ഫോം 34BC
ഫോം 34 BC പതിവുചോദ്യങ്ങൾ
1. 'തർക്ക പരിഹാര സമിതി' എന്നാലെന്ത്?
ആദായനികുതി നിയമം, 1961 ലെ വകുപ്പ് 245MA യുടെയും ആദായനികുതി നിയമം, 1962 ലെ ചട്ടം 44DAA യുടെയും വ്യവസ്ഥകൾ പ്രകാരം കേന്ദ്രസർക്കാർ രൂപീകരിച്ച ഒരു കമ്മിറ്റിയാണ് തർക്ക പരിഹാര കമ്മിറ്റി (ഇനി മുതൽ 'DRC' എന്ന് വിളിക്കപ്പെടുന്നു). CIT (അപ്പീലുകൾ) മുമ്പാകെ നിലവിലുള്ളതോ അല്ലെങ്കിൽ സമർപ്പിക്കാനിരിക്കുന്നതോ ആയ കേസുകൾക്ക്, സാധാരണ അപ്പീൽ നടപടികൾക്ക് പകരമുള്ള ഒരു സംവിധാനമാണ് DRC.
2. ആർക്കൊക്കെ DRCയെ സമീപിക്കാം?
ആദായനികുതി നിയമം, 1961 ലെ വകുപ്പ് 245MA(5), ആദായനികുതി നിയമം, 1962 ലെ ചട്ടം 44DAD എന്നിവ പ്രകാരം ആദായനികുതി നിയമം, 1961 ലെ 'നിർദ്ദിഷ്ട വ്യക്തി' എന്ന് നിർവചിച്ചിരിക്കുന്ന ഒരു നികുതിദായകന് ഫോം 34BC സമർപ്പിച്ചുകൊണ്ട് DRC യെ സമീപിക്കാം.
3. തർക്ക പരിഹാര പദ്ധതിയുടെ (ഇനി മുതൽ 'e-DRS' എന്ന് വിളിക്കപ്പെടുന്നു) ആനുകൂല്യം ലഭിക്കാൻ സാധ്യതയുള്ള നിർദ്ദിഷ്ട വ്യക്തി?
(I) 'നിർദ്ദിഷ്ട വ്യക്തി' എന്നാൽ ആദായനികുതി നിയമം, 1961 ലെ വകുപ്പ് 245MA(5), ആദായനികുതി നിയമം, 1962 ലെ ചട്ടം 44DAD എന്നിവയിൽ പരാമർശിച്ചിരിക്കുന്ന വ്യവസ്ഥകൾ പാലിക്കുന്ന ഒരു വ്യക്തി എന്നാണ് അർത്ഥമാക്കുന്നത്, അവ താഴെ പറയുന്നവയാണ്:
- കൺസർവേഷൻ ഓഫ് ഫോറിൻ എക്സ്ചേഞ്ച് ആൻഡ് പ്രിവൻഷൻ ഓഫ് സ്മഗ്ലിംഗ് ആക്ടിവിറ്റീസ് ആക്ട്, 1974 പ്രകാരം കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിക്കപ്പെട്ടിട്ടുള്ള ഒരു വ്യക്തിയല്ല അദ്ദേഹം
എന്നുമാത്രമല്ല —
(i) പ്രസ്തുത നിയമത്തിലെ വകുപ്പ്-9 അല്ലെങ്കിൽ വകുപ്പ്-12A യിലെ വ്യവസ്ഥകൾ ബാധകമല്ലാത്ത ഒരു ഉത്തരവായതിനാൽ, പ്രസ്തുത നിയമത്തിലെ വകുപ്പ്-8 പ്രകാരമുള്ള ഉപദേശക സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലോ ഉപദേശക സമിതിയുടെ റിപ്പോർട്ട് ലഭിക്കുന്നതിനുമുമ്പോ അത്തരം തടങ്കൽ ഉത്തരവ് റദ്ദാക്കപ്പെട്ടിട്ടുള്ളതായിരിക്കണം; അല്ലെങ്കിൽ
(ii) പ്രസ്തുത നിയമത്തിലെ വകുപ്പ്-9 ലെ വ്യവസ്ഥകൾ ബാധകമാകുന്ന ഒരു ഉത്തരവായ അത്തരം തടങ്കൽ ഉത്തരവ്, വകുപ്പ്-9 ലെ ഉപവകുപ്പ് (3) പ്രകാരമുള്ള അവലോകനത്തിന്റെയോ, അല്ലെങ്കിൽ പ്രസ്തുത നിയമത്തിലെ വകുപ്പ്-9 ലെ ഉപവകുപ്പ് (2) നോടൊപ്പം കൂട്ടിവായിക്കേണ്ടതായ വകുപ്പ്-8 പ്രകാരമുള്ള ഉപദേശക സമിതിയുടെ റിപ്പോർട്ടിന്റെയോ കാലാവധി അവസാനിക്കുന്നതിനുമുമ്പ് റദ്ദാക്കിയിട്ടില്ലാത്തതായിരിക്കണം; അല്ലെങ്കിൽ
(iii) പ്രസ്തുത നിയമത്തിലെ വകുപ്പ്-12A യിലെ വ്യവസ്ഥകൾ ബാധകമാകുന്ന ഒരു ഉത്തരവായ അത്തരം തടങ്കൽ ഉത്തരവ്, പ്രസ്തുത വകുപ്പിന്റെ ഉപവകുപ്പ് (3) പ്രകാരമുള്ള ആദ്യ അവലോകനത്തിന്റെ സമയപരിധി അവസാനിക്കുന്നതിനുമുമ്പ് അല്ലെങ്കിൽ പ്രസ്തുത നിയമത്തിലെ വകുപ്പ്-8 പ്രകാരമുള്ള ഉപദേശക സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, വകുപ്പ്-12A യുടെ ഉപവകുപ്പ് (6) നോടൊപ്പം കൂട്ടിവായിച്ചതിന്റെ അടിസ്ഥാനത്തിൽ റദ്ദാക്കിയിട്ടില്ലാത്തതായിരിക്കണം; അല്ലെങ്കിൽ
(iv) അത്തരം തടങ്കൽ ഉത്തരവ് അധികാരപരിധിയിലുള്ള ഒരു കോടതി റദ്ദാക്കിയിട്ടില്ലാത്തതായിരിക്കണം;
- താഴെ പറയുന്ന ഏതെങ്കിലും നിയമങ്ങൾ പ്രകാരം ശിക്ഷാർഹമായ കുറ്റകൃത്യങ്ങൾക്ക് ക്രിമിനൽ നടപടികൾ നേരിടേണ്ടി വരികയോ അല്ലെങ്കിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയോ ചെയ്തിട്ടുള്ള ഒരു വ്യക്തിയായിരിക്കരുത് അദ്ദേഹം:
- ഇന്ത്യൻ ശിക്ഷാ നിയമം, (1860 ലെ 45)
- നിയമവിരുദ്ധ പ്രവർത്തനങ്ങൾ (നിരോധിക്കൽ) നിയമം, 1967 (1967 ലെ 37)
- നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്റ്റ്, 1985 (1985 ലെ 61)
- ബിനാമി ഇടപാടുകൾ നിരോധിക്കൽ നിയമം, 1988 (1988 ലെ 45)
- അഴിമതി നിരോധന നിയമം, 1988 (1988 ലെ 49) അല്ലെങ്കിൽ
- കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം, 2002 (2003 ലെ 15)
- ഈ നിയമത്തിലെയോ ഇന്ത്യൻ ശിക്ഷാ നിയമത്തിലെയോ (1860-ലെ 45) വ്യവസ്ഥകൾ പ്രകാരം ശിക്ഷാർഹമായ ഏതെങ്കിലും കുറ്റകൃത്യത്തിനോ നിലവിലുള്ള ഏതെങ്കിലും നിയമപ്രകാരമുള്ള സിവിൽ ബാധ്യതകൾ നടപ്പിലാക്കുന്നതിനോ വേണ്ടി ഒരു ആദായനികുതി അതോറിറ്റി നിയമനടപടികൾ ആരംഭിച്ചിട്ടുള്ള ഒരു വ്യക്തിയായിരിക്കരുത് അദ്ദേഹം; അല്ലെങ്കിൽ അത്തരം ആദായനികുതി അതോറിറ്റി ആരംഭിച്ച നിയമനടപടികളുടെ ഫലമായി അത്തരം കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ടിട്ടുള്ള ഒരു വ്യക്തിയായിരിക്കരുത് അദ്ദേഹം."
- ആദായനികുതി അതോറിറ്റി ആരംഭിച്ച നിയമനടപടികളുടെ ഫലമായി അത്തരം ഏതെങ്കിലും കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ടിട്ടുള്ള ഒരു വ്യക്തിയായിരിക്കരുത് അദ്ദേഹം;
- പ്രത്യേക കോടതി (സെക്യൂരിറ്റീസിലെ ഇടപാടുകളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ വിചാരണ) നിയമം, 1992 ലെ (1992 ലെ 27) വകുപ്പ് 3 പ്രകാരം വിജ്ഞാപനം ചെയ്യപ്പെട്ടിട്ടുള്ള ഒരു വ്യക്തിയായിരിക്കരുത് അദ്ദേഹം;
- ആദായനികുതി നിയമം, 1962 ലെ ചട്ടം 44DAD പ്രകാരം തർക്ക പരിഹാരം തേടുന്ന മൂല്യനിർണ്ണയ വർഷത്തിൽ, കള്ളപ്പണം (വെളിപ്പെടുത്താത്ത വിദേശ വരുമാനവും ആസ്തികളും) നികുതി ചുമത്തൽ നിയമം, 2015 എന്നിവ പ്രകാരം നടപടികൾ ആരംഭിച്ച വ്യക്തിയായിരിക്കരുത് അദ്ദേഹം.
(II) നിർദ്ദേശിക്കാവുന്ന അത്തരം മറ്റ് വ്യവസ്ഥകൾ.
4. നിർദ്ദിഷ്ട ഉത്തരവുകൾക്കെതിരെ DRCയിൽ അപേക്ഷ സമർപ്പിക്കുന്നതിനുള്ള വ്യവസ്ഥകൾ എന്തൊക്കെയാണ്?
താഴെ പറയുന്ന നിബന്ധനകൾ തൃപ്തികരമാണെങ്കിൽ മാത്രമേ, നികുതിദായകർക്ക് നിർദ്ദിഷ്ട ഉത്തരവുകൾക്കെതിരെ ഫോം 34BC സമർപ്പിച്ച് DRC യെ സമീപിക്കാൻ സാധിക്കൂ:
- അത്തരം ഉത്തരവിൽ നിർദ്ദേശിച്ചിട്ടുള്ളതോ അല്ലെങ്കിൽ വരുത്തിയിട്ടുള്ളതോ ആയ ആകെ മാറ്റങ്ങളുടെ/കൂട്ടിച്ചേർക്കലുകളുടെ മൊത്തം തുക 10 ലക്ഷം രൂപയിൽ കവിയരുത്;
- അത്തരം ഉത്തരവുമായി ബന്ധപ്പെട്ട മൂല്യനിർണ്ണയ വർഷത്തേക്കുള്ള റിട്ടേൺ നികുതിദായകൻ സമർപ്പിച്ചിട്ടുണ്ട്, കൂടാതെ അത്തരം റിട്ടേൺ പ്രകാരമുള്ള ആകെ വരുമാനം 50 ലക്ഷം രൂപയിൽ കവിയരുത്; കൂടാതെ
- അത്തരം ഉത്തരവ്, വകുപ്പ് 132 പ്രകാരം ആരംഭിച്ച പരിശോധന, വകുപ്പ് 132A പ്രകാരമുള്ള അഭ്യർത്ഥന, വകുപ്പ് 133A പ്രകാരമുള്ള സർവേ എന്നിവയുടെ അടിസ്ഥാനത്തിലുള്ളതായിരിക്കരുത്, അല്ലെങ്കിൽ
- അത്തരം ഉത്തരവ്, വകുപ്പ് 90 അല്ലെങ്കിൽ വകുപ്പ് 90A എന്നിവയിൽ പരാമർശിച്ചിട്ടുള്ള കരാർ പ്രകാരം ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ളതായിരിക്കരുത്.
- 10 ലക്ഷം രൂപ കൂട്ടിച്ചേർക്കുന്നത് സ്രോതസ്സിൽ നികുതി കുറയ്ക്കുന്നതിലോ പിരിക്കുന്നതിലോ (TDS/TCS) വരുത്തിയ വീഴ്ചയുമായി ബന്ധപ്പെട്ടതാണെങ്കിൽ, TDS അല്ലെങ്കിൽ TCS കുറയ്ക്കാനോ പിരിക്കാനോ ബാധ്യസ്ഥനായ വ്യക്തി ഏത് തുകയിന്മേലാണോ നികുതി കുറയ്ക്കുകയോ പിരിക്കുകയോ ചെയ്യാതിരുന്നത് ആ തുകയാണ് കണക്കാക്കേണ്ടത്.
5. നിയമം 44DAD പ്രകാരം നികുതിദായകർക്ക് DRC യെ സമീപിക്കാൻ കഴിയുന്ന 'നിർദ്ദിഷ്ട ഉത്തരവ്' ഏതൊക്കെയാണ്?
താഴെ പറയുന്ന ഉത്തരവുകൾക്ക് ('നിർദ്ദിഷ്ട ഉത്തരവുകൾ') DRCയിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
- മൂല്യനിർണ്ണയ ഉത്തരവുകളുമായി ബന്ധപ്പെട്ട്
മൂല്യനിർണ്ണയവുമായി ബന്ധപ്പെട്ട് ഇനിപ്പറയുന്ന ഉത്തരവുകൾക്കെതിരെ ഒരു നികുതിദായകന് DRC യെ സമീപിക്കാം:
- വകുപ്പ് 144C(1) ൽ പരാമർശിച്ചിരിക്കുന്നതുപോലെ ഒരു കരട് മൂല്യനിർണ്ണയ ഓർഡർ;
- വകുപ്പ് 143(1) പ്രകാരമുള്ള ഒരു അറിയിപ്പ്, നികുതിദായകൻ പ്രസ്തുത ഉത്തരവിൽ വരുത്തിയ ക്രമീകരണങ്ങളെ എതിർക്കുന്ന സാഹചര്യത്തിൽ;
- തർക്ക പരിഹാര പാനലിന്റെ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് പുറപ്പെടുവിച്ച ഉത്തരവ് ഒഴികെ, മൂല്യനിർണ്ണയത്തിന്റെ പുനർമൂല്യനിർണ്ണയത്തിന്റെയോ ഉത്തരവ്; അല്ലെങ്കിൽ
- നികുതി നിർണ്ണയം വർദ്ധിപ്പിക്കുന്നതിനോ അല്ലെങ്കിൽ നഷ്ടം കുറയ്ക്കുന്നതിനോ കാരണമാകുന്ന രീതിയിൽ വകുപ്പ് 154 പ്രകാരം പുറപ്പെടുവിച്ച ഒരു ഉത്തരവ്.
- TDS/TCS കാര്യങ്ങളുമായി ബന്ധപ്പെട്ട്
TDS/TCS കാര്യങ്ങളുമായി ബന്ധപ്പെട്ട് ഇനിപ്പറയുന്ന ഉത്തരവുകൾക്കെതിരെ ഒരു നികുതിദായകന് DRCയെ സമീപിക്കാം:
1. വകുപ്പ് 200A(1) പ്രകാരമുള്ള ഒരു അറിയിപ്പ്, പ്രസ്തുത ഉത്തരവിൽ വരുത്തിയിട്ടുള്ള ക്രമീകരണങ്ങളിൽ നികുതി കുറച്ച വ്യക്തിക്ക് ആക്ഷേപമുള്ളതായിരിക്കണം;
2. വകുപ്പ് 206CB(1) പ്രകാരമുള്ള ഒരു അറിയിപ്പ്, പ്രസ്തുത ഉത്തരവിൽ വരുത്തിയ ക്രമീകരണങ്ങളിൽ നികുതി കിഴിച്ച വ്യക്തിക്ക് എതിർപ്പുണ്ടായിരിക്കണം;
3. വകുപ്പ് 201 പ്രകാരമുള്ള ഒരു ഉത്തരവ് അല്ലെങ്കിൽ വകുപ്പ് 206C(6A) പ്രകാരമുള്ള ഒരു ഉത്തരവ്
6. നികുതിദായകർ എന്തിനാണ് DRCയെ സമീപിക്കേണ്ടത്?
05.04.2022-ലെ CBDT വിജ്ഞാപന നമ്പർ S.O. 1642(E) പ്രകാരം വിജ്ഞാപനം ചെയ്തിട്ടുള്ള പദ്ധതി അനുസരിച്ച്, നികുതികൾ അടച്ചുതീർത്തതിനുശേഷം നിയമനടപടികളിൽ നിന്നുള്ള ഒഴിവാക്കൽ, പിഴ ഒഴിവാക്കൽ അല്ലെങ്കിൽ കുറയ്ക്കൽ എന്നിവ നേടുന്നതിനും അപ്പീലുകൾ സമയബന്ധിതമായി തീർപ്പാക്കുന്നതിനും നികുതിദായകർക്ക് DRC യെ സമീപിക്കാവുന്നതാണ്.
7. DRC യുടെ അധികാരങ്ങൾ എന്തൊക്കെയാണ്?
2022 ലെ e-DRSന്റെ ഖണ്ഡിക 5(1) ൽ DRCയുടെ അധികാരങ്ങൾ നൽകിയിരിക്കുന്നു, അവ താഴെ പറയുന്നവയാണ്:
(1) ചട്ടം 44DACൽ നൽകിയിരിക്കുന്ന വ്യവസ്ഥകൾ പാലിക്കുന്ന പക്ഷം, നിയമത്തിലെ നിയമനടപടികളോ പിഴയോ ഒഴിവാക്കാൻ തർക്ക പരിഹാര കമ്മിറ്റിക്ക് അധികാരമുണ്ടായിരിക്കും.
(2) തർക്ക പരിഹാര കമ്മിറ്റിയുടെ മുമ്പാകെയുള്ള ഏതൊരു നടപടിയും ഇന്ത്യൻ ശിക്ഷാനിയമത്തിലെ (1860 ലെ 45) വകുപ്പ് 196 ന്റെ ഉദ്ദേശ്യങ്ങൾക്കായി 193, 228 വകുപ്പുകൾ പ്രകാരം ഒരു നീതിന്യായ നടപടിയായി കണക്കാക്കും, കൂടാതെ ഓരോ ആദായനികുതി അതോറിറ്റിയും വകുപ്പ് 195 ന്റെ ഉദ്ദേശ്യങ്ങൾക്കായി ഒരു സിവിൽ കോടതിയായി കണക്കാക്കും, എന്നാൽ ക്രിമിനൽ നടപടിക്രമം, 1973 ലെ (1974 ലെ 2) അദ്ധ്യായം XXVI ന്റെ ഉദ്ദേശ്യങ്ങൾക്ക് ബാധകമായിരിക്കുന്നതല്ല.
(3) തർക്ക പരിഹാര കമ്മിറ്റിയുടെ ഏതെങ്കിലും ഉത്തരവ് നടപ്പിലാക്കുന്നതിൽ എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടാകുകയാണെങ്കിൽ, കമ്മിറ്റിക്ക് സ്വന്തം നിലയിലോ നികുതിദായകൻ അപേക്ഷ വഴി ആവശ്യപ്പെടുന്നതുപ്രകാരമോ, അതുമല്ലെങ്കിൽ അസ്സസ്സിങ് ഓഫീസറുടെ ആവശ്യപ്രകാരം പ്രിൻസിപ്പൽ ആദായനികുതി കമ്മീഷണറോ ആദായനികുതി കമ്മീഷണറോ മുഖേന അയക്കുന്ന അപേക്ഷയിന്മേലോ ആ ബുദ്ധിമുട്ട് പരിഹരിക്കാവുന്നതാണ്; എന്നാൽ ഈ പരിഹാരം നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായിരിക്കാൻ പാടുള്ളതല്ല.
8. DRCക്ക് നടപടിക്രമങ്ങൾ അവസാനിപ്പിക്കാൻ കഴിയുമോ?
നടപടിക്രമങ്ങളുടെ ഏത് ഘട്ടത്തിലും DRCക്ക് നടപടിക്രമങ്ങൾ അവസാനിപ്പിക്കാൻ തീരുമാനിക്കാം, ഇനിപ്പറയുന്ന സാഹചര്യങ്ങളിൽ:
(i) നടപടിക്രമങ്ങൾക്കിടെ നികുതിദായകൻ സഹകരിക്കാതിരിക്കുക.
(ii) നോട്ടിസിന് മറുപടിയായി ഏതെങ്കിലും വിവരങ്ങൾ സമർപ്പിക്കുന്നതിലോ അല്ലെങ്കിൽ പ്രതികരിക്കുന്നതിലോ നികുതിദായകൻ പരാജയപ്പെടുക.
(iii) നികുതിദായകൻ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട ഏതെങ്കിലും പ്രധാനപ്പെട്ട വിവരങ്ങളോ മറച്ചുവെച്ചതായോ വ്യാജ തെളിവുകൾ നൽകിയതായോ കമ്മിറ്റിക്ക് ബോധ്യപ്പെടുക.
(iv) സ്കീമിന്റെ ഖണ്ഡിക 4 ലെ ഉപഖണ്ഡിക (1) ലെ ക്ലോസ് xviiiൽ ആവശ്യപ്പെടുന്ന പ്രകാരം നികുതിദായകൻ ഡിമാൻഡ് അടയ്ക്കുന്നതിൽ പരാജയപ്പെടുന്നു.
9. DRCക്ക് മുമ്പാകെ എങ്ങനെ അപേക്ഷ സമർപ്പിക്കാം?
നിർദ്ദിഷ്ട ഉത്തരവിലെ ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങളിൽ നിന്നുണ്ടാകുന്ന തർക്കങ്ങളുമായി ബന്ധപ്പെട്ട് DRCക്ക് സമർപ്പിക്കുന്ന അപേക്ഷ ഫോം നമ്പർ 34BC വഴി ഇലക്ട്രോണിക്കായി സമർപ്പിക്കേണ്ടതാണ്. ആദായനികുതി നിയമം, 1962-ലെ റൂൾ 44DAB പ്രകാരം ഇത്തരം അപേക്ഷകൾക്കൊപ്പം 1,000 രൂപ ഫീസ് അടയ്ക്കേണ്ടതുണ്ട്. ഫോം 34BC സമർപ്പിക്കുന്നതിനുള്ള ഘട്ടങ്ങൾ താഴെ പറയുന്നവയാണ്:
ഘട്ടം 1: നിങ്ങളുടെ യൂസർ IDയും പാസ്വേഡും ഉപയോഗിച്ച് ഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്യുക.
ഘട്ടം 2: നിങ്ങളുടെ ഡാഷ്ബോർഡിൽ, ഇ-ഫയൽ > ആദായനികുതി ഫോമുകൾ > ആദായനികുതി ഫോമുകൾ സമർപ്പിക്കുക എന്നതിൽ ക്ലിക്കുചെയ്യുക.
ഘട്ടം 3: ആദായനികുതി ഫോമുകൾ സമർപ്പിക്കുക പേജിൽ ആദായനികുതി നിയമം, 1961 പ്രകാരമുള്ള ഫോമുകൾ എന്ന ടാബിന് കീഴിൽ ഫോം 34BC തെരഞ്ഞെടുക്കുക. അല്ലെങ്കിൽ, ഫോം കണ്ടെത്താൻ സേർച്ച് ബോക്സിൽ ഫോം 34BC നൽകുക.
ഘട്ടം 4: ഫോം 34BC പേജിൽ മൂല്യനിർണ്ണയ വർഷം (A.Y.) തെരഞ്ഞെടുത്ത് തുടരുക എന്നതിൽ ക്ലിക്കുചെയ്യുക.
ഘട്ടം 5: ഫോം നമ്പർ 34BC (ബാധകമെങ്കിൽ ബന്ധപ്പെട്ട രേഖകൾ നൽകുക) പൂരിപ്പിച്ച് ഇ-ഫയലിംഗ് പോർട്ടലിൽ ലഭ്യമായ സ്വയം സാക്ഷ്യപത്രവും പൂരിപ്പിച്ച് ആവശ്യമായ ഫീസ് അടയ്ക്കുക.
ഘട്ടം 6: പ്രിവ്യൂ സ്ക്രീനിലെ വിശദാംശങ്ങൾ അവലോകനം ചെയ്ത് ഇ-വെരിഫിക്കേഷനിലേക്ക് പോയി എല്ലാ വിശദാംശങ്ങളും ശരിയായി പൂരിപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുക.
ഘട്ടം 7: നികുതിദായകൻ ആധാർ OTP, EVC അല്ലെങ്കിൽ DSC ഉപയോഗിച്ച് ഫോം നമ്പർ 34BC ഇ-വെരിഫൈ ചെയ്യും.
ഘട്ടം 8: ഫോം നമ്പർ 34BC, ബന്ധപ്പെട്ട രേഖകൾ, സ്വയം സാക്ഷ്യപത്രം എന്നിവ വിജയകരമായി സമർപ്പിച്ചശേഷം അധികാരപരിധി അതോറിറ്റി ഇ-പ്രൊസീഡിങ്സ് വഴി നികുതിദായകരിൽ നിന്ന് പ്രസക്തമായ രേഖകൾ ആവശ്യപ്പെടും.
10. ആർക്കാണ് ഫോം 34BC സമർപ്പിക്കാൻ കഴിയുക?
നിർദ്ദിഷ്ട വ്യവസ്ഥകൾ പാലിക്കുന്ന ഏതൊരു നികുതിദായകനും (മുകളിലുള്ള ചോദ്യം നമ്പർ 4 കാണുക), ഏതെങ്കിലും നിർദ്ദിഷ്ട ഉത്തരവുമായി ബന്ധപ്പെട്ട് (ചോദ്യ നമ്പർ 5 കാണുക) തർക്ക പരിഹാര കമ്മിറ്റിക്ക് ഒരു അപേക്ഷ സമർപ്പിക്കാവുന്നതാണ്.
11. ഫോം 34BC ഏതൊക്കെ രീതികളിലാണ് സമർപ്പിക്കാൻ കഴിയുക?
ഇ-ഫയലിംഗ് പോർട്ടലിൽ ഓൺലൈനായി മാത്രമേ ഫോം 34BC സമർപ്പിക്കാൻ കഴിയൂ.
12. ഫോം 34BC എങ്ങനെ ഇ-വെരിഫൈ ചെയ്യാം?
നികുതിദായകന് ആധാർ OTP, EVC അല്ലെങ്കിൽ DSC ഉപയോഗിച്ച് ഫോം 34BC ഇ-വെരിഫൈ ചെയ്യാൻ കഴിയും. കൂടുതലറിയാൻ "ഇ-വെരിഫൈ ചെയ്യുന്നതെങ്ങനെ" എന്ന ഉപയോക്തൃ മാനുവൽ നിങ്ങൾക്ക് പരിശോധിക്കാം.
13. DRCക്ക് മുമ്പാകെ ഫോം സമർപ്പിക്കുന്നതിനുള്ള അപേക്ഷാ ഫീസ് എത്രയാണ്?
ഫോം 34BC സമർപ്പിക്കുന്നതിനായി നികുതിദായകൻ ഇ-പേ നികുതി സൗകര്യം വഴി അപേക്ഷാഫീസായി 1,000 രൂപ അടയ്ക്കേണ്ടതുണ്ട്.
14. ഇ-പേ നികുതി സൗകര്യം വഴി അപേക്ഷാഫീസ് എങ്ങനെ അടയ്ക്കാം?
ഇ-ഫയലിംഗ് പോർട്ടലിൽ ലഭ്യമായ ഇ-പേ നികുതി സൗകര്യം വഴി അപേക്ഷാഫീസ് അടയ്ക്കാം:
- പാൻ ഉപയോക്താവിന്: ഇ- ഫയൽ -----> ഇ-പേ നികുതി -----> ബാധകമായ ആദായനികുതി നിയമം തെരഞ്ഞെടുക്കുക ---> ആദായനികുതി നിയമം 1961 -----> പുതിയ പണമടവ് -----> 'ഫീസ്/മറ്റ് പണമടവ്' കളം -----> പ്രധാന ഇനം - ‘പലവക രസീതുകൾ (0075) -----> മൈനർ ഇനം - ‘മറ്റു പലവക രസീതുകൾ (800)’ -----> പണമടവിന്റെ ഉപതരം - "14- 245MA (ഫോം 34BC) പ്രകാരമുള്ള അപേക്ഷാ ഫീസ്”
- TAN ഉപയോക്താവിന്: ഇ-ഫയൽ ----> ഇ-പേ നികുതി -----> ബാധകമായ ആദായനികുതി നിയമം തെരഞ്ഞെടുക്കുക -------> ആദായനികുതി നിയമം 1961 -------> പുതിയ പണമടവ് --------> 'പലവക രസീതുകൾ' ടൈൽ -----> പ്രധാന ഇനം- ‘പലവക രസീതുകൾ (0075) ------> മൈനർ ഇനം- ‘മറ്റ് പലവക രസീതുകൾ (800)’ -----> പണമടവിന്റെ ഉപതരം - "14- 245MA (ഫോം 34BC) പ്രകാരമുള്ള അപേക്ഷാ ഫീസ്"
15. ഫോം 34BC ന് നിർബന്ധമായി ബന്ധപ്പെട്ട രേഖകൾ ചേർക്കേണ്ടതുണ്ടോ?
അതെ, ഫോം 34BC യിൽ ‘നികുതിദായകർ ആശ്രയിക്കുന്ന ഡോക്യുമെന്ററി തെളിവുകൾ‘, 'അപേക്ഷയുടെ അടിസ്ഥാനങ്ങൾ' എന്നിവ നിർബന്ധമായും അറ്റാച്ചുചെയ്യേണ്ടതുണ്ട്. കൂടാതെ, നികുതിദായകൻ ഫോം 34BC യ്ക്കൊപ്പം ഇനിപ്പറയുന്ന രേഖകൾ അറ്റാച്ചുചെയ്യേണ്ടതുണ്ട്:
- ഉത്തരവിന്റെ പകർപ്പ്/A.O. മുഖേനയുള്ള അറിയിപ്പ്/ കരട് ഉത്തരവ്
- ഡിമാൻഡ് നോട്ടീസ്, എന്തെങ്കിലും ഉണ്ടെങ്കിൽ
- അപേക്ഷാ ഫീസ് അടച്ചതിന്റെ തെളിവ്
- തിരികെ ലഭിച്ച വരുമാനത്തിന് നികുതി അടച്ചതിന്റെ തെളിവ്.
- അപേക്ഷയുടെ അടിസ്ഥാനങ്ങൾ
16. ഫോം 34BC സമർപ്പിക്കുന്നതിൽ പരാജയപ്പെട്ടാൽ, "അസാധുവായ ഇൻപുട്ട്" അല്ലെങ്കിൽ "സമർപ്പണം പരാജയപ്പെട്ടു" എന്ന പിശക് സന്ദേശം കാണിച്ചാൽ നികുതിദായകൻ എന്തുചെയ്യണം?
ഫോം 34BC പ്രൊഫൈൽ വിശദാംശങ്ങൾ സമർപ്പിക്കുന്നതിനുമുമ്പ്, "എന്റെ പ്രൊഫൈൽ" എന്നതിന് കീഴിലുള്ള "ബന്ധപ്പെടാനുള്ള വിവരങ്ങൾ" (അല്ലെങ്കിൽ വ്യക്തിഗത നികുതിദായകനല്ലാത്ത ഒരാളുടെ കാര്യത്തിൽ "പ്രധാന വ്യക്തി വിശദാംശങ്ങൾ") പോലുള്ളവ നവീകരിക്കുകയും എല്ലാ നിർബന്ധിത വിഭാഗങ്ങളും പൂരിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുകയും വേണം.
17. ഫോം 34BCക്ക് തിരുത്തലുകൾ വരുത്താനുള്ള സൗകര്യം ലഭ്യമാണോ?
ഇല്ല, ഒരിക്കൽ സമർപ്പിച്ച ഫോം 34BC പിന്നീട് പരിഷ്കരിക്കാൻ കഴിയില്ല.
18. ഫോം 34BC സമർപ്പിച്ചതിനുശേഷം സമർപ്പിച്ച ഫോമിന്റെ വിശദാംശങ്ങൾ എവിടെ കാണാം/ഡൗൺലോഡ് ചെയ്യാം?
സമർപ്പിച്ച ഫോം 34BC വിശദാംശങ്ങൾ ഇ-ഫയൽ ടാബിൽ കാണാം/ഡൗൺലോഡ് ചെയ്യാം---> ആദായനികുതി ഫോമുകൾ----> സമർപ്പിച്ച ഫോമുകൾ കാണുക ----> 1961-ലെ ആദായനികുതി നിയമം പ്രകാരമുള്ള ഫോമുകൾ--------> 34BC.
19. ഫോം 34BC സമർപ്പിച്ചതിനുശേഷം നികുതിദായകന് എന്തെങ്കിലും അറിയിപ്പ് ലഭിക്കുമോ?
അതെ, ഫോം 34BC വിജയകരമായി സമർപ്പിച്ചതിനുശേഷം നികുതിദായകന് SMS, ഇ-മെയിൽ ആശയവിനിമയം അയയ്ക്കും.
20. സമർപ്പിച്ച ഫോമിന്റെ വിശദാംശങ്ങൾ കാണാനോ ഫോം 34BC സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും ആശയവിനിമയം സ്വീകരിക്കാനോ കഴിയുന്നില്ലെങ്കിൽ നികുതിദായകൻ എന്തുചെയ്യണം?
അത്തരം ഏതൊരു പ്രശ്നത്തിനും പ്രസക്തമായ ARN രസീത്, അക്നോളജ്മെന്റ് നമ്പർ അല്ലെങ്കിൽ മറ്റേതെങ്കിലും പ്രസക്തമായ ബന്ധപ്പെട്ട രേഖകൾക്കൊപ്പം "പരാതികൾ" എന്ന ടാബിന് കീഴിൽ പരാതി ഉന്നയിക്കാവുന്നതാണ്.
21. DRCക്ക് മുമ്പാകെ അപേക്ഷിക്കാനുള്ള സമയപരിധി എന്നാണ്?
ആദായനികുതി വകുപ്പിന്റെ ഇ-ഫയലിംഗ് പോർട്ടലിൽ നിയമത്തിലെ ചട്ടം 44DABൽ പരാമർശിച്ചിരിക്കുന്ന ഫോം നമ്പർ 34BCയിലാണ് e-DRSനുള്ള അപേക്ഷ സമർപ്പിക്കേണ്ടത്:
- CIT (അപ്പീലുകൾ) മുമ്പാകെയുള്ള അപ്പീൽ ഇതുവരെ തീർപ്പാക്കാത്ത സന്ദർഭങ്ങളിൽ നിർദ്ദിഷ്ട ഉത്തരവ് ലഭിച്ച തീയതി മുതൽ ഒരു മാസത്തിനുള്ളിൽ.
- ആദായനികുതി കമ്മീഷണറുടെ (അപ്പീൽ) മുമ്പാകെ അപ്പീൽ സമർപ്പിച്ചിട്ടുള്ളതും തീർപ്പുകൽപ്പിക്കാത്തതുമായ കേസുകളിൽ, e-DRSനുള്ള അപേക്ഷ 30.09.2024നോ അതിനുമുമ്പോ സമർപ്പിക്കേണ്ടതാണ്.
- നിർദ്ദിഷ്ട ഉത്തരവ് 31.08.2024-നോ അതിനുമുമ്പോ പുറപ്പെടുവുച്ചിട്ടുണ്ടെങ്കിൽ അത്തരം ഉത്തരവിനെതിരെ CIT (അപ്പീലുകൾ) മുമ്പാകെ അപ്പീൽ നൽകാനുള്ള സമയം കഴിഞ്ഞിട്ടില്ലെങ്കിൽ തർക്ക പരിഹാരത്തിനുള്ള അപേക്ഷ 30.09.2024 നോ അതിനുമുമ്പോ സമർപ്പിക്കാവുന്നതാണ്.
22. ഫോം 34BC പ്രകാരമുള്ള തന്റെ അപേക്ഷ സ്വീകരിച്ചോ നിരസിക്കപ്പെട്ടോ എന്ന് നികുതിദായകന് എങ്ങനെ അറിയാനാകും?
നിയുക്ത തർക്ക പരിഹാര കമ്മിറ്റിക്ക് മുമ്പാകെ ഫോം 34BC വിജയകരമായി സമർപ്പിച്ചുകഴിഞ്ഞാൽ നികുതിദായകന് തന്റെ രജിസ്റ്റർ ചെയ്ത ഇ-മെയിൽ വിലാസത്തിലും ഫോം 34BC യുടെ പോയിന്റ് 12 ലെ തെരഞ്ഞെടുത്ത ഇ-മെയിലും ഇ-ഫയലിംഗ് പോർട്ടലിലെ ഇ-പ്രൊസീഡിംഗുകൾക്ക് കീഴിലും ലഭിക്കും.
നികുതിദായകന് ഇനിപ്പറയുന്നവയ്ക്കുള്ള ആശയവിനിമയം ലഭിക്കും:
- അപേക്ഷ സമർപ്പിച്ചതിനുശേഷം എന്തെങ്കിലും പോരായ്മ കണ്ടെത്തിയാൽ നികുതിദായകരോട് ആ കുറവ് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടുകൊണ്ട് ഒരു അപാകത കത്ത് നൽകുന്നതാണ്.
- അപേക്ഷ സ്വീകരിക്കുന്ന ഒരു കത്ത്.
- അപേക്ഷ നിരസിക്കാതിരിക്കാനുള്ള കാരണം ബോധിപ്പിക്കാൻ നികുതിദായകനോട് ആവശ്യപ്പെട്ടുകൊണ്ടും അപേക്ഷ നിരസിക്കാൻ ഉദ്ദേശിക്കുന്നതിനുള്ള കാരണങ്ങൾ വ്യക്തമാക്കിക്കൊണ്ടുമുള്ള ഒരു കത്ത്
23. നികുതിദായകൻ തന്റെ അപേക്ഷയിലെ അപാകത എങ്ങനെ പരിഹരിക്കും?
ഇ-ഫയലിംഗ് പോർട്ടലിലെ ഇ-പ്രൊസീഡിങ്സിന് കീഴിൽ മറുപടി നൽകുന്നതിലൂടെ നികുതിദായകന് ഈ അപാകത ഇല്ലാതാക്കാൻ കഴിയും. 'പ്രതികരണം സമർപ്പിക്കുക' എന്ന ബട്ടൺ വഴി നികുതിദായകന് ആവശ്യമായ രേഖകൾ/വിവരങ്ങൾ DRCയിലേക്ക് അയയ്ക്കാൻ കഴിയും.
24. DRC അപേക്ഷ നിരസിച്ചതിന് ശേഷമോ അല്ലെങ്കിൽ DRCയെ സമീപിക്കുന്നതിന് മുമ്പ് CIT(അപ്പീലുകൾ) മുമ്പാകെ അപ്പീൽ സമർപ്പിച്ചിട്ടില്ലെങ്കിലോ 'തീർപ്പാക്കാത്ത അപ്പീലിന്' എന്ത് സംഭവിക്കും?
- നികുതിദായകൻ DRCയെ സമീപിക്കുന്നതിനുമുമ്പ് CIT(അപ്പീലുകൾ)യിൽ അപ്പീൽ സമർപ്പിച്ചിട്ടുണ്ടെങ്കിൽ DRC ഫോം 34 BCയിലെ അപേക്ഷ സ്വീകരിച്ചതിനുശേഷം തീർപ്പാക്കാത്ത അപ്പീൽ നടപടികൾ താത്കാലികമായി നിർത്തിവയ്ക്കുകയോ നിർത്തലാക്കുകയോ ചെയ്യും. DRC അപേക്ഷ നിരസിച്ചാൽ നികുതിദായകന് CIT(അപ്പീലുകൾ)യിൽ ഇതിനകം സമർപ്പിച്ച അപ്പീൽ തുടരാം;
- നിർദ്ദിഷ്ട ഉത്തരവുകൾക്കെതിരെ നികുതിദായകൻ നേരിട്ട് DRCയെ സമീപിച്ചിട്ടുണ്ടെങ്കിൽ DRC തന്റെ അപ്പീൽ നിരസിച്ചതിനുശേഷം അയാൾ CIT (അപ്പീലുകൾ) മുമ്പാകെ ഒരു പുതിയ അപ്പീൽ സമർപ്പിക്കേണ്ടതുണ്ട്.
25. DRCയിൽ നിന്ന് അപേക്ഷ സ്വീകരിച്ചതായി അറിയിപ്പ് ലഭിച്ചതിനുശേഷം നികുതിദായകൻ എന്തുചെയ്യണം?
അപേക്ഷ സ്വീകരിച്ചു എന്ന് DRCയിൽ നിന്ന് അറിയിപ്പ് ലഭിച്ച് 30 ദിവസത്തിനകം നികുതിദായകൻ CIT (അപ്പീലുകൾ) മുമ്പാകെ സമർപ്പിച്ച അപ്പീൽ പിൻവലിച്ചതിന്റെ തെളിവ് സമർപ്പിക്കുകയോ അല്ലെങ്കിൽ തന്റെ കേസിൽ നിലവിൽ അപ്പീൽ നടപടികളൊന്നും തന്നെ ബാക്കിയില്ല എന്ന് ബോധിപ്പിക്കേണ്ടതാണ്
26. നിയമത്തിലെ വകുപ്പ് 246A പ്രകാരം സമർപ്പിച്ച അപ്പീൽ പിൻവലിച്ചതിനോ തർക്ക പരിഹാര കമ്മിറ്റിക്ക് മുമ്പാകെ അപേക്ഷ പിൻവലിച്ചതിനോ ഉള്ള തെളിവ് എന്താണ്?
CIT(അപ്പീലുകൾ) ക്ക് എഴുതിയ അഭ്യർത്ഥന കത്തിന്റെ പകർപ്പ് മതിയായ തെളിവാണ്.
27. നികുതിദായകന്റെ അപേക്ഷ DRC നിരസിച്ചാൽ എന്ത് സംഭവിക്കും?
DRC അപേക്ഷ നിരസിച്ചാൽ, നികുതിദായകന് CIT(അപ്പീലുകൾ) മുമ്പാകെ അപ്പീൽ സമർപ്പിക്കാം, കൂടാതെ DRC അപേക്ഷ സ്വീകരിക്കുന്ന കാര്യത്തിൽ തീരുമാനിക്കാൻ എടുക്കുന്ന സമയപരിധി അത്തരം അപ്പീൽ സമർപ്പിക്കുന്നതിന് ലഭ്യമായ കാലയളവിൽ നിന്ന് ഒഴിവാക്കപ്പെടും. CIT(അപ്പീലുകൾ) മുമ്പാകെ അപ്പീൽ സമർപ്പിച്ചിട്ടുണ്ടെങ്കിൽ DRCയിൽ അപേക്ഷ സമർപ്പിക്കുന്നതിനുമുമ്പ് നികുതിദായകന് CIT(അപ്പീലുകൾ) മുമ്പാകെ തന്റെ തീർപ്പാക്കാത്ത അപ്പീൽ തുടരാം.
28. DRC അപേക്ഷ സ്വീകരിച്ചാൽ CIT(അപ്പീലുകൾ) മുമ്പാകെ സമർപ്പിച്ച യഥാർത്ഥ അപ്പീലിന് എന്ത് സംഭവിക്കും?
DRC നടപടികൾ അവസാനിച്ചതിനുശേഷം തീർപ്പാക്കാത്ത അപ്പീലിൽ 'പിൻവലിച്ചതിനാൽ തള്ളി' എന്ന ഉത്തരവ് CIT(അപ്പീലുകൾ) പുറപ്പെടുവിക്കുന്നതാണ്.
29. DRC മുമ്പാകെയുള്ള നടപടികൾ എങ്ങനെ മുന്നോട്ട് പോകും?
നികുതിദായകന് DRCയിൽ നിന്നുള്ള എല്ലാ ആശയവിനിമയങ്ങളും ഇ-ഫയലിംഗ് പോർട്ടലിലെ ഇ-പ്രൊസീഡിങ്സ് ടാബ് വഴിയും ഫോം 34 BCയുടെ പോയിന്റ് 12 ൽ അദ്ദേഹം പരാമർശിച്ചിരിക്കുന്ന ഇ-മെയിൽ ഐഡിയിലും രജിസ്റ്റർ ചെയ്ത ഇ-മെയിൽ ഐഡിയിലും ലഭിക്കും.
30. DRC നടപടിക്രമങ്ങൾക്കിടെ നികുതിദായകന് കൂടുതൽ രേഖാമൂലമുള്ള തെളിവുകൾ സമർപ്പിക്കാൻ കഴിയുമോ?
അതെ, DRC നടപടിക്രമങ്ങൾക്കിടെ അദ്ദേഹത്തിന് കൂടുതൽ രേഖാമൂലമുള്ള തെളിവുകൾ സമർപ്പിക്കാൻ കഴിയും.
31. നികുതിദായകർക്ക് DRCക്ക് മുമ്പാകെ വ്യക്തിപരമായ വാദം കേൾക്കാനുള്ള അവസരം ലഭിക്കുമോ?
നേരിട്ടുള്ള യാതൊരുവിധ വാദംകേൾക്കലും ഉണ്ടായിരിക്കുന്നതല്ല. നികുതിദായകന് ഇ-ഫയലിംഗ് പോർട്ടലിലെ ഇ-പ്രൊസീഡിങ്സ് വഴി മാത്രമേ തന്റെ പ്രതികരണം സമർപ്പിക്കാൻ സാധിക്കൂ. എന്നാൽ, വീഡിയോ ടെലിഫോണി അല്ലെങ്കിൽ വീഡിയോ കോൺഫറൻസിങ് സംവിധാനം വഴി വാദംകേൾക്കലിനായി അദ്ദേഹത്തിന് ആവശ്യപ്പെടാവുന്നതാണ്. വെബെക്സ്, ഗൂഗിൾ മീറ്റ് തുടങ്ങിയവയിലൂടെ വീഡിയോ വഴിയുള്ള വാദംകേൾക്കൽ നടത്താൻ സാധിക്കുന്നതാണ്.
32. DRC നടപടികൾ പൂർത്തിയാക്കുന്നതിന് എന്തെങ്കിലും സമയപരിധിയുണ്ടോ?
അതെ, DRC അപേക്ഷ സ്വീകരിച്ച മാസാവസാനം മുതൽ ആറ് മാസത്തിനുള്ളിൽ DRS, 2022 ലെ DRSന്റെ ഉത്തരവ് [ഖണ്ഡിക 4(1)(xv)] പുറപ്പെടുവിക്കും.
33. DRC ഏതൊക്കെ തരത്തിലുള്ള ഉത്തരവുകളാണ് പാസാക്കുന്നത്?
DRCക്ക് മൂന്ന് തരം ഓർഡറുകൾ പാസാക്കാൻ കഴിയും. അവ താഴെ പറയുന്നവയാണ്:
(i) നിർദ്ദിഷ്ട ക്രമത്തിൽ മാറ്റങ്ങൾ/വ്യതിയാനങ്ങൾ വരുത്തുക.
(ii) ചട്ടം 44DAC അനുസരിച്ച് പിഴ ഒഴിവാക്കൽ/കുറയ്ക്കൽ, നിയമനടപടികളിൽ നിന്നുള്ള സംരക്ഷണം എന്നിവ തീരുമാനിക്കുക.
(iii) നിർദ്ദിഷ്ട ക്രമത്തിൽ മാറ്റങ്ങൾ/വ്യതിയാനങ്ങൾ വരുത്താതിരിക്കുക.
34. തർക്ക പരിഹാര കമ്മിറ്റിക്ക് മുമ്പാകെയുള്ള നടപടികൾ അവസാനിച്ചുവെന്ന് നികുതിദായകന് എങ്ങനെ അറിയാനാകും?
തർക്ക പരിഹാര കമ്മിറ്റി അപേക്ഷ തീർപ്പാക്കുന്ന പരിഹാരത്തിന്റെ/ഉത്തരവിന്റെ ഒരു പകർപ്പ് നികുതിദായകന്റെ മെയിലിലേക്കും അത് പ്രാബല്യത്തിൽ വരുത്തുന്നതിനായി അധികാരപരിധിയിലുള്ള വിലയിരുത്തൽ ഉദ്യോഗസ്ഥനും അയയ്ക്കും. കൂടാതെ, സമർപ്പിച്ച ഫോം 34BC-ക്കെതിരായ ഉത്തരവ് കാണുന്നതിനായി ഇ-ഫയലിംഗ് അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്ത് തീർപ്പാക്കാത്ത നടപടികൾ-----> ഇ-നടപടികൾ----> എന്ന ടാബിലേക്ക് പോയാൽ മതിയാകും.
35. DRC പുറപ്പെടുവിച്ച ഉത്തരവ് ലഭിച്ചുകഴിഞ്ഞാൽ ജുറിസ്ഡിക്ഷണൽ അസസ്സിംഗ് ഓഫീസർ പാലിക്കേണ്ട നടപടിക്രമം.
DRC നിർദ്ദേശങ്ങൾ കണക്കിലെടുത്ത് പരിഷ്കരിച്ച ഉത്തരവിന്റെ ഒരു പകർപ്പ് ജൂറിസ്ഡിക്ഷണൽ അസസ്സിംഗ് ഓഫീസർ (JAO) നികുതിദായകന് ഡിമാൻഡ് നോട്ടീസിനൊപ്പം അയയ്ക്കും, അതിൽ പണമടയ്ക്കേണ്ട തീയതി വ്യക്തമാക്കിയിരിക്കും.
36. ഡിമാൻഡ് അടച്ചതിനുശേഷം നികുതിദായകൻ എന്താണ് ചെയ്യേണ്ടത്?
നികുതിദായകൻ ഡിമാൻഡ് അടച്ചതിന്റെ തെളിവ് DRCക്കും ജൂറിസ്ഡിക്ഷണൽ അസസ്സിംഗ് ഓഫീസർക്കും സമർപ്പിക്കണം. ഡിമാൻഡ് തുക അടച്ചതിന്റെ സ്ഥിരീകരണം രേഖാമൂലമുള്ള ഒരു ഉത്തരവ് വഴി DRCക്ക് ലഭിച്ചുകഴിഞ്ഞാൽ, നിയമനടപടികളിൽ നിന്നുള്ള സംരക്ഷണവും ബാധകമെങ്കിൽ പിഴ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യും.
37. പരിഷ്കരിച്ച ഉത്തരവിനെതിരെ അപ്പീലോ പുനഃപരിശോധനയോ അനുവദനീയമാണോ?
DRCയുടെ പരിഹാര ഉത്തരവ് നടപ്പിലാക്കുന്നതിനായി അസ്സെസ്സിംഗ് ഓഫീസർ പുറപ്പെടുവിക്കുന്ന ഉത്തരവിനെതിരെ യാതൊരുവിധ അപ്പീലോ പുനഃപരിശോധനയോ നിലനിൽക്കുന്നതല്ല.
38. DRCയുടെ ഉത്തരവിൽ തൃപ്തനല്ലെങ്കിൽ നികുതിദായകന് CIT(അപ്പീലുകൾ) ലേക്ക് തിരികെ പോകാൻ കഴിയുമോ?
ഇല്ല, DRC അപേക്ഷ സ്വീകരിച്ചുകഴിഞ്ഞാൽ അയാൾക്ക് CIT(അപ്പീലുകൾ) ലേക്ക് തിരികെ പോകാൻ കഴിയില്ല.
39. നികുതിദായകന് തന്റെ പേരിൽ ഫോം 34BC സമർപ്പിക്കുന്നതിന് ഒരു അംഗീകൃത പ്രതിനിധിയെ ചേർക്കാൻ കഴിയുമോ?
അതെ, നികുതിദായകന് തന്റെ പേരിൽ ഫോം 34BC സമർപ്പിക്കുന്നതിന് ഒരു അംഗീകൃത പ്രതിനിധിയെ ചേർക്കാൻ കഴിയും. കൂടുതലറിയാൻ 'പ്രതിനിധിയായി അധികാരപ്പെടുത്തുക / രജിസ്റ്റർ ചെയ്യുക ഉപയോക്തൃ മാനുവൽ' കാണുക.
40. DRC പിഴ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്താൽ എന്തുസംഭവിക്കും?
അത്തരമൊരു സാഹചര്യത്തിൽ ഫെയ്സ്ലെസ് പെനാൽറ്റി യൂണിറ്റിൽ നിലനിൽക്കുന്ന പിഴ അധികാരപരിധിയിലുള്ള അസ്സെസ്സിംഗ് ഓഫീസർക്ക് കൈമാറുന്നതാണ്. ഈ നടപടികൾ കൈമാറിക്കഴിഞ്ഞാൽ പിഴ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്തുകൊണ്ടുള്ള DRC ഉത്തരവ് നടപ്പിലാക്കിക്കൊണ്ട് അധികാരപരിധിയിലുള്ള അസ്സെസ്സിംഗ് ഓഫീസർ ഉചിതമായ ഒരു ഉത്തരവ് പുറപ്പെടുവിക്കും.