെന്റിന് ബാങ്ക് വിശദാംശങ്ങൾ പരിശോധിക്കാൻ കഴിയില്ല എന്നാണ്. ഇ-ഫയലിംഗുമായി സംയോജിപ്പിച്ചിരിക്കുന്നതും വകുപ്പ് പരിശോധിച്ചുറപ്പിക്കാവുന്നതുമായ മറ്റൊരു അക്കൗണ്ട് നിങ്ങൾക്ക് ചേർക്കാം അല്ലെങ്കിൽ റീഫണ്ട് ബാധകമാണെങ്കിൽ, റീഫണ്ട് പുനർവിതരണ അഭ്യർത്ഥന ഉന്നയിക്കുമ്പോൾ നിങ്ങൾക്ക് ECS മാൻഡേറ്റ് ഫോം സമർപ്പിക്കാം.
3.6 നെറ്റ് ബാങ്കിംഗ് വഴി ലോഗിൻ ചെയ്യുന്നതിന് ഒരു സാധുതയുള്ള ബാങ്ക് അക്കൗണ്ട് നാമനിർദ്ദേശം ചെയ്യുക.
ഘട്ടം 1: ബട്ടൺ പ്രവർത്തനക്ഷമമാക്കുക നെറ്റ് ബാങ്കിംഗ് വഴി ലോഗിൻ ചെയ്യുന്നതിന് നാമനിർദ്ദേശം ചെയ്യുക:
ഘട്ടം 2: തുടരുക ക്ലിക്ക് ചെയ്യുക.
ഘട്ടം 3: ഇപ്പോൾ, നെറ്റ് ബാങ്കിംഗ് വഴി ലോഗിൻ ചെയ്യുന്നതിന് ബാങ്ക് അക്കൗണ്ട് നാമനിർദ്ദേശം ചെയ്യപ്പെട്ടിരിക്കുന്നു.