ഫോം 15CC
ഫോം 15CC പതിവുചോദ്യങ്ങൾ
1. ഫോം 15CC എന്നാലെന്ത്?
കമ്പനിയല്ലാത്ത ഒരു പ്രവാസിക്കോ അല്ലെങ്കിൽ ഒരു വിദേശ കമ്പനിക്കോ പണമയയ്ക്കുന്ന എല്ലാ അംഗീകൃത ഡീലർമാരും, അത്തരം പണമടയ്ക്കലുകളുടെ വിവരങ്ങൾ ഓരോ ത്രൈമാസത്തിലും ഫോം 15CC-ൽ വെളിപ്പെടുത്തേണ്ടതാണ്.
2. ഫോം 15CC സമർപ്പിക്കുന്നതിനുള്ള രീതികൾ എന്തൊക്കെയാണ്?
ഓൺലൈനായി മാത്രമേ ഫോം 15CC സമർപ്പിക്കാൻ കഴിയൂ. ഫോം ഓൺലൈനായി സമർപ്പിക്കുന്നതിന് ഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്തശേഷം ഫോം തെരഞ്ഞെടുത്ത് പൂരിപ്പിച്ച് സമർപ്പിക്കുക.
3. ഫോം 15CC ഫയൽ ചെയ്യുന്നതിന് മുമ്പ് ITDREIN നിർബന്ധമായും സൃഷ്ടിക്കേണ്ടതുണ്ടോ?
അതെ. റിപ്പോർട്ടിംഗ് എന്റിറ്റി ചേർത്തിട്ടുള്ള അംഗീകൃത വ്യക്തി, ഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്ത് ഫോം 15CC ഫയൽ ചെയ്യുന്നതിനായി ITDREIN ഉപയോഗിക്കേണ്ടതാണ്.
4. ഫോം 15CC സമർപ്പിക്കേണ്ടത് എപ്പോഴാണ്?
ഇതുമായി ബന്ധപ്പെട്ട പണമടവ് സാമ്പത്തിക വർഷത്തിലെ ഓരോ ക്വാർട്ടറു അവസാനിച്ചശേഷം പതിനഞ്ച് ദിവസത്തിനകം ഈ വിവരങ്ങൾ ആദായനികുതി വകുപ്പിലെ ബന്ധപ്പെട്ട അധികാരിക്ക് ഇലക്ട്രോണിക് ആയി സമർപ്പിക്കേണ്ടതാണ്.
5. ഫോം വിജയകരമായി സമർപ്പിച്ചുവെന്ന് എനിക്ക് എങ്ങനെ അറിയാനാകും?
ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നിങ്ങളുടെ ഇമെയിൽ ID-യിലും മൊബൈൽ നമ്പറിലും നിങ്ങൾക്ക് ഒരു സ്ഥിരീകരണം ലഭിക്കും. കൂടാതെ, നിങ്ങളുടെ ആക്ഷൻ ടാബിന് കീഴിലുള്ള വർക്ക് ലിസ്റ്റിൽ സ്റ്റാറ്റസ് കാണാൻ കഴിയും.
6. ഫോം 15CC സമർപ്പിക്കുന്നതിന് ഇ-വെരിഫിക്കേഷന് നിർബന്ധമാണോ? അതെ എന്നാണെങ്കിൽ ഫോം 15CC എനിക്ക് എങ്ങനെ ഇ-വെരിഫൈ ചെയ്യാൻ സാധിക്കും ?
അതെ, ഫോം 15CC ഇ-വെരിഫൈ ചെയ്യേണ്ടത് നിർബന്ധമാണ്. ഡിജിറ്റൽ സിഗ്നേച്ചർ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് നിങ്ങൾ ഇത് ഇ-വെരിഫൈ ചെയ്യേണ്ടതുണ്ട്.