ഫോം 52A
ഫോം 52A പതിവുചോദ്യങ്ങൾ
1. ഇ-ഫയലിംഗ് പോർട്ടലിൽ ഫോം 52A സമർപ്പിക്കേണ്ടത് ആരാണ്?
ഏതെങ്കിലും ഒരു സാമ്പത്തിക വർഷത്തിലുടനീളമോ അല്ലെങ്കിൽ ഏതെങ്കിലും കാലയളവിലോ ഒരു ചലച്ചിത്ര നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്നതോ അല്ലെങ്കിൽ ഏതെങ്കിലും നിർദ്ദിഷ്ട പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നതോ (അല്ലെങ്കിൽ ഇവ രണ്ടിലും) ആയ ഏതൊരു വ്യക്തിയും, ആ നിർമ്മാണത്തിലോ നിർദ്ദിഷ്ട പ്രവർത്തനത്തിലോ തങ്ങൾ നിയോഗിച്ചിട്ടുള്ള ഓരോ വ്യക്തിക്കും നൽകിയതോ അല്ലെങ്കിൽ നൽകാനുള്ളതോ ആയ, ആകെ അമ്പതിനായിരം രൂപയ്ക്ക് മുകളിലുള്ള എല്ലാ തുകകളുടെയും വിശദവിവരങ്ങൾ സമർപ്പിക്കേണ്ടതാണ്.
2. നിർദ്ദിഷ്ട പ്രവർത്തനങ്ങൾ എന്തൊക്കെയാണ്?
നിർദ്ദിഷ്ട പ്രവർത്തനം എന്നാൽ ഏതെങ്കിലും ഇവന്റ് മാനേജ്മെന്റ്, ഡോക്യുമെന്ററി നിർമ്മാണം, ടെലിവിഷനിലോ ഓവർ ദി ടോപ്പ് പ്ലാറ്റ്ഫോമുകളിലോ സമാനമായ മറ്റേതെങ്കിലും പ്ലാറ്റ്ഫോമിലോ സംപ്രേഷണം ചെയ്യുന്നതിനുള്ള പ്രോഗ്രാമുകളുടെ നിർമ്മാണം, സ്പോർട്സ് ഇവന്റ് മാനേജ്മെന്റ്, മറ്റ് പെർഫോമിംഗ് ആർട്സ് അല്ലെങ്കിൽ കേന്ദ്ര സർക്കാർ ഔദ്യോഗിക ഗസറ്റിൽ വിജ്ഞാപനം വഴി ഇതിനായി വ്യക്തമാക്കിയിട്ടുള്ള മറ്റേതെങ്കിലും പ്രവർത്തനം എന്നാണ് അർത്ഥമാക്കുന്നത്.
3. ഫോം 52A സമർപ്പിക്കുന്നതിനുള്ള അവസാന തീയതി എന്നാണ്?
മുൻ വർഷാവസാനം മുതൽ 60 ദിവസത്തിനുള്ളിൽ ഫോം 52A സമർപ്പിക്കേണ്ടതുണ്ട്.
4. ഫോം 52A സമർപ്പിക്കുന്നതിനുള്ള മുൻവ്യവസ്ഥകൾ എന്തൊക്കെയാണ്?
ഫോം 52A സമർപ്പിക്കുന്നതിനുള്ള മുൻവ്യവസ്ഥകൾ ഇവയാണ്:
- നികുതിദായകന് പാൻ ഉണ്ടായിരിക്കണം
- നികുതിദായകന്റെ പാൻ സജീവമായിരിക്കണം കൂടാതെ ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കണം.
5. ഇ-ഫയലിംഗ് പോർട്ടലിൽ ഫോം 52A സമർപ്പിക്കുന്നതിനുള്ള പ്രക്രിയ എന്താണ്?
ഇ-ഫയലിംഗ് പോർട്ടലിൽ ഫോം 52A ഓൺലൈനായി സമർപ്പിക്കുന്നതിനുള്ള ഘട്ടങ്ങൾ താഴെ കൊടുക്കുന്നു:
ഘട്ടം 1: നികുതിദായകൻ ആദായനികുതി പോർട്ടലിൽ അതായത്., www.incometax.gov.in ൽ പാൻ ഉപയോഗിച്ച് ലോഗിൻ ചെയ്യണം
ഘട്ടം 2:ഇ-ഫയലിലേക്ക് പോകുക ->ആദായനികുതി ഫോമുകൾ ->ആദായ നികുതി ഫോമുകൾ സമർപ്പിക്കുക ->ആദായനികുതി നിയമം, 1961 പ്രകാരമുള്ള ഫോമുകൾ ->ഫോം 52A
ഘട്ടം 3:4 പാനലുകളിൽ ആവശ്യമായ വിശദാംശങ്ങൾ പൂരിപ്പിക്കുക, “അടിസ്ഥാന വിവരങ്ങൾ”, “ഭാഗം - A”, “ഭാഗം - B”, “സ്ഥിരീകരണം” എന്നിവ ബാധകമാകുന്നിടത്തെല്ലാം CSV ഫയലുകൾ ചേർക്കുക.
ഘട്ടം 4:പ്രിവ്യൂ സ്ക്രീനിലെ വിശദാംശങ്ങൾ അവലോകനം ചെയ്യുക, എല്ലാ വിശദാംശങ്ങളും ശരിയായി നൽകിയിട്ടുണ്ടെങ്കിൽ ഫോം ഇ-വെരിഫൈ ചെയ്യുന്നതിലേക്ക് പോകുക.
6. ഫോം 52A എങ്ങനെ സ്ഥിരീകരിക്കാം?
നിങ്ങൾക്ക് EVC അല്ലെങ്കിൽ DSC ഉപയോഗിച്ച് ഫോം 52A ഇ-വെരിഫൈ ചെയ്യാം.
കൂടുതലറിയാൻ നിങ്ങൾക്ക് ഇ-വെരിഫൈ ചെയ്യുന്നത് എങ്ങനെ (https://www.incometax.gov.in/iec/foportal//help/how-to-e-verify- your-e-filing-return) എന്ന ഉപയോക്തൃ മാനുവൽ പരിശോധിക്കാവുന്നതാണ്.
7. ഇ-ഫയലിംഗ് പോർട്ടലിൽ ഫോം 52A സമർപ്പിക്കുന്നതിന് എന്തൊക്കെ വിവരങ്ങൾ/വിശദാംശങ്ങൾ ആവശ്യമാണ്?
ഫോം 52A സമർപ്പിക്കുന്നതിന് ഇനിപ്പറയുന്ന വിവരങ്ങൾ/വിശദാംശങ്ങൾ ആവശ്യമാണ്:
- മുൻ വർഷം നിർമ്മിച്ച എല്ലാ ചലച്ചിത്രങ്ങളുടെയും അല്ലെങ്കിൽ ഏറ്റെടുത്ത നിർദ്ദിഷ്ട പ്രവർത്തനങ്ങളുടെയും അല്ലെങ്കിൽ രണ്ടിന്റെയും വിശദാംശങ്ങളായ നിർമ്മിച്ച ചലച്ചിത്രത്തിന്റെ പേര് അല്ലെങ്കിൽ ഏറ്റെടുത്ത നിർദ്ദിഷ്ട പ്രവർത്തനം അല്ലെങ്കിൽ രണ്ടും, ആരംഭിച്ച തീയതിയും, പൂർത്തിയായെങ്കിൽ പൂർത്തിയായ തീയതിയും.
- ചലച്ചിത്ര നിർമ്മാണത്തിലോ അല്ലെങ്കിൽ ഏറ്റെടുത്ത നിർദ്ദിഷ്ട പ്രവർത്തനങ്ങളിലോ അല്ലെങ്കിൽ രണ്ടിലും ഉൾപ്പെടുന്ന 50,000 രൂപയിൽ കൂടുതൽ പണം നൽകിയിട്ടുള്ള/ നൽകേണ്ട വ്യക്തികളുടെ പേര്, പാൻ, ആധാർ (ലഭ്യമെങ്കിൽ), വിലാസം.
- അത്തരം വ്യക്തികൾക്ക് പണമായി നൽകിയ തുക/ പണമല്ലാത്തവ / നൽകേണ്ട തുക
- അത്തരം വ്യക്തികൾക്ക് നൽകിയതോ നൽകാനുള്ളതോ ആയ തുകയിൽ നിന്നും സ്രോതസ്സിൽ കുറവുചെയ്ത നികുതിയുടെ വിശദാംശങ്ങൾ/ അതായത് കുറവുചെയ്ത നികുതി തുക, അത് ഏത് വകുപ്പ് പ്രകാരമാണ് കുറവ് ചെയ്തത് എന്ന വിവരങ്ങൾ.
8. ഫോം 52A യുടെ ഭാഗം- Aയിൽ എനിക്ക് എങ്ങനെ വിശദാംശങ്ങൾ പൂരിപ്പിക്കാൻ കഴിയും?
വർഷത്തിനിടയിൽ നിർമ്മിച്ച ചലച്ചിത്രങ്ങളുടെയോ അല്ലെങ്കിൽ ഏറ്റെടുത്ത നിർദ്ദിഷ്ട പ്രവൃത്തികളുടെയോ വിശദാംശങ്ങൾ രേഖപ്പെടുത്താൻ നികുതിദായകന് രണ്ട് മാർഗ്ഗങ്ങളുണ്ട്:
- വിശദാംശങ്ങൾ ചേർക്കുക:
- ഓരോ സിനിമയ്ക്കും അല്ലെങ്കിൽ നിർദ്ദിഷ്ട പ്രവർത്തനത്തിനും പ്രത്യേക വരി ചേർത്ത്, നിർമ്മിച്ച ചലച്ചിത്രങ്ങളുടെയോ നിർദ്ദിഷ്ട പ്രവർത്തനങ്ങളുടെയോ പേരുകൾ പട്ടികയിൽ നികുതിദായകൻ രേഖപ്പെടുത്തേണ്ടതാണ്.
- അടിസ്ഥാന വിവര പാനലിൽ സൂചിപ്പിച്ചിരിക്കുന്നതുപോലെ എല്ലാ ചലച്ചിത്രങ്ങളുടെയും നിർദ്ദിഷ്ട പ്രവർത്തനങ്ങളുടെയും വിശദാംശങ്ങൾ നൽകിയതിനുശേഷം മാത്രമേ ഭാഗം - A സംരക്ഷിക്കാൻ "സേവ്" ബട്ടൺ പ്രവർത്തനക്ഷമമാകൂ.
- ഭാഗം - Aയിൽ നൽകിയിരിക്കുന്ന ചലച്ചിത്രങ്ങളുടെയോ നിർദ്ദിഷ്ട പ്രവർത്തനങ്ങളുടെയോ വിശദാംശങ്ങൾ, അടിസ്ഥാന വിവര പാനലിൽ സൂചിപ്പിച്ചിരിക്കുന്നതുപോലെ നിർമ്മിച്ച ചലച്ചിത്രങ്ങളുടെയോ നിർദ്ദിഷ്ട പ്രവർത്തനങ്ങളുടെയോ എണ്ണവുമായി ഒത്തുനോക്കും. എല്ലാ ചലച്ചിത്രങ്ങളുടെയും നിർദ്ദിഷ്ട പ്രവർത്തനങ്ങളുടെയും വിശദാംശങ്ങൾ നൽകിക്കഴിഞ്ഞാൽ "വിശദാംശം ചേർക്കുക" ബട്ടൺ പ്രവർത്തനരഹിതമാക്കും. കൂടുതൽ ചലച്ചിത്രങ്ങളോ നിർദ്ദിഷ്ട പ്രവർത്തനങ്ങളോ ചേർക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ പുതിയ വിശദാംശങ്ങൾ ചേർക്കുന്നതിനായി ആദ്യം അടിസ്ഥാന വിവരങ്ങളിലെ എണ്ണം തിരുത്തുക.
- CSV ചേർക്കുക:
- നികുതിദായകൻ നിർമ്മിച്ച ചലച്ചിത്രങ്ങളുടെയോ നടത്തിയ നിർദ്ദിഷ്ട പ്രവർത്തനങ്ങളുടെയോ പേരുകൾ ഒരു എക്സൽ മാതൃകയിൽ പരാമർശിക്കണമെന്ന് പ്രതീക്ഷിക്കുന്നു.
- എക്സൽ മാതൃകയിലെ എല്ലാ വിശദാംശങ്ങളും പൂരിപ്പിച്ചശേഷം, അത് csv ഫയലാക്കി പരിവർത്തനം ചെയ്യുക, തുടർന്ന് csv അപ്ലോഡ് ചെയ്യുക.
- അപ്ലോഡ് ചെയ്ത csv പിശകുകളൊന്നുമില്ലാതെ സാധൂകരിച്ചതിനുശേഷം “സേവ്” ബട്ടൺ പ്രവർത്തനക്ഷമമാക്കും.
നികുതിദായകൻ വിശദാംശങ്ങൾ ചേർക്കുക എന്ന ഓപ്ഷൻ തെരഞ്ഞെടുത്ത് കുറച്ച് ചലച്ചിത്രങ്ങളുടെയോ നിർദ്ദിഷ്ട പ്രവർത്തനങ്ങളുടെയോ വിവരങ്ങൾ സേവ് ചെയ്തതിനുശേഷം CSV ചേർക്കുക എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുകയാണെങ്കിലോ അല്ലെങ്കിൽ തിരിച്ചോ ചെയ്യുകയാണെങ്കിൽ മുമ്പ് തെരഞ്ഞെടുത്ത ഓപ്ഷനിൽ സേവ് ചെയ്തിരുന്ന വിവരങ്ങൾ ഇല്ലാതാക്കപ്പെടുന്നതാണ്. അങ്ങനെയുണ്ടായാൽ, നികുതിദായകൻ വിശദാംശങ്ങൾ വീണ്ടും പൂരിപ്പിച്ച് ഭാഗം – A സേവ് ചെയ്യേണ്ടതുണ്ട് എന്ന ദയവായി ശ്രദ്ധിക്കുക.
9. ഭാഗം – A യ്ക്ക് വേണ്ടി csv അപ്ലോഡ് ചെയ്യാൻ ശ്രമിക്കുമ്പോൾ താഴെപ്പറയുന്ന പിശകുകൾ ലഭിക്കുന്നു. ഇത് എന്താണ് അർത്ഥമാക്കുന്നത്, ഞാൻ ഇത് എങ്ങനെ തിരുത്തണം?
ക്ര. നം. | പിഴവ് സന്ദേശം | പരിഹാരം/ ചെയ്യേണ്ട നടപടി |
1. | CSV ഫയലിൽ നൽകിയിരിക്കുന്ന ചലച്ചിത്രങ്ങളുടെ എണ്ണം അടിസ്ഥാന വിവര പാനലിൽ രേഖപ്പെടുത്തിയിട്ടുള്ള നിർമ്മിച്ച ചലച്ചിത്രങ്ങളുടെ എണ്ണത്തിന് തുല്യമല്ല. | അടിസ്ഥാന വിവര പാനലിൽ നൽകിയിരിക്കുന്ന ചലച്ചിത്രങ്ങളുടെ എണ്ണത്തിന് തുല്യമല്ലാത്ത ചലച്ചിത്രങ്ങളുടെ വിശദാംശങ്ങൾ ലഭിക്കുമ്പോഴാണ് ഈ പിശക് സന്ദേശം വരുന്നത്. ഫോമിലെ അടിസ്ഥാന വിവര പാനലിൽ നിങ്ങൾ രേഖപ്പെടുത്തിയ ചലച്ചിത്രങ്ങളുടെ എണ്ണത്തിന് അനുസരിച്ചുള്ള എല്ലാ സിനിമകളുടെയും വിശദവിവരങ്ങൾ തന്നെയാണ് നൽകിയിട്ടുള്ളതെന്ന് ദയവായി ഉറപ്പുവരുത്തുക. |
2. | csv യിൽ നൽകിയിട്ടുള്ള നിർദ്ദിഷ്ട പ്രവർത്തനങ്ങളുടെ എണ്ണം അടിസ്ഥാന വിവര പാനലിൽ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റെടുത്ത നിർദ്ദിഷ്ട പ്രവർത്തനങ്ങളുടെ എണ്ണത്തിന് തുല്യമല്ല. | അടിസ്ഥാന വിവര പാനലിൽ നൽകിയിരിക്കുന്ന ചലച്ചിത്രങ്ങളുടെ എണ്ണത്തിന് തുല്യമല്ലാത്ത ചലച്ചിത്രങ്ങളുടെ വിശദാംശങ്ങൾ ലഭിക്കുമ്പോഴാണ് ഈ പിശക് സന്ദേശം വരുന്നത്. ഫോമിലെ അടിസ്ഥാന വിവര പാനലിൽ നിങ്ങൾ രേഖപ്പെടുത്തിയ ചലച്ചിത്രങ്ങളുടെ എണ്ണത്തിന് അനുസരിച്ചുള്ള എല്ലാ സിനിമകളുടെയും വിശദവിവരങ്ങൾ തന്നെയാണ് നൽകിയിട്ടുള്ളതെന്ന് ദയവായി ഉറപ്പുവരുത്തുക. |
CSVയിൽ ആവശ്യമായ എല്ലാ തിരുത്തലുകളും വരുത്തിയ ശേഷം നിങ്ങൾക്ക് അത് വീണ്ടും അപ്ലോഡ് ചെയ്യാം.
10. ഭാഗം - B യുടെ CSV അപ്ലോഡ് ചെയ്യാൻ ശ്രമിക്കുമ്പോൾ, “ഓരോ ചലച്ചിത്രത്തിനും/ ഏറ്റെടുത്ത നിർദ്ദിഷ്ട പ്രവർത്തനത്തിനും കുറഞ്ഞത് ഒരു രേഖയെങ്കിലും ഭാഗം - B CSV യിൽ ഉണ്ടായിരിക്കണം” എന്ന പിശക് എനിക്ക് ലഭിക്കുന്നു. ഇത് എന്താണ് അർത്ഥമാക്കുന്നത്, ഞാൻ അത് എങ്ങനെ തിരുത്തണം?
താഴെപ്പറയുന്ന രണ്ട് സാഹചര്യങ്ങളിൽ നിങ്ങൾക്ക് ഈ പിശക് ലഭിക്കുന്നുണ്ടാകാം:
ക്ര. നം. | സാഹചര്യം | പരിഹാരം / ചെയ്യേണ്ട നടപടി |
1. | ചലച്ചിത്രത്തിന്റെ/ നിർദ്ദിഷ്ട പ്രവർത്തനത്തിന്റെ പേര് ഭാഗം - Aയിൽ പരാമർശിച്ചിട്ടുണ്ടെങ്കിലും ഭാഗം - B CSVയിൽ അതിനുള്ള വിശദാംശങ്ങളൊന്നും നൽകിയിട്ടില്ല. | ചലച്ചിത്ര നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന അല്ലെങ്കിൽ ഏറ്റെടുത്ത നിർദ്ദിഷ്ട പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികൾക്ക് 50,000 രൂപയിൽ കൂടുതൽ പണം നൽകിയതിന്റെ വിശദാംശങ്ങളിൽ കുറഞ്ഞത് ഒരു രേഖയെങ്കിലും ഉണ്ടായിരിക്കണമെന്ന് ദയവായി ശ്രദ്ധിക്കുക. ഭാഗം - A യിൽ സൂചിപ്പിച്ചിട്ടുള്ള എല്ലാ ചലച്ചിത്രങ്ങളുടെയും അല്ലെങ്കിൽ നിർദ്ദിഷ്ട പ്രവർത്തനങ്ങളുടെയും വിശദാംശങ്ങൾ ഭാഗം - B CSV യിൽ നൽകിയിട്ടുണ്ടെന്ന് ദയവായി ഉറപ്പുവരുത്തുക. |
2. | ചലച്ചിത്ര നിർമ്മാണത്തിലോ ഏറ്റെടുത്ത നിർദ്ദിഷ്ട പ്രവർത്തനങ്ങളിലോ ഏർപ്പെട്ടിരിക്കുന്ന വ്യക്തികൾക്ക് 50,000 രൂപയ്ക്ക് മുകളിൽ നൽകിയ പണമടവുകളുടെ വിവരങ്ങൾ ഭാഗം – B CSV യിൽ നൽകിയിട്ടുണ്ട്, എന്നാൽ ആ ചലച്ചിത്രത്തിന്റെയോ നിർദ്ദിഷ്ട പ്രവർത്തനത്തിന്റെയോ പേര് ഭാഗം – A ൽ രേഖപ്പെടുത്തിയിട്ടില്ല. | ഭാഗം - A യിൽ പരാമർശിച്ചിരിക്കുന്ന ചലച്ചിത്രങ്ങളുടെയോ നിർദ്ദിഷ്ട പ്രവർത്തനങ്ങളുടെയോ പേരുകൾ ഭാഗം - B യിൽ പരാമർശിച്ചിരിക്കുന്ന ചലച്ചിത്രങ്ങളുടെയോ നിർദ്ദിഷ്ട പ്രവർത്തനങ്ങളുടെയോ പേരുകൾക്കൊപ്പം ഒത്തുനോക്കി പരിശോധിക്കുമെന്ന് ദയവായി ശ്രദ്ധിക്കുക. എല്ലാ ചലച്ചിത്രങ്ങളുടെയും അല്ലെങ്കിൽ നിർദ്ദിഷ്ട പ്രവർത്തനങ്ങളുടെയും പേരുകൾ ഭാഗം - A, ഭാഗം - B എന്നിവയിൽ നൽകിയിട്ടുണ്ടെന്ന് ദയവായി ഉറപ്പാക്കുക. |
11. അടിസ്ഥാന വിവര പാനലിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തിയാൽ ഭാഗം - Aയിലോ ഭാഗം - Bയിലോ ചേർത്തിരിക്കുന്ന csv ഇല്ലാതാക്കപ്പെടുന്നത് എന്തുകൊണ്ട്?
നിർമ്മിച്ച ചലച്ചിത്രങ്ങളുടെയും അല്ലെങ്കിൽ ഏറ്റെടുത്ത നിർദ്ദിഷ്ട പ്രവർത്തനങ്ങളുടെയും എണ്ണവും അവയുടെ വിശദാംശങ്ങളും “അടിസ്ഥാന വിവരങ്ങൾ”, “ഭാഗം - A”, “ഭാഗം - B” എന്നീ മൂന്ന് പാനലുകളിലും ഒത്തുനോക്കി പരിശോധിക്കുന്നതാണ്. അടിസ്ഥാന വിവരങ്ങൾ എന്ന പാനലിലോ ഭാഗം-A പാനലിലോ നൽകിയിട്ടുള്ള വിവരങ്ങളിൽ നികുതിദായകൻ എന്തെങ്കിലും മാറ്റങ്ങളോ തിരുത്തലുകളോ വരുത്തിയാൽ, ഭാഗം-Aയിലും ഭാഗം- Bയിലും മുമ്പ് നൽകിയിരുന്ന വിശദാംശങ്ങൾ ഇല്ലാതാക്കപ്പെടുന്നതാണ്. അങ്ങനെയുണ്ടായാൽ, നികുതിദായകൻ ഭാഗം-A, ഭാഗം- B എന്നിവയിലെ വിവരങ്ങൾ വീണ്ടും പൂരിപ്പിക്കുകയോ അല്ലെങ്കിൽ CSV വീണ്ടും ചേർക്കുകയോ ചെയ്യേണ്ടതുണ്ട് എന്ന് ദയവായി ശ്രദ്ധിക്കുക.
12. മുൻ വർഷം നിർമ്മിച്ച ഓരോ ചലച്ചിത്രത്തിനും അല്ലെങ്കിൽ ഏറ്റെടുത്ത നിർദ്ദിഷ്ട പ്രവർത്തനത്തിനും ഞാൻ പ്രത്യേകം ഫോം 52A സമർപ്പിക്കേണ്ടതുണ്ടോ?
ഇല്ല, മുൻ വർഷം നിർമ്മിച്ച ഓരോ ചലച്ചിത്രത്തിനും അല്ലെങ്കിൽ നടത്തിയ നിർദ്ദിഷ്ട പ്രവർത്തനത്തിനും നിങ്ങൾ പ്രത്യേകം ഫോം 52A സമർപ്പിക്കേണ്ടതില്ല. ഓരോ TANനും വേണ്ടി നിർമ്മിച്ച എല്ലാ ചലച്ചിത്രങ്ങളുടെയും അല്ലെങ്കിൽ മുൻ വർഷം നടത്തിയ നിർദ്ദിഷ്ട പ്രവർത്തനങ്ങളുടെയും വിശദാംശങ്ങൾ ക്രോഡീകരിച്ച് ഓരോ TAN രജിസ്ട്രേഷനും ഒരു പ്രത്യേക ഫോം 52A സമർപ്പിക്കണം.
13. ഭാഗം-Aയിലോ ഭാഗം- Bയിലോ CSV അപ്ലോഡ് ചെയ്തതിനുശേഷം എനിക്ക് ഒരു പിശക് ഫയൽ ലഭിക്കുന്നു?
ഭാഗം - A അല്ലെങ്കിൽ ഭാഗം - B എന്നിവയിൽ CSV അപ്ലോഡ് ചെയ്തശേഷം, നൽകിയിരിക്കുന്ന വിശദാംശങ്ങൾ സാധൂകരിക്കുകയും എന്തെങ്കിലും പിശകുകൾ കണ്ടെത്തിയാൽ, അത്തരം പിശകുകളുടെ വിശദാംശങ്ങൾ ഒരു എക്സൽ ഫയലിൽ നിങ്ങൾക്ക് നൽകുകയും ചെയ്യും. എക്സൽ ഫയൽ പരിശോധിച്ച്, അതിൽ സൂചിപ്പിച്ചിരിക്കുന്ന വരികളിൽ വന്നിട്ടുള്ള തെറ്റുകൾ തിരുത്തുക. ആവശ്യമായ എല്ലാ തിരുത്തലുകളും വരുത്തിയശേഷം നിങ്ങൾക്ക് അത് വീണ്ടും അപ്ലോഡ് ചെയ്യാൻ ശ്രമിക്കാവുന്നതാണ്.
നിർബന്ധമായും നൽകേണ്ട വിവരങ്ങൾ ഏതെല്ലാമാണെന്ന് മനസ്സിലാക്കുന്നതിനും ഓരോ വിഭാഗത്തിലും വിവരങ്ങൾ രേഖപ്പെടുത്തേണ്ട സ്വീകാര്യമായ ഫോർമാറ്റുകൾ അറിയുന്നതിനും ഭാഗം - A യിലും ഭാഗം - B യിലും നൽകിയിട്ടുള്ള CSV നിർദ്ദേശ ഫയലുകൾ പരിശോധിക്കാവുന്നതാണ്.