Do not have an account?
Already have an account?

ഫോം 29B

ഫോം 29B പതിവുചോദ്യങ്ങൾ

1. ഫോം 29B എന്നാലെന്ത്?

ഫോം 29B എന്നത് കമ്പനിയുടെ ബുക്ക് പ്രോഫിറ്റ് കണക്കാക്കുന്നതിനായി വകുപ്പ് 115JB പ്രകാരമുള്ള ഒരു റിപ്പോർട്ടാണ്. വകുപ്പ് 115JB ബാധകമായ കമ്പനികൾക്കായി ഈ റിപ്പോർട്ട് ഒരു CA സമർപ്പിക്കേണ്ടതാണ്. ആദായനികുതി നിയമപ്രകാരം കണക്കാക്കുന്ന നികുതിയുടെ അടിസ്ഥാനത്തിൽ ലഭിക്കുന്ന MAT ക്രെഡിറ്റ് പ്രയോജനപ്പെടുത്തുന്നതിനായി ബുക്ക് പ്രോഫിറ്റ് കൃത്യമായി കണക്കാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കാൻ ഇത് നികുതിദായകനെ സഹായിക്കുന്നു.

2.ഫോം 29B നിർബന്ധമായും സമർപ്പിക്കേണ്ടതുണ്ടോ?

വരുമാനം ബുക്ക് പ്രോഫിറ്റിന്‍റെ 15%-ൽ കുറവായ എല്ലാ കമ്പനികളും (AY 2020-21 മുതൽ പ്രാബല്യത്തിൽ) ഫോം 29B ൽ ഒരു ചാർട്ടേഡ് അക്കൗണ്ടന്‍റിൽ നിന്ന് റിപ്പോർട്ട് വാങ്ങിയിരിക്കേണ്ടതാണ്. ഈ റിപ്പോർട്ട് വകുപ്പ് 139(1) പ്രകാരമുള്ള റിട്ടേൺ സമർപ്പിക്കുന്നതിനുള്ള അവസാന തീയതിക്ക് ഒരു മാസം മുമ്പ് നേടുകയും സമർപ്പിക്കുകയും ചെയ്യണം, അല്ലെങ്കിൽ വകുപ്പ് 142(1)(i) പ്രകാരമുള്ള നോട്ടീസിന് മറുപടിയായി സമർപ്പിക്കുന്ന ആദായനികുതി റിട്ടേണിനോടൊപ്പം സമർപ്പിക്കണം.

3. ഫോം 29B പൂരിപ്പിക്കുന്നതിനുള്ള നടപടിക്രമം എന്താണ്?

നികുതിദായകൻ (കമ്പനി) നിയോഗിച്ച CA ആണ് ഫോം 29B പൂരിപ്പിക്കേണ്ടത്. നിയോഗിക്കപ്പെട്ട CA ഫോം പൂരിപ്പിച്ച് അപ്‌ലോഡ് ചെയ്തതിനുശേഷം ഫോം വിജയകരമായി സമർപ്പിക്കുന്നതിനായി നികുതിദായകൻ തന്‍റെ (പ്രവർത്തനപ്പട്ടികയിൽ നിന്ന്) അത് അംഗീകരിക്കുകയും ഇ-വെരിഫൈഡ് ചെയ്യുകയും വേണം.

4. എന്‍റെ CA ഫോം 29B തയ്യാറാക്കി സമർപ്പിച്ചു എന്ന് എനിക്ക് എങ്ങനെ അറിയാൻ സാധിക്കും?

ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന നിങ്ങളുടെ ഇമെയിൽ IDയിലും മൊബൈൽ നമ്പറിലും സ്ഥിരീകരണ സന്ദേശം ലഭിക്കും. കൂടാതെ, നിങ്ങളുടെ പ്രവർത്തനപ്പട്ടികയിൽ (നിങ്ങളുടെ നടപടികൾക്ക്) അതിന്‍റെ നിലവിലെ സ്ഥിതി കാണാം. CA ഫോം 29B അപ്‌ലോഡ് ചെയ്തിട്ടുണ്ടെങ്കിൽ അപ്‌ലോഡ് ചെയ്തു-നികുതിദായകന്‍റെ അംഗീകാരത്തിനായി കാത്തിരിക്കുന്നു എന്ന് കാണിക്കുന്നതായിരിക്കും.

5. ഫോം 29B പൂരിപ്പിക്കുന്നതിനുള്ള എന്‍റെ അഭ്യർത്ഥന CA നിരസിച്ചതായി എനിക്ക് എങ്ങനെ അറിയാൻ സാധിക്കും?

നിങ്ങൾ നിയോഗിച്ച CA ഫോം 29B പൂരിപ്പിക്കുന്നതിനുള്ള നിങ്ങളുടെ അഭ്യർത്ഥന നിരസിച്ചാൽ ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന നിങ്ങളുടെ ഇമെയിൽ IDയിലും മൊബൈൽ നമ്പറിലും ഒരു അറിയിപ്പ് സന്ദേശം ലഭിക്കും.

6. ഫോം 29B പൂരിപ്പിക്കുന്നതിനുള്ള എന്‍റെ അഭ്യർത്ഥന CA അംഗീകരിച്ചതായി എനിക്ക് എങ്ങനെ അറിയാൻ സാധിക്കും?

നിങ്ങൾ നിയോഗിച്ച CA നിങ്ങളുടെ അഭ്യർത്ഥന അംഗീകരിച്ചാൽ നിങ്ങളുടെ പ്രവർത്തനപ്പട്ടികയിൽ (നിങ്ങളുടെ നടപടികൾക്ക്) താഴെപ്പറയുന്ന നിലവിലെ സ്ഥിതികളിലൊന്ന് പ്രദർശിപ്പിക്കും:

  • CA അപ്‌ലോഡ് ചെയ്തു-അംഗീകാരത്തിനായി കാത്തിരിക്കുന്നു: CA നിങ്ങളുടെ അഭ്യർത്ഥന ഇതുവരെ അംഗീകരിച്ചിട്ടില്ല എന്നർത്ഥം; അല്ലെങ്കിൽ
  • അപ്‌ലോഡ് ചെയ്തു-നികുതിദായകന്‍റെ അംഗീകാരത്തിനായി കാത്തിരിക്കുന്നു: CA ഇതിനകം ഫോം 29B അപ്‌ലോഡ് ചെയ്ത് സമർപ്പിച്ചിരിക്കുന്നു എന്നർത്ഥം.