Do not have an account?
Already have an account?

വകുപ്പ് 12A പ്രകാരം ഫോം 10Aയുടെ കാലതാമസത്തിനുളള ക്ഷമാപണ അഭ്യർത്ഥന

വകുപ്പ് 12A പ്രകാരം ഫോം 10Aയുടെ കാലതാമസത്തിനുളള ക്ഷമാപണ അഭ്യർത്ഥന – പതിവുചോദ്യങ്ങൾ

1: ഫോം 10Aയുടെ കാലതാമസത്തിനുളള ക്ഷമാപണ അഭ്യർത്ഥന ഓഫ്‌ലൈനായി സമർപ്പിക്കാൻ സാധിക്കുമോ?

ഇല്ല. ഫോം 10Aയുടെ കാലതാമസത്തിനുളള ക്ഷമാപണ അഭ്യർത്ഥന ഓഫ്‌ലൈൻ രീതിയിൽ സമർപ്പിക്കാൻ സാധിക്കില്ല. ഇത് ഓൺലൈനായി മാത്രമേ സമർപ്പിക്കാൻ കഴിയൂ.

2: കാലതാമസത്തിനുളള ക്ഷമാപണ അഭ്യർത്ഥന സമർപ്പിക്കുമ്പോൾ നിർബന്ധമായും അപ്‌ലോഡ് ചെയ്യേണ്ട രേഖകളുണ്ടോ?

ക്രമനമ്പർ 2(f)-ൽ നൽകിയിരിക്കുന്ന “ഫോം ഇതിനകം സമർപ്പിച്ചിട്ടുണ്ടോ?” എന്ന ചോദ്യത്തിന് നികുതിദായകൻ “അതെ” എന്ന് തെരഞ്ഞെടുക്കുകയാണെങ്കിൽ മുമ്പ് സമർപ്പിച്ച ഫോമിന്‍റെ PDF പകർപ്പ് നിർബന്ധമായും അപ്‌ലോഡ് ചെയ്യേണ്ടതാണ്.

3: സമർപ്പിച്ച കാലതാമസത്തിനുളള ക്ഷമാപണ അഭ്യർത്ഥനയുടെ ഫോം എങ്ങനെ ഡൗൺലോഡ് ചെയ്യാം?

കാലതാമസത്തിനുളള ക്ഷമാപണ അഭ്യർത്ഥന സമർപ്പിച്ച നികുതിദായകന് ഇനിപ്പറയുന്ന രീതിയിൽ ഫോം ഡൗൺലോഡ് ചെയ്യാം: ഡാഷ്‌ബോർഡ് --> സേവനങ്ങൾ --> ക്ഷമാപണ അഭ്യർത്ഥന --> നിയമപരമായ ഫോമുകൾക്കുള്ള അപേക്ഷ --> അഭ്യർത്ഥനയ്ക്ക് നേരെയുള്ള വിശദാംശങ്ങൾ കാണുക എന്ന ബട്ടൺ --> ഡൗൺലോഡ് ഫോം എന്ന ബട്ടണിൽ ക്ലിക്കുചെയ്യുക.

4: കാലതാമസത്തിനുളള ക്ഷമാപണ അഭ്യർത്ഥനയുടെ അംഗീകാരിച്ചോ നിരസിച്ചോ എന്ന ഉത്തരവ് എങ്ങനെ കാണാം?

നികുതിദായകന് ഇനിപ്പറയുന്ന രീതിയിൽ അംഗീകാരിച്ചോ നിരസിച്ചോ എന്ന ഉത്തരവ് ലഭ്യമാകും:
ഡാഷ്‌ബോർഡ് --> സേവനങ്ങൾ --> ക്ഷമാപണ അഭ്യർത്ഥന --> നിയമപരമായ ഫോമുകൾക്കുള്ള അപേക്ഷ --> അംഗീകാരിച്ചോ നിരസിച്ചോ എന്ന ക്ഷമാപണ അഭ്യർത്ഥനയ്ക്ക് നേരെ പരാമർശിച്ചിരിക്കുന്ന ഇവിടെ ക്ലിക്കുചെയ്യുക എന്ന ബട്ടൺ --> നിങ്ങളുടെ അറിവിലേക്കായി --> അവസാന ഉത്തരവ് ഡൗൺലോഡ് ചെയ്യുക എന്ന ബട്ടൺ.

5: ഒരു നികുതിദായകന് ഒന്നിലധികം കാലതാമസത്തിനുളള ക്ഷമാപണ അഭ്യർത്ഥനകൾ സമർപ്പിക്കാനാകുമോ?

അതെ. വ്യത്യസ്ത മൂല്യനിർണ്ണയ വർഷങ്ങൾക്കും (AY) വകുപ്പ് കോഡ് സംയോജനങ്ങൾക്കുമായി ഒരു നികുതിദായകന് ഒന്നിലധികം കാലതാമസത്തിനുളള ക്ഷമാപണ അഭ്യർത്ഥനകൾ സമർപ്പിക്കാം.

6: കാലതാമസത്തിനുളള ക്ഷമാപണ അഭ്യർത്ഥന അംഗീകരിച്ചതിനുശേഷം ഫോം 10A എങ്ങനെ സമർപ്പിക്കാം?

അഭ്യർത്ഥനയ്ക്ക് അംഗീകാരം ലഭിച്ചശേഷം ഫോം 10A സമർപ്പിക്കുന്നതിനായി നികുതിദായകൻ താഴെ പറയുന്ന ഘട്ടങ്ങൾ പാലിക്കേണ്ടതാണ്:
 
ഡാഷ്‌ബോർഡിലേക്ക് പോകുക --> ആദായനികുതി ഫോമുകൾ --> ആദായനികുതി ഫോമുകൾ സമർപ്പിക്കുക -->
ആദായനികുതി നിയമം 1961 പ്രകാരമുള്ള ഫോമുകൾ --> ഫോം 10A --> ഇപ്പോൾ സമർപ്പിക്കുക

നിങ്ങൾ ഫോം 10A പൂരിപ്പിക്കുന്നതിനുള്ള പ്രധാന പേജിലേക്ക് എത്തിച്ചേരും:

A) സമർപ്പണ തരം എന്നതിൽ നിന്ന് ക്ഷമാപണം എന്നും ക്ഷമാപണ തരം എന്നതിൽ നിന്ന് "ഇതിനകം അംഗീകരിച്ചു" എന്നും തെരഞ്ഞെടുക്കുക
B) "DIN നമ്പറുകൾ ലഭ്യമാക്കുക" എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക
C) DIN നമ്പറുകളുടെ ഡ്രോപ്പ്-ഡൗണിൽ അംഗീകാരിച്ച ക്ഷമാപണ അപേക്ഷയുടെ DINകൾ പ്രദർശിപ്പിക്കും.
D) DIN നമ്പർ തെരഞ്ഞെടുത്തതിനുശേഷം അംഗീകൃത DIN നമ്പറിന് അനുബന്ധമായ ക്ഷമാപണ വർഷം സ്വയം പൂരിപ്പിക്കപ്പെടും. നിങ്ങൾക്ക് ഫോം 10A സമർപ്പിക്കാം.

ശ്രദ്ധിക്കുക: ഒരു അംഗീകൃത ക്ഷമാപണ അഭ്യർത്ഥനയുമായി ലിങ്ക് ചെയ്‌തിരിക്കുന്ന ഒരു DIN ഉപയോഗിച്ച് ഫോം 10A സമർപ്പിച്ചുകഴിഞ്ഞാൽ, ഫോം 10A പിൻവലിക്കുന്ന സാഹചര്യത്തിലല്ലാതെ അതേ DIN ഉപയോഗിച്ച് അത് വീണ്ടും സമർപ്പിക്കാൻ കഴിയില്ല.

താഴെ നൽകിയിരിക്കുന്ന സ്ക്രീൻഷോട്ട് കാണുക:

Data responsive

ഗ്ലോസറി

 

ചുരുക്കെഴുത്ത്/ സംക്ഷേപംവിവരണം/പൂർണ്ണരൂപം
AOഅസസ്സിങ് ഓഫീസർ
AYമൂല്യനിർണ്ണയ വർഷം
CAചാർട്ടേഡ് അക്കൗണ്ടന്‍റ്
CPCസെൻഡ്രലൈസ്ഡ് പ്രോസസിംഗ് സെന്‍റർ
EVCഇലക്ട്രോണിക് വെരിഫിക്കേഷൻ കോഡ്